New Update
/sathyam/media/media_files/Zytf9FWkYzt615sdB10K.jpg)
തലശ്ശേരി: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു . തലശ്ശേരി, കൊളശ്ശേരി സ്വദേശി മുനവ്വർ ഫൈറൂസ് പി കെ (25) ആമിനാസ് ഹൗസ്, എന്നയാളെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
2018 മുതൽ ന്യൂ മാഹി, തലശ്ശേരി സ്റ്റേഷനുകളിലായി മൂന്ന് എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ ജില്ലാ പരിധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ അഷ്‌റഫ് എ, എസ് സി പി ഒ അനിൽ ആന്റണി, സിപിഒ സനോജ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.