തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍   11.54 ശതമാനം വര്‍ധനവ്

New Update
tmb

കൊച്ചി: തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റ ആദ്യ ത്രൈമാസത്തില്‍ 261.23 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 11.54 ശതമാനം വര്‍ധനവാണിത്. അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.66 ശതമാനമെന്ന നിലയിലും എത്തിയിട്ടുണ്ട്. ആദ്യ ത്രൈമാസത്തിലെ ബാങ്കിന്‍റെ ആകെ ബിസിനസ് 9.40 ശതമാനം വര്‍ധിച്ച് 84,300 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 8.73 ശതമാനവും വായ്പകളുടെ കാര്യത്തില്‍ 10.26 ശതമാനവും വര്‍ധനവാണുള്ളത്.

Advertisment

ബാങ്കിന് 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 റീജണല്‍ ഓഫീസുകളും 536 ശാഖകളുമാണുള്ളത്. 50 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് തൂത്തുക്കുടി ആസ്ഥാനമായ 100 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിനുള്ളത്.

Advertisment