തിരുവരങ്ങില്‍ തിരുവോണം ഓഗസ്റ്റ് 12-ന് ഫിലാഡല്‍ഫിയയില്‍

മലയാളി മനസിന്റെ ചിമിഴില്‍ നന്മകളുണര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം വീണ്ടും വരവായി

author-image
ആതിര പി
Updated On
New Update
edited4

ഫിലാഡല്‍ഫിയ: സ്വപ്ന നഗരിയായ ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'തിരുവരങ്ങില്‍ തിരുവോണം' എന്ന മെഗാ തിരുവോണം ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് 2 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ (608 ണലഹവെ ഞറ, ജവശഹമറലഹുവശമ, ജഅ 19115) കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

Advertisment

മലയാളി മനസിന്റെ ചിമിഴില്‍ നന്മകളുണര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം വീണ്ടും വരവായി. പ്രഗത്ഭരായ ഒരുകൂട്ടം ചുറുചുറുക്കുള്ള കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തി കലാകൈരളിക്ക് കാഴ്ചവയ്ക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷം എന്തുകൊണ്ടും പുതുമ നിറഞ്ഞതായിരിക്കുമെന്ന് ചെയര്‍മാന്‍ സുരേഷ് നായര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഈ സമയത്ത് പായസ മേളയും നടക്കും. ഇതോടനുബന്ധിച്ച് കര്‍ഷകരത്‌നം അവാര്‍ഡ് വിതരണം ചെയ്യും. കര്‍ഷക രത്‌നം അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത് റിയാലിറ്റി ഡയമണ്ട് ഗ്രൂപ്പ് ആണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ തോമസ് പോള്‍ അറിയിച്ചു. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ഇമ്മാനുവേല്‍ റിയാലിറ്റി നല്കുന്ന എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് ബെസ്റ്റ് ഡ്രസ് കപ്പിള്‍ മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ആയിരം ഡോളര്‍ സമ്മാനം നല്‍കും. ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നത് ശോശാമ്മ ചെറിയാന്‍ ആണ്.

തുടര്‍ന്ന് ആഷാ അഗസ്റ്റിന്റെ നേതൃത്വത്തില്‍ എഴുപത്തഞ്ചില്‍പ്പരം ആളുകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ മാവേലി മന്നന്‍, താലപ്പൊലി, മുത്തുക്കുടകള്‍, തെയ്യം, നാടന്‍ കലാരൂപങ്ങള്‍, പുലികളി എന്നിവയും ക്രമീകരിച്ചിരിക്കുന്നു.

നിറപറയുടേയും നിലവിളക്കിന്റേയും അത്തപ്പൂക്കളത്തിന്റേയും അകമ്പടിയോടെ മാവേലി മന്നനേയും വിശിഷ്ടാതിഥികളേയും ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സാമുഹ്യ സേവന അവാര്‍ഡ് വിതരണം ചെയ്യുമെന്ന് കമ്മിറ്റി ചെയര്‍ ജോര്‍ജ് ഓലിക്കന്‍ അറിയിച്ചു.

ആഘോഷങ്ങള്‍ക്ക് മികവേകാന്‍ സ്റ്റേജ് സംവിധാനം ഡിജിറ്റല്‍ എല്‍.ഇ.ഡിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വിന്‍സെന്റ് ഇമ്മാനുവേല്‍ ആണ്. ഫിലാഡല്‍ഫിയയിലെ വിവിധ ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന പ്രോഗ്രാം ആഘോഷങ്ങള്‍ക്ക് മികവേറും രാത്രി 8 മണി മുതല്‍ മെലോഡീസ് ക്ലബ് യു.എസ്.എ അവതരിപ്പിക്കുന്ന ലൈവ് ഓക്കസ്ട്രയും ക്രമീകരിച്ചിരിക്കുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നത് എലൈറ്റ് ഇന്ത്യന്‍ കിച്ചന്‍ ബെന്‍സലേം ആണ്. പരിപാടികളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ചെയര്‍മാന്‍ സുരേഷ് നായരും, ഓണം ചെയര്‍മാന്‍ ലിനോ സഖറിയയും സംയുക്തമായി അറിയിക്കുന്നു. 

Thiruvarangil Thiruvonam
Advertisment