തൃശൂര്‍: ഓപ്പറേഷന്‍ കാപ്പ വേട്ടയുടെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളായ ആറു പേര്‍ക്കെതിരെ കാപ്പ ചുമത്തി. ധനേഷ്, ഷാബിദ്, അമീന്‍, വൈശാഖ്, തനൂഫ്, തിലേഷ് എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 31 പേരെയാണ് കാപ്പ പ്രകാരം ജയിലിലടച്ചത്. ആകെ 68 ഗുണ്ടകളെ കാപ്പ ചുമത്തി. 37 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.