Advertisment

പാര്‍ട്ടിക്കുള്ളില്‍ അസൂയക്കാരുണ്ട്; കൂടുതല്‍ കഴിവുണ്ടെന്ന് തോന്നിയാല്‍ വ്യാജപ്രചരണമെന്ന് മേജര്‍ രവി

New Update
manjur ravi bjp1.jpg

തിരുവനന്തപുരം: ബിജെപിയിലേക്ക് വീണ്ടും വരുമ്പോള്‍ അസൂയ ഉള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അത്തരക്കാര്‍ വ്യാജപ്രചരണം നടത്തുമെന്നും ബിജെപി വൈസ് പ്രസിഡന്റ് മേജര്‍ രവി. അവരേക്കാള്‍ തനിക്ക് കഴിവുണ്ടെന്ന് തോന്നുന്നതിനാലാണ് അസൂയ ഉണ്ടാകുന്നതെന്നും  അദ്ദേഹം പറഞ്ഞു.

Advertisment

കുറച്ചുനാള്‍ പാര്‍ട്ടി വേദികളില്‍ നിന്ന് മാറി നിന്നത് ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി കാരണമാണ്. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഫോണ്‍കോള്‍ വന്നപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനകൊണ്ടു മാത്രമാണെന്നും മേജര്‍ രവി  ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും വന്നത് ആരുടെ കോള്‍ ആണെന്ന് വെളിപ്പെടുത്തില്ല. ഇന്ത്യന്‍ എന്ന നിലയില്‍ ഓരോ പൗരന്റെയും ജീവിതത്തെ ഉയര്‍ത്തുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിയോടെന്ന പോലെ തനിക്ക്  ബഹുമാനം തോന്നിയ വ്യക്തിത്വമായിരുന്നു മുന്‍പ്രധാന മന്ത്രി രാജീവ് ഗാന്ധിയെന്നും മേജര്‍ രവി പറഞ്ഞു.

പിണറായി സര്‍ക്കാര്‍ കടം വാങ്ങി ജീവിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. കേരളം രക്ഷപ്പെടണമെങ്കില്‍ നാലഞ്ച് ബിജെപി എം.പിമാരും കേന്ദ്ര മന്ത്രിമാരും  അടുത്ത ലോക്‌സഭയില്‍ ഇവിടെ നിന്നും ഉണ്ടാകണം.

കേരളത്തില്‍ ബൂത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന അണികളെ ബിജെപി മൈന്‍ഡ് ചെയ്യുന്നില്ലെന്നാണ് തന്റെ നിരീക്ഷണമെന്നും ടോപ്‌ലെവലില്‍ നേതാവ് കളിച്ചിട്ട് കാര്യമില്ലെന്നും ബിജെപി വൈസ് പ്രസിഡന്റ് മേജര്‍ രവി തുറന്നടിച്ചു. തനിക്ക് പാര്‍ട്ടിയില്‍ നിന്നും പത്തുപൈസ കിട്ടിയാല്‍ താഴേത്തട്ടിലെ പ്രവര്‍ത്തകരെ സഹായിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Advertisment