ആലപ്പുഴ: ഒമാനിലെ മസ്കറ്റിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് ആലപ്പുഴ സ്വദേശി മച്ചു ഷാനവാസ് (50). വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ 90കെഎം സൈക്ലിംഗ് 21കെഎം ഒട്ടാം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു.
ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത് എന്നാൽ മച്ചു ഇത് ഏഴര മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഈ നേട്ടം കൈവരിച്ചത്
കഴിഞ്ഞ പതിനഞ്ചു വർഷമായി മുസ്കറ്റിലെ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മച്ചൂ മൂന്നാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കുന്നത് . ഒമാനിലും ഇന്ത്യയിലുമായി നിരവധി ദീർഘ ദൂര ഓട്ട മത്സരങ്ങളിലും മച്ചൂ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്
ആലപ്പുഴ പഴയ തിരുമല അമ്പലത്തിനു സമീപം ഐശ്വര്യയിൽ രാജൻ തുളസി ദമ്പദികളുടെ മകനാണ് മച്ചു മഞ്ജു ആണ് ഭാര്യ ഏക മകൾ മീനാക്ഷി വിദ്യാർത്ഥിനിയാണ്