തൃശൂര്‍: കള്ളുഷാപ്പില്‍ വെച്ച് യുവാവിന്റെ പ്ലേറ്റില്‍ നിന്നും കൊഴുവ വറുത്തത് അനുവാദം കൂടാതെ എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ ആക്രമിച്ച് പരുക്കേല്‍പിച്ച കേസില്‍ സഹോദരങ്ങളടക്കം 3 പ്രതികള്‍ പിടിയില്‍.
സഹോദരങ്ങളായ പൈനൂര്‍ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടില്‍ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കന്‍തുള്ളി വീട്ടില്‍ സഞ്ജു എന്ന് വിളിക്കുന്ന ഷാരോണ്‍ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃപ്രയാര്‍ കള്ളു ഷോപ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശിയായ യുവാവ് ഷാപ്പില്‍ വെച്ച് കൊഴുവ ഫ്രൈ കഴിക്കുകയായിരുന്നു.
പ്രതികള്‍ അനുവാദം കൂടാതെ പ്ലെയിറ്റില്‍ നിന്നും മീന്‍ വറുത്തത് എടുത്തു കഴിക്കാന്‍ ശ്രമിച്ചത് യുവാവ് തടഞ്ഞു.