സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

സുകാന്തിന്റെ വിവരങ്ങള്‍ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നല്‍കും

New Update
megha 1

തിരുവനന്തപുരം: സുകാന്തിന്റെ വിവരങ്ങള്‍ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നല്‍കും. ഐബി ഉദ്യോഗസ്ഥന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. 


Advertisment

എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ മധുസൂദനന്‍ ആരോപിച്ചു.


 ആദ്യ ഘട്ടത്തില്‍ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചു.

Advertisment