New Update
/sathyam/media/media_files/D3gyhtjeGAsuoDcRGHAz.jpg)
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ യുവാവിന്റെ തലയിൽ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുര്‍ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
Advertisment
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവിനാഷും മറ്റ് മൂന്ന് പേരും ചേർന്ന് ഹോട്ടലിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ രണ്ട് പേർ ഹോട്ടലിലേക്ക് കയറിവരുകയായിരുന്നു. ഇതില്‍ ഒരാളുടെ കൈവശം ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു.
അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തു. ഈ സമയം അവിനാഷ് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിനാഷിനൊപ്പമുണ്ടായിരുന്നവരെ ഇവർ ആക്രമിച്ചില്ല. അവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.