വെളിയന്നൂർ: ബാല്യകൗമാരങ്ങൾ തളിരിട്ട മണ്ണിന്റെ സ്‌നേഹാദരവുകളിൽ നിറഞ്ഞായിരുന്നു തോമസ് ചാഴികാടന്റെ വിശുദ്ധ വാരത്തിലെ ദു:ഖവെള്ളി. മാതൃഗ്രാമത്തിലെ വിവിധ ദേവാലയങ്ങളിലെ വിശുദ്ധവാര തിരുകർമ്മങ്ങളിൽ തോമസ് ചാഴികാടൻ പങ്കെടുത്തു.
/sathyam/media/media_files/arJvSyDdriVedq2EndLB.jpg)
മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയിലെ എല്ലാവിശേഷങ്ങളിലും ഓടിയെത്തുന്ന തോമസ് ചാഴികാടൻ ദു:ഖവെള്ളി തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും എത്തി. വെളിയന്നൂർ, അരീക്കര, പുതുവേലി, താമരക്കാട് ഇടവകകൾ സംയുക്തമായി നടത്തിയ പരിഹാരപ്രദക്ഷിണത്തിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനെത്തിയ തോമസ് ചാഴികാടനെ നാട് സ്‌നേഹത്താൽ വീർപ്പുമുട്ടിച്ചു. നാടിന്റെ ടോമിച്ചനായി മാറിയ തോമസ് ചാഴികാടനെ മുതിർന്ന തലമുറയെല്ലാം ശിരസിൽ കരംവെച്ച് അനുഗ്രഹിച്ചാണ് അയച്ചത്.