New Update
/sathyam/media/media_files/1aCWOnudc08FlikRkZBb.jpg)
കോഴിക്കോട്∙ പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു.കുട്ടിയുടെ മാതാവ് സമീറയെയാണ് കോടതി വെറുതെ വിട്ടത്. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി.
Advertisment
സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us