കൊല്ലം: കിളിമാനൂരില്‍ പൊലീസിന് നേരെ ആക്രമണം. ക്ഷേത്രത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.പൊലീസ് വാഹനവും അക്രമികള്‍ കേടുപാടുകള്‍ വരുത്തി.
കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അക്രമികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാട്ടുമ്പുറം സ്വദേശികളായ അല്‍മുബീന്‍ (27), സുബീഷ് (34), സുബിന്‍ (27), ഗൗതം (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.