പാലുകാച്ച് വീട്ടില്‍ അതിക്രമം. യുവാവിനെ വെട്ടി ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

ചേരാവള്ളിയില്‍ പാലുകാച്ച് വീട്ടില്‍ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. 

New Update
64646

കായംകുളം: ചേരാവള്ളിയില്‍ പാലുകാച്ച് വീട്ടില്‍ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. 

Advertisment


പാലുകാച്ചിനോടനുബന്ധിച്ച് നടന്ന സല്‍ക്കാരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൃഷ്ണപുരം കാപ്പില്‍ സ്വദേശി വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ രാഹുല്‍ (27) പൊലീസ് പിടിയിലായത്. 


ചേരാവള്ളിയിലുള്ള സൂര്യനാരായണന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെ തുടര്‍ന്ന് നടന്ന സല്‍ക്കാരത്തിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവില്‍ പോവുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയുമായ അദിനാന്‍ കാപ്പ നിയമപ്രകാരം ജയിലിലാണ്. ഒന്നാം പ്രതിയായ രാഹുല്‍ ഒളിവിലായിരുന്നു. 



ഇയാള്‍ ചേരാവള്ളിയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പൊലീസ് പിടിയിലായത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സി ഐ അരുണ്‍ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ സജീവ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷാന്‍, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

Advertisment