ആലപ്പുഴ ബീച്ചിലുള്ള ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രം ശീതീകരിക്കുന്നു

New Update
alapuzha child care1.jpg

ആലപ്പുഴ:ആലപ്പുഴ ബീച്ചിലുള്ള ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലെ നവജാത ശിശുബ്‌ളോക്കും. കുട്ടികളുടെ ബ്ലോക്കും ശീതീകരിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരസഭക്ക് പുറമെ പ്രവാസി വ്യവസായി ഹാരീസ് രാജ നൽകിയ ഏ.സി. ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽസ്വീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, എ.ഡി.എം. സന്തോഷ് കുമാർ.ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോ- സെക്രട്ടറി കെ.നാസർ, വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ. , സമിതി അംഗം ടി. എ. നവാസ്, റോയി .പി. തിയോച്ചൻ എന്നിവർ പങ്കെടുത്തു

Advertisment
Advertisment