20 ദിവസത്തെ പഴക്കമുള്ള മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ, കഴുത്തിൽ കുരുക്ക്, പാരിപ്പള്ളി ചാവർകോട് കശുമാവ് തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം ചാവർകോട് സ്വദേശി അജിത് ദേവദാസിന്‍റേതാണെന്ന് സൂചന

New Update
parippalli death.jpg


കൊല്ലം: പാരിപ്പള്ളി ചാവർകോട് കശുമാവ് തോട്ടത്തിൽ തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ ജീർണിച്ച മൃതദേഹം ചാവർകോട് ഗംഗാലയം വീട്ടിൽ അജിത് ദേവദാസിന്‍റേതാണെന്ന് സൂചന. ഷർട്ട് ഉൾപ്പെടെയുള്ള സൂചനകൾവച്ച് ഇത് അജിത്തിന്റെ മൃതദേഹമാണെന്നാണ് അനുമാനം. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസിന്റെ ഭാഷ്യം. 

Advertisment

മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാരിപ്പള്ളി പൊലീസ് വ്യക്തമാക്കി. അജിത് ദേവദാസിനെ കഴിഞ്ഞ മാസം 24 മുതൽ കാണാനില്ലായിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അജിത്തിനെതിരെ ഏതാനും നാൾ മുൻപ് ഭാര്യ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അജിത്തിനെ കാണാതായത്.

Advertisment