ഒലവക്കോട്: യുവതീ യുവാക്കളെ തമ്മിൽ യോജിപ്പിച്ച് വിവാഹിതരാകാൻ സഹായിക്കുന്ന മേര്യേജ്ബ്രോക്കർമാർ ചെയ്യുന്ന പ്രവർത്തി ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണെന്ന്സായാഹ്നം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ പറഞ്ഞു. സായാഹ്നം ദിന പത്രത്തിന്റെ നേതൃത്വത്തിൽ മികച്ച മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേര്യേജ് ബ്രോക്കേഴ്സ് പ്രതിനിധി ഹരീഷ് കണ്ണൻ അദ്ധ്യക്ഷനായി. അഡ്വ: നൈസ് മാത്യൂ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര വെൽനെ സ് എഡ്യൂക്കേഷൻ സൊെസൈസൈറ്റി പ്രസിഡന്റ് സണ്ണി എം.ജെ. മണ്ഡപത്തി കുന്നേൽ, സായാഹ്നം ചീഫ് റിപ്പോർട്ടർ ജോസ് ചാലയ്ക്കൽ, റീന ജോസഫ്,ലത വടക്കേക്കളം, സേതു, ശശി കൊടുമ്പ്, രാധാകൃഷ്ണൻ മുണ്ടൂർ എന്നിവർ പ്രസംഗിച്ചു. കോമ്പി തേങ്കു റിശ്ശി, പാർവ്വതി നണ്ടൻ കീഴായി, ശശി കൊടുമ്പ് എന്നിവരെയാണ് മൊമന്റോ നൽകി ആദരിച്ചത്