ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്യായനി ദേവീക്ഷേത്രത്തിനു സമീപത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ കടന്നല്‍ കൂട് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ദിവസേന വിവിധ ആവശ്യങ്ങള്‍ക്ക് നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്.
കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നല്‍ കൂട് കൂട്ടിയിരിക്കുന്നത്. 40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടന്നല്‍ കൂട് അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കലക്ടറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും ഉള്‍പ്പടെ തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കലക്‌ട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്.