കായംകുളം: ഉത്സവം കാണാന്‍ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി പിടിയില്‍.
കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആള്‍ക്കാര്‍ കണ്ടു നില്‍ക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തില്‍ ഷാജി (56) അറസ്റ്റിലായത്.
യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഉത്സവം കാണാന്‍ പോയ ഇവരെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാര്‍ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു. അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്.
കായംകുളം ഡി വൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ മാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്‌ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.