New Update
/sathyam/media/media_files/xnpn6cRVz8gmWDERxoLo.jpg)
ക്വലാലംപൂര്‍: വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി 10 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ എക്സ്പ്രസ് വേയിലേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. തുടര്‍ന്ന് ബൈക്കിലും കാറിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
Advertisment
വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമുള്‍പ്പടെ എട്ടു പേരും ബൈക്ക് യാത്രക്കാരനും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
ലാങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്വലാലംപൂരിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു.