മോദിയുടെ പത്ത് വർഷങ്ങൾ ക്യാൻവാസിലാക്കി സ്ഥാനാർത്ഥിക്ക് സമ്മാനിച്ച് കലാകാരൻ

New Update
modi canvas.jpg

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷക്കാലത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ ക്യാൻവാസിൽ ഒരുക്കി എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ച് ഒരു കലാകാരൻ. വിഴിഞ്ഞം സ്വദേശിയായ വിഷ്ണുവാണ് തന്റെ പത്തു വർഷത്തെ ആഗ്രഹ സഫലീകരണത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു അതെന്ന് വിഷ്ണു പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ വാഹന പര്യടനം വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ജംഗ്ഷനിൽ എത്തിയപ്പോഴാണ് അവിടെ കാത്തു നിന്ന് വിഷ്ണു ക്യാൻവാസ് ചിത്രം കൈമാറിയത്.

Advertisment

പത്ത് വർഷത്തിനിടെ രാജ്യത്ത് നടന്ന കല, സംസ്കാരം, വിനോദം, കാർഷിക പുരോഗതി എന്നിവയെ കോർത്തിണക്കിയ ചിത്രങ്ങളാണ് വിഷ്ണു  ക്യാൻവാസിൽ ഒരുക്കിയത്. മോദിയുടെ വികസന കാഴ്ച്ചപാട് ക്യാൻവാസിലാക്കിയ ചിത്രം മോദിക്ക് കൈമാറുമെന്നും ഇത്തരം കലാകാരൻമാർ ഉയർന്ന് വരേണ്ടത് നാടിൻ്റെ ആവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന പരീശിലനം നൽകി വരികയാണ് കലാകാരനായ വിഷ്ണു.

Advertisment