തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാനായി തിങ്ക് ടാങ്ക് രൂപീകരിച്ച് സര്‍ക്കാര്‍. കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക സാമൂഹിക വികാസത്തിനായി പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുക എന്നതാണ് തിങ്ക് ടാങ്കിന്റെ ലക്ഷ്യം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് തിങ്ക് ടാങ്ക് രൂപീകരിച്ചിരിക്കുന്നത്.
കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചുവരുന്ന അക്രമണോത്സുകതയെ സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനായി മാര്‍ച്ച് 30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിദഗ്ദരുടെയും വിവിധ മേഖകളിലുള്ളവരും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചുവരുന്ന അക്രമണോത്സുകതയും വിഷയത്തില്‍ ഒരു കര്‍മ്മപദ്ധതി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക സാമൂഹിക വികാസത്തിനായുള്ള സംയോജിത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ദരെയും ഉദ്യോഗസ്ഥരെയും പ്രൊഫഷണല്‍സിനെയും ഉള്‍പ്പെടുത്തി തിങ്ക് ടാങ്ക് രൂപീകരിക്കുന്നത്.