അയ്യന്തോള്‍ പോസ്റ്റ് ഓഫീസില്‍ മോഷണം. മൂന്നു ലക്ഷത്തോളം രൂപ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന

ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തുകയാണ്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
robbery

തൃശൂര്‍: തൃശൂരില്‍ പോസ്റ്റ് ഓഫീസില്‍ മോഷണം. അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലാണ് മോഷണം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ ഓഫീലുണ്ടായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നത് പരിശോധനകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തുകയാണ്.

Advertisment

അംബേദ്ക്കര്‍ ജയന്തിയും ഞായറാഴ്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസമായി പോസ്റ്റ് ഓഫീസ് അവധിയായിരുന്നു. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസ് തുറക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ മുകള്‍ഭാഗം എടുത്തു മാറ്റിയാണ് മോഷ്ടാക്കള്‍ പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് കടന്നിട്ടുള്ളത്.


നഷ്ടപ്പെട്ട പണം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. മൂന്നു ലക്ഷത്തോളം രൂപ ഓഫീസിലുണ്ടായിരുന്നു. പണം മുഴുവന്‍ നഷ്ടമായിട്ടുണ്ടോ മറ്റ് വസ്തുക്കള്‍ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധമകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ വെസ്റ്റ് പൊലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.