തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

author-image
admin
New Update
fisherman.jpg

തുമ്പ: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്‍റെ  മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞു.

Advertisment

നാലു പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും  ശക്തമായ ഒഴുക്കില്‍പ്പെട്ട് ഫ്രാന്‍സിസിനെ കാണാതായി മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്താണ് കടലില്‍  ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്‍റെ  മൃതദേഹം കണ്ടെത്തിയത്.

fisherman
Advertisment