/sathyam/media/media_files/2025/06/09/oljKNqJXaEVU0fet9U5Z.jpg)
ഷില്ലോങ് : ഹണിമൂൺ യാത്രയിൽ ഷില്ലോങ്ങിൽ നിന്നും മെയ് 23 ന് വാടക യ്‌ക്കെടുത്ത ഒരു സ്‌കൂട്ടിയിൽ വധൂവരന്മാർ ഡബിൾ ഡക്കർ റൂട്ടിലെ കാഴ്ചകൾ ആസ്വാദിക്കാനായി പുറപ്പെട്ടു.വലിയ കൊക്ക കളും താഴ്വരകളുള്ള ആ പ്രദേശം ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാ ണ്..അതീവ ദൃശ്യമനോഹരമാണ് അവിടുത്തെ കാഴ്ചകൾ.
എന്നാൽ അവരെ പിന്തുടർന്നിരുന്ന ഒരു ചുവന്ന മാരുതി കാറിൽ ആയുധധാരികളായ മൂന്നു യുവാക്കളുണ്ടായിരുന്ന കാര്യം നവവരൻ മാത്രമറിഞ്ഞിരുന്നില്ല ?
ആളൊഴിഞ്ഞ സ്ഥലത്ത് സ്‌കൂട്ടിയെ ഓവർട്ടേക്ക് ചെയ്തകാർ വധൂവരന്മാർക്ക് ക്രോസ്സായി നിർത്തിയശേഷം മൂന്നു പേരും വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി പുറത്തിറങ്ങി. കാര്യം മനസ്സിലാകാതെനിന്ന നവവ രനെ മൂവരും ചേർന്ന് പലതവണ വെട്ടി. രക്ഷപെടാനാകാതെ വെട്ടേറ്റു പിടഞ്ഞ അയാൾ തൻ്റെ പ്രേയസിയെ ഒരുവട്ടം തിരിഞ്ഞുനോക്കി. അവളെ ചേർത്തുപി ടിച്ചുനിൽക്കുന്ന അവരിലൊരുവനെ ക്കണ്ട് അയാൾ സ്തബ്ധനായി നിലത്തുവീണു.
അയാൾ വെട്ടേറ്റു പിടഞ്ഞുവീണുമരിക്കുന്നത് തികഞ്ഞ നിസ്സംഗത യോടെയാണ് അവൾ നോക്കിനിന്നത് .മരണം ഉറപ്പാക്കിയ പ്രതിക ൾ നവവരന്റെ കഴുത്തിലെ മാലയും കയ്യിലെ മോതിരവും ഊരി യെടുത്തശേഷം മൃതദേഹം താഴെ ഏകദേശം 150 അടി താഴ്ചയുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു.
ശേഷം മൂവരിലൊരാൾ നവവധുവിനടുത്തുചെന്ന് അവളെ ആശ്ലേ ഷിച്ചശേഷം കാറിൽക്കയറ്റി കടന്നുപോയി..വധൂവരന്മാർ വന്ന സ്‌കൂട്ടി അവിടെ നിന്നും 25 കിലോമീറ്റർ ദൂരെ ഒരു കാട്ടിൽ ഉപേ ക്ഷിക്കുകയായിരുന്നു.
ഈ സംഭവം മദ്ധ്യപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളെ മൊത്ത ത്തിൽ പിടിച്ചുലച്ചു.ഇരു സംസ്ഥാനങ്ങളി ലെയും മുഖ്യമന്ത്രിമാരും ഡിജിപി മാരും കേസിൽ ശക്തമായ ഇടപെടൽ നടത്തി. മേഘാലയ പോലീസ് രാപ്പകലില്ലാതെ അന്വേഷണത്തിൽ വ്യാപൃതരായി.
11 ദിവസങ്ങൾക്കുശേഷം ജൂൺ 2 ന് നവവരന്റെ മൃതദേഹം അഴുകിയ നിലയിൽ ഡ്രോണുകളുടെ സഹായ ത്തോടെ കണ്ടെത്തി യതിനെത്തടർന്ന് ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.വരനെ കൊലപ്പെടുത്തിയശേഷം വധുവിനെ ബംഗ്ളാദേശിലേക്ക് കൊണ്ടുപോയി എന്നതരത്തിലായിരുന്നു കഥകൾ.
മധ്യപ്രദേശിലെ ഇൻഡോറിലുള്ള ധനാഢ്യ കുടുംബമായിരുന്നു ഇരുവരുടെയും.വരൻ 29 കാരൻ രാജാ രഘുവംശിക്ക് ട്രാൻസ്‌പോ ർട്ട് ബിസ്സിനസ്സായിരുന്നു. വധു 27 കാരി സോനം രഘുവംശി സ്വന്തം പിതാവിൻ്റെ വ്യവസായശാലയിൽ HR മാനേജരായിരുന്നു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നടത്തപ്പെട്ട ആർഭാട വിവാഹം ഇൻഡോർ നഗരത്തിൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. 2025 മെയ് 11 ന് വെളുത്ത പെൺകുതിരയുടെ പുറത്ത് ബാൻഡ്‌മേ ളങ്ങളുടെയും സ്വജന - ബന്ധുക്കളുടെ നൃത്ത നൃത്യങ്ങളുടെയും പടക്കധ്വനികളുടെയും അകമ്പടിയോടെ രാജകീയ രീതിയിൽ നഗരം ചുറ്റിയാണ് രാജാ രഘുവംശി , തൻ്റെ വധുവായ സോനമിനെ താലിചാർത്താൻ കതിർമണ്ഡപത്തിൽ രാത്രി 11 മണിക്കെ ത്തി യത്. നഗരത്തിലെ പ്രമുഖരും VIP കളും എല്ലാം പങ്കുകൊണ്ട ആഡംബര വിവാഹം.
വിവാഹശേഷം ഹണിമൂണിന് ഷില്ലോങ് - സിംല ഒക്കെ പോകാ നുള്ള പ്രോഗ്രാം വധുവിന് വൃതമാണെന്ന കാരണത്താൽ മെയ് 20 ലേക്ക് മാറ്റുകയായിരുന്നു. മെയ് 20 ന് ഇരുവരും ഹണീമൂണിനായി ഷില്ലോങ്ങിലേക്ക് തിരിച്ചു..അവിടെ ഒരു ഹോം സ്റ്റേ യിലാണ് മുറിയെടുത്തത്. പിന്നീട് ഇരുവരും അവിടെ പ്രസിദ്ധമായ ഒന്നു രണ്ടു ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു.
മെയ് 23 നാണ് ഒരു സ്‌കൂട്ടി വാടകയ്‌ക്കെടുത്തുകൊണ്ട് ഇരുവരും കാഴ്ചകൾ കാണാനായി പോകുന്നതും അവരെ പിന്തുടർന്ന മാരുതി കാറിലെ മൂവർ സംഘം രാജാ രഘുവംശിയെ നിഷ്ടൂരമായി കൊലപ്പെ ടുത്തുന്നതും.
നവവരൻ രാജാ രഘുവംശിയുടെ മൃത ശരീരത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ടുള്ള വെട്ടുകളും മാലയും മോതിരവും നഷ്ടപ്പെട്ടതും അന്വേഷണത്തിന് പുതിയ ദിശ നൽകുകയുണ്ടായി. രാജായുടെ മൃതദേഹം കൊക്കയിലേക്കെറിഞ്ഞശേഷം സോനം തൻ്റെ ജാക്കറ്റും അവിടേക്ക് വലിച്ചെറിയുകയുണ്ടായി. ഈ ജാക്കറ്റ് മൂലമാണ് സോനം മരിച്ചിട്ടില്ല എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
സൂചന നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപി ച്ചുകൊണ്ട് മേഘാലയ പോലീസ് അന്വേഷ ണം ആരംഭിച്ചു. മദ്ധ്യപ്ര ദേശ് പോലീസിന്റെ പൂർണ്ണ പിന്തുണയും അവർക്കുണ്ടായിരുന്നു.
പിന്നീട് ഇന്നലെ രാത്രി 12 മണിക്ക് താൻ മദ്ധ്യപ്രദേശിലെ ഗാസി പ്പൂരിലുണ്ടെന്ന് സോനം തൻ്റെ സഹോദരന് ഫോൺ ചെയ്തു. ആ ഫോൺ കാൾ വഴിത്തിരിവായി..അതൊരു പഞ്ചാബി ധാബ ആയി രുന്നു. സഹോദരനുമായുള്ള സംസാരശേഷം സോനം അസ്വസ്ഥ യായി. സോനം അവിടെ തലകറങ്ങി വീണതിനെത്തുടർന്ന് ധാബ ഉടമയും പോലീസിൽ വിവരമറിയിച്ചു.
സോനവും രാജ് കുശ്‌വാഹ ഉൾപ്പടെ കൂട്ടാളികളായ മറ്റു മൂന്നുപേ രും ഇപ്പോൾ മദ്ധ്യപ്രദേശ് പോലീസിന്റെ കസ്റ്റഡിയിലാണ്. സോന മിന്റെ മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കി വനിതകൾക്കുള്ള പ്രത്യേയ സെല്ലിലേക്ക് അയച്ചിരിക്കുകയാണ്. മേഘാലയ പോലീ സ് ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ ഷില്ലോങ്ങിൽ നിന്നും പുറ പ്പെട്ടിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നത് ഇനി അവരായിരിക്കും.
മദ്ധ്യപ്രദേശ് പോലീസ് പുറത്തുവിട്ട വിവരമനുസരിച്ച് സോനം, രാജ് കുശ്‌വാഹ എന്ന തന്നെക്കാൾ 4 വയസ്സ് പ്രായം കുറഞ്ഞ വ്യക്തിയുമായി പ്രണയത്തിലായിരുന്നുവത്രേ. രാജ് കുശ്‌വാഹ സോനാമിന്റെ ചെറിയച്ഛന്റെ കമ്പനിയിൽ അക്കൗണ്ടന്റ് ആയി രുന്നു. ഈ പ്രണയം സോനാമിന്റെ കുടുംബം അംഗീകരിച്ചില്ല; രാജ് കുശ്‌വാഹ താണജാതിക്കാരനായിരുന്നതുകൂടാതെ തങ്ങളുടെ കേവലമൊരു ജോലിക്കാരനാണെന്നതും വീട്ടുകാരുടെ ശക്തമായ എതിർപ്പിനുള്ള കാരണമായി..
വീട്ടുകാരുടെ സമ്മർദ്ദത്തിനുവഴങ്ങി വിവാഹത്തിന് തയ്യാറായ സോനം, അപ്പോൾത്തന്നെ രാജ് കുശ്‌വാഹയുമായി ചേർന്ന് രാജാ രഘുവംശിയെ കൊല്ലാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. പിന്നീട് അത് അതേപടി നടപ്പാക്കുകയും ചെയ്തു.. മധുവിധുവിനുള്ള ടിക്കറ്റു കൾ ബുക്ക് ചെയ്ത സോനം അതുകൊണ്ടുതന്നെ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല..
ഈ ക്രൂരമായ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് ചോദ്യം ചെയ്യലിൽ പുറത്തുവരാനുണ്ട്..