Advertisment

വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ ടാറ്റ സ്റ്റീലിന്റെ മുന്നറിയിപ്പ്. വ്യാജ ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പോളിമര്‍ വെസലുകള്‍ക്കെതിരെ ടാറ്റ സ്റ്റീല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി

ടാറ്റ സ്റ്റീലിന്റെ പേരില്‍ വിപണിയില്‍ വില്‍ക്കുന്ന വ്യാജ ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പോളിമര്‍ (എഫ്ആര്‍പി) വെസലുകളെക്കുറിച്ച് ബ്രാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

New Update
original vessel

കൊച്ചി: ടാറ്റ സ്റ്റീലിന്റെ പേരില്‍ വിപണിയില്‍ വില്‍ക്കുന്ന വ്യാജ ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പോളിമര്‍ (എഫ്ആര്‍പി) വെസലുകളെക്കുറിച്ച് ബ്രാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം അനധികൃത ഉത്പന്നങ്ങള്‍ കമ്പനിയുടെ കര്‍ശനമായ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തവയാണെന്നും അവ ഉപയോക്താക്കള്‍ക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടന്നും കമ്പനി വ്യക്തമാക്കി.

Advertisment

നിലവാരം കുറഞ്ഞതും വ്യാജവുമായ ഈ എഫ്ആര്‍പി വെസലുകള്‍ യഥാര്‍ത്ഥ ടാറ്റ സ്റ്റീല്‍ ഉത്പന്നങ്ങളായി വിപണനം ചെയ്യുന്നുവെന്ന് ടാറ്റ സ്റ്റീല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും കമ്പനി അടിയന്തര നടപടികള്‍ സ്വീകരിക്കും.

ടാറ്റാ സ്റ്റീലിന്റെ എഫ്ആര്‍പി വെസലുകള്‍ രാസ വസ്തുക്കളുടെ സംഭരണവും പ്രോസസിംഗും ജല സംസ്‌കരണം പവര്‍ പ്ലാന്റുകള്‍ തുടങ്ങിയ  വ്യവസായങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന ശക്തി, തുരുമ്പ് പ്രതിരോധം, ഈടുനില്‍പ്പ് എന്നിവയെ മുന്‍നിര്‍ത്തിയാണ് അവ  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വ്യാജ ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പോളിമര്‍ ഉത്പന്നങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രം ടാറ്റ സ്റ്റീല്‍ എഫ്ആര്‍പി വെസലുകള്‍ വാങ്ങണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.

 വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷയേയും ഈടുനില്‍പ്പിനേയും ബാധിച്ചേക്കാം.  കെംടെക് ട്രേഡിംഗാണ് ടാറ്റാ സ്റ്റീലിന്റെ കേരളത്തിലെ അംഗീകൃത വിതരണക്കാര്‍.

ഗുണനിലവാരത്തിലും സുരക്ഷയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ടാറ്റ സ്റ്റീല്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യാജ ഉത്പന്നങ്ങളുടെ വിതരണം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Advertisment