ഫുട്ബോൾ പ്രേമികൾക്ക് പ്രിയപ്പെട്ടതായി ടാലൻ്റെസ് ഫുട്ബോൾ അക്കാദമി;  നിഖിൽ കൊടിയത്തൂരിനെ  ഫുട്ബോൾ അക്കാദമി പ്രസിഡന്റായും പികെ.രാജീവിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു

New Update
pala 11

പാലക്കാട് :രണ്ടു പതിറ്റാണ്ടിലേറെയായി ഗ്രാസ് റൂട്ട് ഫുട്ബോൾ കോച്ചിംഗ് രംഗത്ത് വിജയകരമായി പരിശീലനം നൽകി കേരളത്തിലെ പ്രബല ഫുട്ബോൾ സെൻററുകളിൽ  മുൻനിരയിൽ എത്തിയ ടാലൻ്റെസ് ഫുട്ബോൾ അക്കാദമിയുടെ പ്രസിഡണ്ടായി പൊതു സേവകനും വ്യാപാര പ്രമുഖനുമായ നിഖിൽ കൊടിയത്തൂരിനെ തെരഞ്ഞെടുത്തു. 
മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും, സംസ്ഥാന ദേശീയ ടീമുകളിലെ പ്രമുഖ കളിക്കാരനും രൂപീകരണ നാൾമുതൽ ഇതുവരെ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ച ഡോ.പികെ രാജഗോപാലിനു പകരക്കാരനായാണ് നിഖിലിനെ തെരഞ്ഞെടുത്തത്. 

Advertisment

സെക്രട്ടറിയായി മുൻ സന്തോഷ് ട്രോഫി കോച്ചും 18 വർഷക്കാലം സംസ്ഥാന ടീമിന്റെ നായകനും,മുൻ സ്പോർട്സ് ഓഫീസറും,ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധിയുമായ പികെ. രാജീവിനെയും തെരഞ്ഞെടുത്തു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ  നിഖിൽ കൊടിയത്തൂർ എം.എ പ്ലൈ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആണ്. ദേശീയതലത്തിലും നിരവധി കളിക്കാരെ സംഭാവന ചെയ്ത ടാലന്റ്സ് അക്കാദമി  നഗരത്തിൽ ഏഴ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

അവധിക്കാല കോച്ചിംഗ് ഉൾപ്പെടെ 1400 കുട്ടികൾക്ക് വർഷത്തിൽ പരിശീലനം നൽകിവരുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സ്, മിനർവ് പഞ്ചാബ്,ഖേലോ ഇന്ത്യയിലും,രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റി ടീമിലും  അക്കാദമിയിലൂടെ എത്തിയവർ നിരവധിയാണ്.പി കെ രാജീവാണ് ടെക്നിക്കൽ ഡയറക്ടറായി പരിശീലനത്തിന് നേതൃത്വം നൽകുന്നത് .ഫുട്ബോളിലെ ഇതിഹാസം ഐ എം വിജയൻ, സിവി പാപ്പച്ചൻ തുടങ്ങിയ ഒട്ടനവധി ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത പ്രൊഫസർ എം സി രാധാകൃഷ്ണന്റെ  പങ്കാളിത്തവും മാർഗ്ഗനിർദ്ദേശങ്ങളുമാണ്  ടാലന്റ്സിനെ കാൽപന്തുകളിയിലെ ഉന്നത ശ്രേണിയിലെത്താൻ സഹായകരമാകുന്നത്.ട്രഷററായി സി.സി പയസിനെയും നിശ്ചയിച്ചു.

Advertisment