സ്ത്രീകളെ ചാവേറുകളാക്കാൻ ഭീകരൻ മസൂദ് അസ്ഹർ; ഓൺലൈൻ ജിഹാദി ക്ലാസ്സ് നടത്താനുള്ള ഒരുക്കത്തിൽ

New Update
marsood kjn

സ്ത്രീകൾക്കായി ഓൺലൈൻ ജിഹാദി ക്ലാസ്സ് നടത്താനുള്ള ഒരുക്കത്തിലാണ് ആഗോളഭീകരനായ ജെയ്ഷ് ഏ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ . jamat-ul-muminat എന്ന് പേരിട്ടിരിക്കുന്ന ഈ ഓൺലൈൻ ക്‌ളാസ്സുകൾ 2025 നവംബർ 8 മുതലാണ് ആരംഭിക്കുക.

Advertisment

ഇതിനായുള്ള വ്യാപക പ്രചാരണം ഇപ്പോൾ നടക്കുകയാണ്. ഇതിൽ പങ്കെടുക്കന്ന സ്ത്രീകൾ 500 രൂപ പ്രതി മാസ ഫീസ് നൽകേണ്ട തുണ്ട്. ഓരോ ദിവസവും 40 മിനിറ്റ് നേരമാണ് ഓൺലൈൻ ക്‌ളാസ്സ്‌.

സ്ത്രീകളെ ബ്രെയിൻ വാഷ് ചെയ്‌ത്‌ തീവ്രവാദികളാക്കി അരയി ൽ ബെൽറ്റ് ബോംബുകൾ ഘടിപ്പിച്ച് ജനത്തിരക്കേറിയ സ്ഥലങ്ങ ളിൽപ്പോയി സ്വയം പൊട്ടിത്തെറിച്ച് 100 -150 നിരപരാധികളെ യെങ്കിലും കൊലപ്പെടുത്തുക എന്നതാണ് ഈ ജിഹാദി പ്രോഗ്രാമി ലൂടെ മസൂർ അസ്ഹർ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ ഏജൻസി കൾ സംശയിക്കുന്നു. കൂടാതെ ഈ ഓൺലൈൻ ക്‌ളാസ്സുകൾ വഴി ഫണ്ടിംഗ് നടത്തി തീവ്രവാദ നെറ്റ്‌വർക്ക് വീണ്ടും വിപുലപ്പെടുത്തു കയുമാണ് ലക്‌ഷ്യം.

ഇന്ത്യ, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ മിസൈൽ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെടുകയുണ്ടായി.ഇന്ത്യ ലക്ഷ്യമിട്ടത് മസൂദ് അസ്ഹറിനെയായി രുന്നെങ്കിലും അയാൾ അന്ന് രക്ഷപെട്ടു.

അമേരിക്കയും ഐക്യരാഷ്ട്രസഭയും ആഗോളഭീകരസംഘ ടനയായി പ്രഖ്യാപിച്ചിരിക്കുന്ന ജെയ്ഷ് ഏ മുഹമ്മദിന്റെ തലവൻ അസ്ഹർ മസൂദ് പാക്കിസ്ഥാനിൽ ഒരു വിലക്കുമില്ലാതെ ഇപ്പോഴും ഭീകരപ്രവർത്തനം നിർബാധം തുടരുകയാണ്.

സ്ത്രീ ചാവേറുകളെ തയ്യറാകാനുള്ള മസൂദ് അസ്ഹറിന്റെ നീക്കം പാക്ക് സൈന്യത്തിന്റെയും സർക്കാരിന്റെയും പിന്തു ണയോടെയാണ് എന്ന ബലമായ സംശയവും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കുണ്ട്.

Advertisment