രാജ്യത്തെ മതസങ്കലിത സമ്പന്നപാരമ്പര്യം സംരക്ഷിക്കണം:ഹക്കീം

author-image
ഇ.എം റഷീദ്
New Update
hakeem1.jpg

ആലപ്പുഴ: മതം ഒരു സംസ്കാരമാണ്.എല്ലാ മതങ്ങളും ചേർന്ന് സമ്പന്നമാക്കിയ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം പവിത്രമായി സംരക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം പറഞ്ഞു

Advertisment

കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ റമദാൻ സംഗമവും അഡ്വ. പൂക്കുഞ്ഞ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബഹുവർണ്ണവും പരിമളവും കുളിരേകുന്ന പൂന്തോട്ടം പോലെയാണ് ഇന്ത്യയുടെ സംസ്കാരം. ആ പൂന്തോട്ടത്തിൽ എല്ലാ ചെടികളും ഇനിയും തളിർക്കണം,പൂവിടണം.അതാണ് ഭരണ ഘടനയുടെ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി ജില്ലാ പ്രസിഡൻ്റ് തൈക്കൽ സത്താർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കമാൽ എം.മാക്കിയിൽ, ഡോ. എ. ജഹാംഗീർ, എ.എം. നസീർ | നസീർ പുന്നക്കൽ, ഷാക്കിർ ദാരിമി, പി.എ. ഷിഹാബുദീൻ മുസിലിയാർ, സിറാജുദ്ധീൻ ഫൈസി സലാം ചാത്തനാട്, ടി.എച്ച്.എം. ഹസ്സൻ, സി.എ. സലീം, പി.എസ്.എം. അഷറഫ്, സി.ഐ. പരീത് എന്നിവർ പ്രസംഗിച്ചു

Advertisment