തമിഴ്‌നാട്ടില്‍ മോഷണം നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. പ്രതികളുടെ കൈവശത്ത് നിന്ന് 20 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ മോഷണം നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. കുഴിത്തുറ അണ്ടുക്കോട്ടില്‍ വീടിന്റെ  വാതില്‍ തകര്‍ത്ത് 35 പവന്‍ കവര്‍ന്ന സംഭവത്തിലാണ് രണ്ടുപേരെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
robbery

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മോഷണം നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. കുഴിത്തുറ അണ്ടുക്കോട്ടില്‍ വീടിന്റെ  വാതില്‍ തകര്‍ത്ത് 35 പവന്‍ കവര്‍ന്ന സംഭവത്തിലാണ് രണ്ടുപേരെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. 

Advertisment

ഇടയ്‌ക്കോട്, ചെമ്മണ്‍ങ്കാല,സ്വദേശി വിജയകുമാര്‍ (48),  വട്ടിയൂര്‍ക്കാവ് മുഴവുകാട് സ്വദേശി രാജന്‍ (62) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 20 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തു. 


കഴിഞ്ഞ മാസമായിരുന്നു സംഭവം. സുഭാഷ് തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ബാങ്കിലും ഭാര്യ ലിബിന കളിയിക്കാവിള പോസ്റ്റ് ഓഫീസിലും ജോലിചെയ്യുന്നവരാണെന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മാര്‍ച്ച് 20ന് രാത്രി വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ന്നുകിടക്കുന്നത് കണ്ട അയല്‍വാസികളാണ് സുഭാഷിനെ വിവരമറിയിച്ചത്. 


തുടര്‍ന്ന് അരുമന പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ റിമാന്‍ഡ് ചെയ്തു.