തച്ചമ്പാറ സോണല്‍ കായികമേള. സെന്റ്‌മേരിസ് യു പി സ്‌കൂള്‍ ജേതാക്കള്‍

കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ എന്നീ നാലു പഞ്ചായത്തുകളിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുടെ കായികമേള സമാപിച്ചു

New Update
zonal 1

തച്ചമ്പാറ: കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ എന്നീ നാലു പഞ്ചായത്തുകളിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുടെ കായികമേള സമാപിച്ചു. 46 പോയിന്റുകള്‍ നേടി സെന്‍മേരിസ് യുപി സ്‌കൂള്‍ പുല്ലിശ്ശേരി ചാമ്പ്യന്മാരായി.

Advertisment

zonal 2

 34 പോയിന്റുകള്‍ നേടി ജിഎല്‍പിഎസ് പൊറ്റശ്ശേരി ഈസ്റ്റ് രണ്ടാം സ്ഥാനവും 32 പോയിന്റുകള്‍ നേടി സെന്റ്‌ഡോമിനിക് തച്ചമ്പാറ മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്ക് മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അബൂബക്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ അക്കാഡമിക് കൗണ്‍സില്‍ കണ്‍വീനര്‍ എന്‍ ഹബീബുല്ല,കെ. ബാലകൃഷ്ണന്‍, ഷജീര്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment