തിരുവനന്തപുരം: ആചാരപരമായി പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ച് ജനങ്ങള്‍. കാസര്‍കോട് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തിലാണ് പ്രവേശിച്ചത്
കഴിഞ്ഞ മാസം നവീകരണ പുന:പ്രതിഷ്ഠാ മഹോത്സവം നടന്ന ക്ഷേത്രത്തില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പിലിക്കോട് നിനവ് പുരുഷ സ്വയംസഹായ സംഘം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ജനകീയ കമ്മറ്റിയുടെ ഇടപെടലിലാണ് നാലമ്പലത്തില്‍ പ്രവേശിച്ചത്.
ക്ഷേത്ര അനുബന്ധ ചടങ്ങുകളില്‍ നമ്പൂതിരി, വാര്യര്‍ സമുദായങ്ങള്‍ക്ക് മാത്രമായിരുന്നു ആചാരപരമായി നാലമ്പലത്തില്‍ പ്രവേശനം. ഭക്തരായ എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകണമെന്നായിരുന്നു ആവശ്യം.
പൂരോത്സവ ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാണ് ഞായറാഴ്ച ജനം നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. അനേക കാലമായി ഭക്തരുടെ ആഗ്രഹമായിരുന്നു നാലമ്പല പ്രവേശനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും എതിര്‍പ്പുണ്ടായതിനാല്‍ സാധ്യമായില്ല.