മത വിദ്വേഷ സന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസ്. താമരശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍

പ്രാദേശിക വാട്ട്‌സ്ആആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടിമയിലള്ളാംപാറ ഞാറ്റും പറമ്പില്‍  മജീദ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

New Update
kerala police2

താമരശ്ശേരി: ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വാട്ട്‌സ്ആആപ്പ് വഴി 1.55 മിനുട്ട് നീണ്ടു നില്‍ക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. 

Advertisment

പുതുപ്പാടി കണ്ണപ്പന്‍ ക്കുണ്ട് ചന്ദ്രഗിരി അജയന്‍ (44) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഭാരതീയ ന്യായ സംഹിത 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

പ്രാദേശിക വാട്ട്‌സ്ആആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടിമയിലള്ളാംപാറ ഞാറ്റും പറമ്പില്‍  മജീദ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Advertisment