/sathyam/media/media_files/2025/06/29/4d5c6dbb-19ac-4096-a822-0a3d2f9a2dd3-2025-06-29-17-06-58.jpg)
തൊടുപുഴ : വ്യാപാരമാന്ദ്യം മൂലം നട്ടം തിരിയുന്ന സാഹചര്യത്തിൽ,കടയിൽ വരുന്ന കസ്റ്റമേഴ്സിന്റെ വാഹനങ്ങളുടെ ഫോട്ടോ ഫോണിൽ എടുത്ത് പെനാൽറ്റി അടിക്കുന്ന ട്രാഫിക് പോലീസിന്റെ നടപടിക്കെതിരെ തൊടുപുഴ ഡി വൈ എസ് പി ക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡന് രാജു തരണിയിലിന്റെ നേതൃത്വത്തിൽ പരാതി നൽകി.
തൊടുപുഴ പോലീസും വ്യാപാരികളും തമ്മിൽ നല്ല ബന്ധമാണ് നിലവിൽ ഉള്ളത്.പക്ഷേചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടിമൂലം വ്യാപാരികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.ഇത്പരിഹരിക്കണമെന്ന് പ്രസിഡന്റ് ശ്രീ രാജു തരണിയിൽ ഡി വൈ എസ് പിക്ക് നിവേദനം കൊടുത്തുകൊണ്ട് പറഞ്ഞു.
ഈ വിഷയം എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും,വേണ്ട നടപടി സ്വീകരിക്കാമെന്നും ഡി വൈ എസ് പി ഉറപ്പ് നൽകി.വ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും ഡി വൈ എസ് പി പറഞ്ഞു.നിവേദനം നൽകാൻ പ്രസിഡന്റിനോടൊപ്പം ജനറൽ സെക്രട്ടറി സി കെ നവാസ്,ട്രെഷറർ അനിൽ പീടികപ്പറമ്പിൽ,വൈസ്പ്രെസിഡന്റ്മാരായ ഷെരീഫ് സർഗ്ഗം, കെ പി ശിവദാസ്, ജോസ് തോമസ് കളരിക്കൽ,സെക്രെട്ടറിമാരായ ഷിയാസ് എം എച്ച്, ലിജോൺസ് സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.