ആര്‍ എസ് എസ് ഭാരതാംബ വിവാദം. സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ ഹൈക്കോടതിയ സമീപിച്ചു

ആര്‍ എസ് എസ് ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ ഹൈക്കോടതിയ സമീപിച്ചു. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

New Update
kerala-university-registrar-768x421

തിരുവനന്തപുരം: ആര്‍ എസ് എസ് ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ ഹൈക്കോടതിയ സമീപിച്ചു. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Advertisment

സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല വിസിക്ക് അധികാരമില്ല. സസ്പെന്‍ഷന്‍ നടപടി റദ്ദാക്കണമെന്നും ഡോ. കെഎസ് അനില്‍ കുമാര്‍ പറഞ്ഞു. രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിനാണ് അധികാരം.


 സിന്‍ഡിക്കറ്റ് തീരുമാനം ഇല്ലാതെയാണ് വിസി സസ്പെന്‍ഷന്‍ തീരുമാനം എടുത്തത്. വൈസ് ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമത്തിന്റെ കടുത്ത ലംഘനമാണ്. വിസിയുടെ നടപടി ഏകപക്ഷീയവും അനുചിതവും നിയമ വിരുദ്ധവും വിവേചനപരവുമാണെന്ന് കെഎസ് അനില്‍ കുമാര്‍.


കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളത്.


 

Advertisment