/sathyam/media/media_files/2025/09/25/vision-kerala-panel-charcha-2025-09-25-19-32-54.jpg)
കൊച്ചി : ടൈ കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിഷൻ കേരളാ പാനൽ ചർച്ച നാളെ വൈകീട്ട് 3.30 ന് എറണാകുളം എംജി റോഡ് ഹോട്ടൽ അവന്യൂ റീജിയൻറ്റിൽ വച്ച് നടക്കുന്നു "ബിൽഡിങ് ഇൻഡസ്ടറി - പാർട്ണർഷിപ്പ്സ് ഫോർ ഗ്രോത്" അഥവാ വ്യവസായിക വളർച്ചയ്ക്കുള്ള അക്കാദമിക് പങ്കാളിത്തം എന്ന വിഷയത്തിലാണ് പാനൽ ചർച്ച സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസ - വ്യവസായ മേഖലകളിലെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.
ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്റ്റർ ഡോ.ടോം എം ജോസഫ് നയിക്കുന്ന ചർച്ചയിൽ ടൈ കേരളാ പ്രസിഡൻ്റ് വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററാവും അമിറ്റി ഗ്ലോബൽ യൂണിവേഴ്സിറ്റി ഡയറക്ടർ ബിജു വിതയത്തിൽ,നെക്സ്റ്റ് എഡ്യൂക്കേഷൻ സഹ സ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്,എസ്.സി.എം.എസ് വൈസ് ചെയർമാൻ ഡോ.രാധ തേവന്നൂർ എം എൻ ഹോളിഡേയ്‌സ് പ്രസിഡൻ്റ് അജിത് മൂപ്പൻ എന്നിവർ പാനലിസ്റ്റുകൾ ആകും.
പാനൽ ചർച്ചയും ചോദ്യോത്തര വേളയും ഉൾപ്പെടുന്ന പരിപാടിയുടെ പ്രവേശനം രെജിസ്ട്രേഷനിലൂടെ മാത്രം. രെജിസ്ട്രേഷനായി സന്ദർശിക്കുക: https://events.tie.org/VisionKeralaPanel-BuildingIndustry-AcademiaPartnershipforGrowth#/