/sathyam/media/media_files/0R7NRKr1ODFPJbhjNbcv.jpg)
ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ തോമസ് ചാഴികാടന്റെയും മറ്റ് ഇടതുപക്ഷ സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രചരണം ആരംഭിച്ചു. താലയിൽ അലക്സ് വട്ടുകളത്തിലിന്റെ ഭവനത്തിൽ, പ്രസിഡണ്ട് രാജു കുന്നക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ റ്റി വിംഗ് ഡയറക്ടറുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത രാഷ്രീയത്തിന്റെ കാവലാളായ ചാഴികാടൻ കോട്ടയത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ നന്മമരമാണെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/yR0g5i82Mk8PED1AViyq.jpg)
മുഖ്യ പ്രഭാഷണം നടത്തിയ ബേബിച്ചൻ മാണിപറമ്പിൽ ( പയ്യന്നൂർ ) കേരള കോൺഗ്രസ് പാർട്ടി, അധ്വാനവർഗ്ഗ ജന വിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ എണ്ണിപറഞ്ഞു. ചാഴികാടന്റെയും മറ്റ് ഇടതു ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെയും വിജയം, വർഗീയതക്കെതിരെയുള്ള വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാട്ടിലുള്ള ബന്ധുജനങ്ങളും സുഹൃത്തുക്കളുമുൾപ്പെടെയുള്ളവരോട് വോട്ട് കാമ്പയിൻ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.
/sathyam/media/media_files/KexW0BqvdhAvxysmalql.jpg)
സെക്രട്ടറി ജോർജ് കൊല്ലംപറമ്പിൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് റ്റോം വാണിയപ്പുരക്കൽ നന്ദിയും പറഞ്ഞു.സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ, സാജുമോൻ ജോസ്,തോമസ് ചേപ്പുമ്പാറ, ജസ്റ്റിൻ ,ചാക്കോച്ചൻ, രശ്മി, ബിജി എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us