ഇന്ന് ഡിസംബര്‍ 25: യേശുക്രിസ്തുവിന്റെ ജന്മദിനം; അടല്‍ ബിഹാരി വാജ്‌പേയിയുടെയും മുഹമ്മദ് അലി ജിന്നയുടെയും പൂവ്വച്ചല്‍ ഖാദറിന്റെയും ജന്മദിനം; ചാര്‍ളി ചാപ്ലിന്‍ മരിച്ചതും സ്വാതി തിരുനാള്‍ രാമവര്‍മ്മ മരിച്ചതും ഇതേ ദിനം, ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നതും ഇതേ ദിനം തന്നെ; ചരിത്രത്തില്‍ ഇന്ന്

ക്രിസ്ത്യന്‍ ബൈബിള്‍ അനുസരിച്ച്, പുരാതന പാലസ്തീനിലെ ഒരു പട്ടണമായ ബെത്ലഹേമില്‍ കന്യാമറിയത്തിനും അവരുടെ ഭര്‍ത്താവ് ജോസഫിനും മകനായി യേശുക്രിസ്തു ജനിച്ചു

New Update
3535353

424242422424

കൊല്ലവര്‍ഷം 1200
ധനു 10
ചിത്തിര/ദശമി
2024 ഡിസംബര്‍ 25 
ബുധന്‍

ഇന്ന് ക്രിസ്മസ്
ക്രിസ്മസ് ആശംസകള്‍

യേശുക്രിസ്തുവിന്റെ ജന്മദിനം. ക്രിസ്ത്യന്‍ ബൈബിള്‍ അനുസരിച്ച്, പുരാതന പാലസ്തീനിലെ ഒരു പട്ടണമായ ബെത്ലഹേമില്‍ കന്യാമറിയത്തിനും അവരുടെ ഭര്‍ത്താവ് ജോസഫിനും മകനായി യേശുക്രിസ്തു ജനിച്ചു.  ആ മഹാത്മാവിന്റെ ജനനത്തില്‍  സന്തോഷിയ്ക്കാന്‍ ആ സുദിനം എന്നെന്നും അനുസ്മരിക്കാന്‍ ഒരു ആഘോഷം.

Advertisment

ചെച്ച്‌നിയ: വൈനഘ് പുരാണപ്രകാരം മല്‍ഘ് (സൂര്യന്റെ ജന്മദിനം)ആഘോഷം

തൈവാന്‍: ഭരണഘടന ദിനം
പാക്കിസ്ഥാന്‍: കൈദ് എ ആസം ദിനം
പെറു: ചില സ്ഥലങ്ങളില്‍ തകാനകുയി (പരസ്പ്പരം തല്ല്) ആഘോഷം
കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചാഡ്, കോങ്കൊ, ഗാബണ്‍: ശിശുദിനം 
ദേശീയ മത്തങ്ങ പൈ ദിനം 
ഇന്ത്യ: സല്‍ഭരണ ദിനം 
                   
ഇന്നത്തെ മൊഴിമുത്തുകള്‍

'അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും'
'നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ നീ ഈ മലയോട് മാറിപോവാന്‍  പറഞ്ഞാല്‍ അത് വഴിമാറി പോകും'
'നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും'
'ഒരോ ദിവസത്തിനും അതിന്റെതായ ക്ലേശം മതി' 
'മറ്റുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി എന്ത്‌ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതെല്ലാം നിങ്ങള്‍ മറ്റുള്ളവര്‍ക്കു ചെയ്യുവിന്‍'
 
ഇന്ന് ജന്മദിനാമാചരിക്കുന്നവര്‍

കേരള ഹൈക്കോടതിയിലെ മുന്‍ ന്യായാധിപന്‍ കെ.ടി ശങ്കരന്റെയും (1954)

ചിത്രകാരനും കവിയും എഴുത്തുകാരനുമായ പോള്‍ കല്ലാനോടിന്റെയും (1951)

2009ല്‍ പ്രദര്‍ശനത്തിനെത്തിയ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് അന്‍വര്‍, ഗ്രാന്റ്മാസ്റ്റര്‍, കിളി പോയി, ആടുപുലിയാട്ടം, കസബ, ഊഴം, രണം എന്നീ മലയാളചിത്രങ്ങളുള്‍പ്പടെ തെലുങ്ക്, തമിഴ് എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സമ്പത്ത് രാജിന്റേയും (1968)

നിരവധി തെലുങ്ക് തമിഴ്, ഹിന്ദി ചിത്രങള്‍ സംവിധാനം ചെയ്തിട്ടുള്ള എ കരുണാകാരന്റേയും (1971) ,

സാരംഗിയെ ഒരു അനുബന്ധ വാദ്യം എന്ന നിലയില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ വാദ്യം എന്ന സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച പണ്ഡിറ്റ് രാം നാരായണിന്റെയും (1927),

ഹിന്ദി ചലചിത്ര നടിയും നര്‍ത്തകിയും ടെലിവിഷന്‍ അഭിനേത്രിയുമായ രാഖി സാവന്തിന്റെയും (1978),

പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുന്ന നഗ്മ എന്ന നന്ദിത മൊറാര്‍ജിയുടെയും (1974),

ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായ അരുണ ബുദ്ധ റെഡ്ഡിയുടെയും (1995),

ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകന്‍ അലിസ്റ്റയര്‍ നഥാന്‍ കുക്ക് എന്ന അലിസ്റ്റയര്‍ കുക്കിന്റെയും(1984)

21 ദശക്ഷത്തിലധികം റെക്കോഡുകള്‍ വിറ്റഴിച്ച ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളായ ബ്രിട്ടീഷ് പോപ് ഗായികയും സംഗീതജ്ഞയുമായ ഡൈഡോ എന്ന ഫ്‌ലോറിയന്‍ ക്ലൊഡ് ഡി ബോന്‍വില്ലെ ആംസ്‌റ്റ്രോങ്ങിന്റെയും (1979)

ഭാരതവായുസേനയിലെ മുന്‍ വൈമാനികനും, ബഹിരാകാശത്ത് എത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശര്‍മ്മയോടൊപ്പം ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തയാളുമായ രവീശ് മല്‍ഹോത്രയുടെയും (1943)

തുടര്‍ച്ചയായി മൂന്ന് തവണ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന വ്യവസായിയും രാഷ്ട്രീയക്കാരനുമായ നവാസ് ഷെരീഫിന്റേയും (1949)

കനേഡിയന്‍ ലിബറല്‍ പാര്‍ട്ടി നേതാവും കാനഡയുടെ മുന്‍പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനും 2015 നവംബര്‍ 4ന്  കാനഡയുടെ 23-മത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്ത കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടേയും (1971) ജന്മദിനം.

64646

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പൂര്‍വ്വികരില്‍ ചിലര്‍

അടല്‍ ബിഹാരി വാജ്‌പേയി (1924-2018)
മദന്‍ മോഹന്‍ മാളവ്യ (1861-1946)
മുഹമ്മദ് അലി ജിന്ന (1876-1948)
അന്‍വര്‍ സാദത്ത് ജ. (1918-1981)
ഐ.സി. ചാക്കോ (1875-1966)
പി.കെ. നാരായണപിള്ള (1910-1990)
കോട്ടയം ഭാസി (1912-1981)
ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി (1916-1993) 
വി.വി.കെ. വാലത്ത് (1919 -2000)
ഗോപാലകൃഷ്ണന്‍ കോലഴി (1934-1983)
നെയ്യാറ്റിന്‍കര വാസുദേവന്‍ (1939-2008)
ഡോ.എം എം അന്‍സാരി (1880-1936)
ഓം പ്രകാശ് ശര്‍മ്മ (1924-1998)
മണി കൗള്‍ (1944-2011)
നൗഷാദ് അലി (1919-2006) 
ഡോ. കപില വത്സ്യായന്‍ (1928-2020)
ക്ലാര ബാര്‍ട്ടണ്‍ (1821-1912)
തായ്‌ഷോ ചക്രവര്‍ത്തി (1879-1926 )
ലിറോയ് റോബര്‍ട്ട് റിപ്ലെ (1890-1949)
ലൂയിസ് ഷെവര്‍ലെ (1878-1941)

വ്യാഖ്യാതാവ്, നിരൂപകന്‍, ഗവേഷകന്‍, ശാസ്ത്രജ്ഞന്‍, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ശാസ്ത്രവിഷയങ്ങള്‍ മലയാളത്തില്‍ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്‌നം നടത്തുകയും ചെയ്ത ബഹുഭാഷ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോ (25 ഡിസംബര്‍ 1875 -27 മേയ് 1966)

പ്രമുഖ മലയാള സാഹിത്യകാരനും, സംസ്‌കൃതപണ്ഡിതനുമായിരുന്ന പി.കെ. നാരായണപിള്ള 
(25 ഡിസംബര്‍ 1910 - 20 മാര്‍ച്ച് 1990), 

ഒന്നാം കേരളാ നിയമസഭയില്‍ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്‌കരന്‍ നായര്‍  (25 ഡിസംബര്‍ 1912-1981)

മലയാള സാഹിത്യ സര്‍വ്വസ്വം എഴുതിയ അധ്യാപകനും പണ്ഡിതനും കഥകളി തല്‍പരനുമായിരുന്ന ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി
(1916 ഡിസംബര്‍ 25-1993 മെയ് 17) 

നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കര്‍ത്താവായ വി.വി.കെ. വാലത്ത്
(25 ഡിസംബര്‍ 1919 -31 ഡിസംബര്‍ 2000)

മലയാള കവിയും ബാലസാഹിത്യകാരനും ആയിരുന്ന ഗോപാലകൃഷ്ണന്‍ കോലഴി (1934 ഡിസംബര്‍ 25-1983 ജനുവരി 4)

കര്‍ണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കര്‍ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്‍
 (25 ഡിസംബര്‍ 1939-13 മേയ് 2008).

മലയാളസിനിമാഗാനങ്ങളുടെ കൂട്ടത്തില്‍ എന്നും മികച്ചു നില്‍ക്കുന്ന
'രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍) തുടങ്ങി നൂറിലധികം മലയാള ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുള്ള പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദര്‍ (ഡിസംബര്‍ 25, 1948-2021 ജൂണ്‍ 22)

ബി.ജെ.പി നേതാവും  ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന  അടല്‍ ബിഹാരി വാജ്‌പേയി (ഡിസംബര്‍ 25,1924-ഓഗസ്റ്റ് 16, 2018) 

ഏഷ്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, എന്നീനിലകളിലും പ്രസിദ്ധനായിരുന്ന  മദന്‍ മോഹന്‍ മാളവ്യ (25 ഡിസംബര്‍ 1861- 12 നവംബര്‍1946)

മുസ്ലീം രാഷ്ട്രീയ നേതാവും ആള്‍ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും,  ആദ്യത്തെ ഗവര്‍ണര്‍ ജനറലും  ഖ്വായിദ്-ഇ-ആസം  എന്നും  ബാബ-ഇ-ഖതം എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന (ഡിസംബര്‍ 25 1876 - സെപ്റ്റംബര്‍ 11 1948) 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുന്‍ അധ്യക്ഷനുമായിരുന്നു മുക്താര്‍ അഹമ്മദ് അന്‍സാരി  (25 ഡിസംബര്‍ 1880-10 1936)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനും സംഗീതജ്ഞനും ആയിരുന്ന നൗഷാദ് അലി (ഡിസംബര്‍ 25, 1919 - മേയ് 5 2006)

ഇംഗ്ലീഷ് നോവലുകള്‍ പകര്‍ത്തുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്യുന്ന കാലത്ത് ഹിന്ദിയില്‍ നാനൂറ്റി അന്‍പതോളം  റിയലിസ്റ്റിക് ഡിറ്റക്ടീവ് നോവലുകള്‍ എഴുതുകയും, ലക്ഷ്യബോധത്തോടെയുള്ള പുരോഗമന  ലളിതസാഹിത്യത്തിന്റെ സൃഷ്ടിയ്ക്കും ഹിന്ദി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതിനും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ്  നോവല്‍ സാമ്രാട്ട് എന്ന ബഹുമതി നല്‍കി ആദരിച്ച ഓം പ്രകാശ് ശര്‍മ്മ
 ((25 ഡിസംബര്‍ 1924 -14 ഒക്ടോബര്‍ 1998)

ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം കൊണ്ട് പ്രശസ്തയായ മുന്‍ രാജ്യസഭ അംഗം ഡോ. കപില വത്സ്യായന്‍ (25 ഡിസംബര്‍ 1928-സെപ്റ്റംബര്‍ 16, 2020),

ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകള്‍ നല്‍കുകയും,ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരം നേടുകയും ചെയ്ത ഇന്ത്യന്‍ ചലച്ചിത്രസംവിധായകന്‍ മണി കൗള്‍ (1944 ഡിസംബര്‍ 25  2011 ജൂലൈ 6)

സ്ത്രീകള്‍ അധികം പുറത്തുപോയി ജോലി ചെയ്യാതിരുന്ന കാലഘടത്തില്‍ യുദ്ധമേഖലയില്‍ ശുശ്രൂഷകയായി സേവനമനുഷ്ഠിക്കുകയും അമേരിക്കന്‍ റെഡ്‌ക്രോസ് സ്ഥാപിക്കുകയും ചെയ്ത ക്ലാരിസ്സ ഹാര്‍ലൊ ബാര്‍ട്ടണ്‍ എന്ന ക്ലാര ബാര്‍ട്ടണ്‍ (25 ഡിസംബര്‍ 1821-12 ഏപ്രില്‍, 1912)

ഷെവര്‍ലെ മോട്ടോര്‍ കാര്‍ കമ്പനിയുടെ സഹസ്ഥാപകനായ (1911ല്‍)ഒരു അമേരിക്കന്‍ റേസിംഗ് ഡ്രൈവറും മെക്കാനിക്കും സംരംഭകനുമായിരുന്ന ലൂയിസ്-ജോസഫ് ഷെവര്‍ലെ (ഫ്രഞ്ച്: ഡിസംബര്‍ 25, 1878- ജൂണ്‍ 6, 1941) 

ആഭ്യന്തര രംഗത്ത് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം നടത്തിയ ജപ്പാനിലെ 123-ആമതു ചക്രവര്‍ത്തിയായിരുന്ന തായ്‌ഷോ ചക്രവര്‍ത്തി (1879 ഓഗസ്റ്റ് 31-1926 ഡിസംബര്‍ 25),

അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ്, വ്യവസായ സംഘാടകന്‍, വാസനാ സിദ്ധമായി നരവംശ. ശാസ്ത്രജ്ഞനും 'റി പ്ലെയ്‌സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് ' എന്ന പരമ്പരയുടെ സൃഷ്ടാവും ആയിരുന്ന ലിറോയ് റോബര്‍ട്ട് റിപ്ലെ (ഡിസംബര്‍ 25, 1890 -മെയ് 27, 1949)

ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരല്‍, സ്വകാര്യനിക്ഷേപകര്‍ക്ക് വാതിലുകള്‍ തുറന്നുകൊടുത്ത് ഇന്‍ഫിതാഹിന്റെ ആവിഷ്‌ക്കാരം, തുടങ്ങി ഈജിപ്റ്റിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്‌ക്കാരങ്ങളും കൊണ്ടുവരികയും, 1973-ലെ ഒക്ടോബര്‍ യുദ്ധത്തിന് നേതൃത്വം നല്‍കുകയും ഇസ്രയേല്‍ സന്ദര്‍ശിക്കുകയും അതിനെത്തുടര്‍ന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും  സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാര ജേതാവും ആയിരുന്ന ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അന്‍വര്‍ അല്‍ സാദത്ത്
(25 ഡിസംബര്‍ 1918-6 ഒക്ള്‍ടോബര്‍ 1981) 

575757

സ്മരണാഞ്ജലി 

സ്വാതി തിരുനാള്‍ രാമവര്‍മ്മ (1813 -1846)
എം.എസ്. ദേവദാസ്  (1912 -1987)
എന്‍.എല്‍. ബാലകൃഷ്ണന്‍ (1943-2014)
സൂരജ് മല്‍ (1707-1763 )
വേലു നച്ചിയാര്‍ (1730-1796 )
സി.രാജഗോപാലാചാരി (1878-1972 )
ഗ്യാനി സെയില്‍ സിംഗ് (1916-1994)
ഭൂപേന്ദ്രനാഥ് ദത്ത (1880-1961)
നൃപന്‍ ചക്രവര്‍ത്തി (1905-2004)
ജി.പി. സിപ്പി (1914-2007)
സാധന ശിവദാസാനി മ. (1941 2015)
ഹരിത കൌര്‍ ദിയോള്‍ (1972-1996)
ചാര്‍ളി ചാപ്ലിന്‍ (1889-1977)
ഹെലന്‍ ജോസഫ് ( 1905-1992)
ജെയിംസ്  ബ്രൗണ്‍ (1933-2006) 

മലയാള സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനും ദേശാഭിമാനിയുടെ പത്രാധിപരുമായിരുന്ന എം.എസ്. ദേവദാസ് (1912 ഒക്ടോബര്‍ 15-ഡിസംബര്‍ 25 1987)

മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍. ബാലകൃഷ്ണന്‍ (1943 2014 ഡിസംബര്‍ 25)

ജാട്ട് വംശജരുടെ നേതാവായി  പരിഗണിക്കപ്പെടുകയും ഭരണകാലത്ത് ഭരത്പൂരിനെ കരുത്തുറ്റ ഒരു രാജ്യമായി ഉയര്‍ത്തിയ .ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്ന  സൂരജ് മല്‍ ( 1707 ഫെബ്രുവരി 1763 ഡിസംബര്‍ 25)

ഝാന്‍സി റാണിക്കും മുമ്പേ 1780ല്‍ ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ തമിഴ്‌നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന വേലു നച്ചിയാര്‍(1730 ജനുവരി 3-1796 ഡിസംബര്‍ 25),

ജുഗന്തര്‍ പത്രികയുടെ പത്രാധിപരായിരുന്ന ഒരു വിപ്ലവകാരിയും പിന്നീട് പ്രമുഖ സാമൂഹികശാസ്ത്രജ്ഞനുമായ ഭൂപേന്ദ്രനാഥ് ദത്ത
 (1880 സെപ്റ്റംബര്‍- 25 ഡിസംബര്‍ 1961),

സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനും ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവര്‍ണര്‍ ജനറലും ആയിരുന്ന ചക്രവര്‍ത്തി രാജഗോപാലാചാരി എന്ന സി. രാജഗോപാലാചാരി
(1878 ഡിസംബര്‍ 10 - 1972 ഡിസംബര്‍ 25),

രാഷ്ട്രീയ പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് പാര്‍ട്ടി അംഗവും ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയും ആയിരുന്ന ഗ്യാനി സെയില്‍ സിംഗ്
 (മേയ് 5 1916  ഡിസംബര്‍ 25 1994), 

തന്റെ 22 വയസ്സില്‍ 1994 സെപ്തംബര്‍ രണ്ടിനു തനിച്ച് വിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വ്യോമസേനാ വനിത പൈലറ്റ് ഫ്‌ലൈറ്റ് ലഫ്. ഹരിത കൌര്‍ ദിയോള്‍ (19721996 ഡിസംബര്‍ 25),

1978 മുതല്‍ 1988 വരെ ത്രിപുര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനായിരുന്ന നൃപെന്‍ ചക്രവര്‍ത്തി (4 ഏപ്രില്‍ 1905 - 25 ഡിസംബര്‍ 2004 ),

ബോളിവുഡ് സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായിരുന്ന ഏ. ജ. സിപ്പി എന്നറിയപ്പെടുന്ന ഗോപാല്‍ദാസ് പര്‍മാനന്ദ് സിപാഹിമലാനി
 (14 സെപ്റ്റംബര്‍ 1914- 25 ഡിസംബര്‍ 2007),

60 കളിലും 70 കളിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഹിന്ദി ചലചിത്ര നായിക സാധന ശിവദാസാനി എന്ന സാധന
(2 സെപ്റ്റംബര്‍ 41-25 ഡിസംബര്‍ 2015)

പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന ചാര്‍ളി ചാപ്ലിന്‍  ( ഏപ്രില്‍ 16, 1889  ഡിസംബര്‍ 25, 1977),

ഇംഗ്ലീഷുകാരുടെ നേതൃത്വത്തില്‍ വര്‍ണ്ണവിവേചനത്തിനെതിരേ പ്രവര്‍ത്തിച്ച ഒരു സംഘടനയായിരുന്ന സൗത്ത് ആഫ്രിക്കന്‍ കോണ്‍ഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്‌സിന്റെ സ്ഥാപകാംഗവും  ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഫെഡറേഷന്‍ ഓഫ് സൗത്ത് ആഫ്രിക്കന്‍ വുമണ്‍ എന്നൊരു സംഘടന  ആരംഭിക്കുകയും,  നിലനിന്നിരുന്ന പാസ് ലോ  നിയമത്തിനെതിരേ 1956 ഓഗസ്റ്റ് 9ന് ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വനിതകള്‍ പ്രിട്ടോറിയയിലെ യൂണിയന്‍ ബില്‍ഡിങ്ങിലേക്കു മാര്‍ച്ചു നടത്തുന്നതിനു നേതൃത്വം കൊടുത്ത ഹെലന്‍ ബിയാട്രീസ് ജോസഫ് എന്ന ഹെലന്‍ ജോസഫ് ( 8 ഏപ്രില്‍ 1905-25 ഡിസംബര്‍ 1992)

അമേരിക്കന്‍ ഗായകനും, ഗാനരചയിതാവും നര്‍ത്തകനും 'സോള്‍ സംഗീതത്തിന്റെ ഗോഡ്ഫാദര്‍' എന്നറിയപ്പെടുകയും ഫങ്ക് സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ആയിരുന്ന ജെയിംസ് ജോസഫ് ബ്രൗണ്‍  (മേയ് 3, 1933 - ഡിസംബര്‍ 25, 2006) 

ചരിത്രത്തില്‍ ഇന്ന്

800- ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പ ചാര്‍ലിമെയ്‌നെ ആദ്യത്തെ വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി കിരീടമണിയിച്ചു.

1066 - വില്യം ദി കോണ്‍ക്വറര്‍ ഇംഗ്ലണ്ടിന്റെ രാജാവായി കിരീടധാരണം നടത്തി, ഇംഗ്ലണ്ട് നോര്‍മന്‍ കീഴടക്കിയത് പൂര്‍ത്തിയാക്കി.

1656 -  ഡച്ച് ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ക്രിസ്റ്റ്യാന്‍ ഹ്യൂഗന്‍സ് ആദ്യത്തെ പെന്‍ഡുലം ക്ലോക്ക് സൃഷ്ടിച്ചു.

1741 - സ്വീഡിഷ് ജ്യോതി ശാസ്ത്രജ്ഞനായ ആന്‍ഡേഴ്‌സ് സെല്‍ഷ്യസ് സെന്റിഗ്രേഡ് താപനില സ്‌കെയില്‍ അവതരിപ്പിച്ചു.

1868 - യുഎസ് പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കോണ്‍ഫെഡറേറ്റുകള്‍ക്കും നിരുപാധിക മാപ്പ് നല്‍കി.

1914 -  ഒന്നാം ലോകമഹായുദ്ധ സമയത്ത് ഒരു ക്രിസ്മസ് ഉടമ്പടി ഉണ്ടായി, ഫ്രഞ്ച്, ജര്‍മ്മന്‍, ബ്രിട്ടീഷ് സൈനികര്‍ ശ്മശാന ചടങ്ങുകള്‍, തടവുകാരെ കൈമാറ്റം, ഫുട്‌ബോള്‍, പാട്ട് എന്നിവയില്‍ ഏര്‍പ്പെട്ടു.

1925 - ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നു.

1926 - ജപ്പാനിലെ 126 മത് ചകവര്‍ത്തിയായി ഹിരോ ഹിതോ സ്ഥാനമേറ്റു.

1927 - ലെ ഒരു മഹാസമരത്തില്‍ വെച്ച് ഡോ. ബിആര്‍ അംബേദ്കര്‍ മനുസ്മൃതി പരസ്യമായി കത്തിച്ചു. ബ്രാഹ്മണ വാദത്തിനെതിരെയുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ നാഴികക്കല്ലായി മാറി ഈ സംഭവം.

1932 - ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ എഴുപതിനായരിത്തിലേറെപ്പേര്‍ മരിച്ചു.

1940 - ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ വിക്ടോറിയയ്ക്കെതിരായ മത്സരത്തില്‍ ഡക്കിന് പുറത്തായി

1948 - ആമിന ബുക്ക് സ്റ്റാള്‍ ആരംഭം.

1962 - ഹാര്‍പ്പര്‍ ലീയുടെ ഐതിഹാസിക പുസ്തകമായ ടു കില്‍ എ മോക്കിംഗ് ബേര്‍ഡിന്റെ ചലച്ചിത്രാവിഷ്‌കാരം, എക്കാലത്തെയും മികച്ച വില്‍പ്പനയുള്ള പുസ്തകങ്ങളില്‍ ഒന്നായി, നിരൂപണപരവും വാണിജ്യപരവുമായ വിജയത്തിലേക്ക് പ്രീമിയര്‍ ചെയ്തു.

1979 - അഫ്ഗാനിസ്ഥാനി ല്‍ സോവിയറ്റ് യൂണിയന്റെ കടന്ന് കയറ്റം.

1984 - യുവന്റസിന്റെയും ഫ്രാന്‍സിന്റെയും മിഡ്ഫീല്‍ഡര്‍ മൈക്കല്‍ പ്ലാറ്റിനി ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണയും യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു

1989 - റൊമാനിയന്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി നിക്കോളെ സ്യൂഷെസ്‌കുവിനെയും ഭാര്യ എലീനയെയും വംശഹത്യയുടെയും വ്യക്തിത്വ സമ്പുഷ്ടീകരണത്തിന്റെയും കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും വധിക്കുകയും ചെയ്തു

1989 - ബെര്‍ലിന്‍ മതിലിന്റെ പതനം ആഗോളതലത്തില്‍ 100 ??മില്യണ്‍ പ്രേക്ഷകരിലേക്ക് ആഘോഷിക്കുന്നതിനായി സംഗീത കമ്പോസര്‍ ലിയോനാര്‍ഡ് ബേണ്‍സ്‌റ്റൈന്‍ കിഴക്കന്‍ ബെര്‍ലിനിലെ ഷൗസ്പില്‍ ഹൗസില്‍ ബീഥോവന്റെ സിംഫണി നമ്പര്‍ 9 നടത്തി.

1991 - സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജിവച്ചു, അത് താമസിയാതെ 15 വ്യത്യസ്ത രാജ്യങ്ങളായി പിരിഞ്ഞു.

2000 - അന്ത്യോദയ അന്ന യോജന പദ്ധതി ആരംഭിച്ചു.

2002 - ഗ്രാമീണ സ്വല്‍ ജലധാര പദ്ധതി തുടങ്ങി.

2021 - നാസ ബഹിരാകാശത്തെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ചു.

57575757

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

നവകേരള സദസ്: 6.21 ലക്ഷം പരാതി; പരിഹാരത്തിലേക്ക്

പുതുചരിത്രമെഴുതി മുന്നേറിയ നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച 6,21,270 പരാതിയില്‍ പരിഹാരം കാണാനും പ്രഭാത സദസ്സിലുയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ്  ആരംഭിച്ചത്. 36 ദിവസങ്ങളിലായി 134 വേദികളിലേക്കാണ് നവകേരള ബസ് സഞ്ചരിച്ചത്. 136 നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ളവര്‍ അവിടെ ഒത്തുചേര്‍ന്നു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളില്‍ എത്തിയ പരാതികളിലാണ്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തുടര്‍നടപടിക്ക് തുടക്കമായത്. മലപ്പുറം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം പരാതികള്‍ 80885. കുറവ് വയനാട്  18823. 

സുപ്രീംകോടതി വിധി വളച്ചൊടിച്ച് വിസി നിയമനത്തിന് ഗവര്‍ണറുടെ നീക്കം

വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍വകലാശാല പ്രതിനിധിയെ നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ക്ക് കൂടി ഗവര്‍ണര്‍ കത്തയച്ചു. കുസാറ്റ്, മലയാളം സര്‍വകലാശാലകള്‍ക്ക് ഈ മാസം ആദ്യം കത്തയച്ചിരുന്നു.

രാജാവാണെന്ന് നമ്മളില്‍ പലരും തെറ്റിദ്ധരിക്കുന്നു; വിധി പറയുന്നത് മൂല്യങ്ങള്‍ മുന്‍നിര്‍ത്തി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

രാജാവാണെണെന്നും നമ്മള്‍ വിചാരിക്കുന്നതാണ് നടക്കുന്നതെന്നും നമ്മളില്‍ പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. തന്റെ വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കല്ലൂരില്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം ശ്രദ്ധേയാകര്‍ഷിക്കുന്നത്.

പ്രാദേശികം

തിരുവനന്തപുരത്തും ഇനി ഫ്‌ളോട്ടിങ് ബ്രിഡ്ജ്: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തീരദേശ ജില്ലകളില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്ന് (ഡിസംബര്‍ 25) വര്‍ക്കല പാപനാശം ബീച്ചില്‍ തുറക്കും. രാവിലെ 10ന് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വി ജോയ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണിത്.

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെഎന്‍-1 ഉപവകഭേദം സ്ഥിരീകരിച്ചു.

തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ് ജെ എന്‍ 1 ആദ്യം കണ്ടെത്തിയത്. ഈ മാസം ആദ്യം രോഗബാധിതയായ ഇവരുടെ സാംപിള്‍ ഹോള്‍ ജീനോമിക് പരിശോധന നടത്തിയതോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവര്‍ക്ക് വീട്ടില്‍ തന്നെയാണ് ചികിത്സ നല്‍കിയത്.

ചലച്ചിത്ര സംവിധായകനും നടനും റിട്ടയേര്‍ഡ് മേജറുമായ മേജര്‍ രവിയും കോണ്‍ഗ്രസ് നേതാവ് സി. രഘുനാഥും ബി.ജെ.പിയില്‍ ചേര്‍ന്നു. 

ഇരുവരും ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ തന്നെ ബിജെപി അനുകൂലിയായിരുന്നു മേജര്‍ രവിയെങ്കിലും കേരള ബിജെപി നേതൃത്വത്തിനെതിരെ ഇദ്ദേഹം പലതവണ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ രഘുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന്.

നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവര്‍ക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാരുടെ  സത്യപ്രതിജ്ഞ 29ന് നടക്കും.

അരൂര്‍-കുമ്പളം റെയില്‍പ്പാത ഇരട്ടപ്പാതയാകുന്നു; 16 കി.മീ ദൂരം, അഞ്ചു വില്ലേജിലെ 796 പേരില്‍നിന്ന് ഭൂമി ഏറ്റെടുക്കും

അരൂര്‍-കുമ്പളം 16 കിലോമീറ്റര്‍ നീളത്തിലാണു റെയില്‍പാതയുള്ളത്.  പാത ഇരട്ടിപ്പിക്കലിനായി 8.4975 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ നിന്ന് ഏറ്റെടുക്കേണ്ടത്. രേഖകളുടെ പരിശോധന കഴിഞ്ഞശേഷം വിലനിര്‍ണയത്തിലേക്ക് ഉള്‍പ്പെടെ കടക്കും.

അപ്പം, അരവണ വിതരണത്തിന് നിയന്ത്രണമില്ല

ശബരിമലയില്‍ അപ്പം, അരവണ പ്രസാദ വിതരണത്തിന് നിലവില്‍ പ്രതിസന്ധിയില്ലെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദ വിതരണത്തിനുള്ള ശര്‍ക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ദിവസവും മൂന്നുലോഡ് ശര്‍ക്കര(32 ടണ്‍ വീതം) എത്തിക്കുന്നതിനാണ് കരാര്‍. ഗതാഗത പ്രശ്നങ്ങളെത്തുടര്‍ന്ന് ലോഡ് എത്താന്‍ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ പ്രശ്നമുണ്ടായത്.

റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുനല്‍കി 

 പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്മേലാണ് നടപടി. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് നവംബര്‍ 24-ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്. 82,000 രൂപയുടെ പിഴ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.

പൂരം പ്രതിസന്ധി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ വിളിച്ച യോഗം പ്രഹസനമായി;  വിട്ടുവീഴ്ചയില്ലാതെ ദേവസ്വങ്ങള്‍

 പ്രദര്‍ശന വാടകക്കാര്യത്തില്‍ ഒരു ഉറപ്പും മന്ത്രിക്ക് നല്‍കാനായില്ല.  
എക്സിബിഷന്‍ ഗ്രൗണ്ട് സൗജന്യമായി വിട്ടുതരണമെന്ന ആവശ്യമാണ് പൂരം സംഘാടകര്‍ മന്ത്രിക്കു മുന്നില്‍വെച്ചത്. ഇതിനു തയ്യാറല്ലെങ്കില്‍ കഴിഞ്ഞ പൂരം എക്സിബിഷനിലേതുപോലെ ജി.എസ്.ടി. ഉള്‍പ്പെടെ 42 ലക്ഷം നല്‍കാനുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചു. 2.20 കോടി വാടക ലഭിക്കണമെന്ന ആവശ്യം യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ആവര്‍ത്തിച്ചു.

6464646

ദേശീയം

യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അവഹേളിക്കുന്നത് അപലപനീയം; ദയാനിധി മാരന്റെ പരാമര്‍ശത്തിനെതിരെ തേജസ്വി യാദവ്

യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്ന ഹിന്ദി സംസാരിക്കുന്നവര്‍ നിര്‍മാണത്തൊഴില്‍, കക്കൂസ് കഴുകല്‍ പോലുള്ള നിലവാരം കുറഞ്ഞ ജോലികളാണ് ചെയ്യുന്നത് എന്നായിരുന്നു ദയാനിധി മാരന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

***പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലെ പ്രസംഗത്തിനിടയില്‍ നെഞ്ചുവേദന; കാണ്‍പൂര്‍ കകഠ പ്രൊഫസര്‍ മരിച്ചു

കാണ്‍പൂര്‍: പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രസംഗത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രൊഫസര്‍ മരിച്ചു. ഐഐടി കാണ്‍പൂരിലെ സീനിയര്‍ പ്രൊഫസര്‍ സമീര്‍ ഖണ്ഡേക്കര്‍(53) ആണ് മരിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം.

തോറ്റെങ്കിലും അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്? സ്ഥാനമോഹികള്‍ നിരവധി

 സീറ്റ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി നേതാക്കള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കഴിഞ്ഞ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എ രേവന്ത് റെഡ്ഡി മന്ത്രിസഭയില്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരും ഇല്ലാത്തതിനാല്‍ നിസാമാബാദ് അര്‍ബനില്‍ നിന്ന് തോറ്റ മുന്‍ മന്ത്രി മുഹമ്മദ് അലി ഷബീര്‍, നാമ്പള്ളിയില്‍ പരാജയപ്പെട്ട ഫിറോസ് ഖാന്‍, ജൂബിലി ഹില്‍സില്‍ തോറ്റ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് എംഎല്‍സി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയിലുള്ളത്. ഇവരില്‍ ആരെങ്കിലും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മന്ത്രി സ്ഥാനം ഉറപ്പാണ്

ബ്രിജ്ഭൂഷണ് സംരക്ഷണം; ഹരിയാനയില്‍ ബി.ജെ.പിക്ക് അടിതെറ്റുന്നു

കിഴക്കന്‍ ഹരിയാന ഒഴികെയുള്ള മേഖലകളില്‍ നിര്‍ണായക ശക്തിയായ ജാട്ടുകള്‍ ബിജെപിയെ തള്ളുന്നതിന്റെ സൂചന വ്യക്തം. ഗുസ്തി സമരത്തിന്റെ മുന്‍നിരയിലുള്ള സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സത്യവര്‍ത് കഠിയാന്‍ തുടങ്ങിയവരെല്ലാം ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. യുപിയിലെ കൈസര്‍ഗഞ്ചില്‍നിന്ന് ആറുവട്ടം ലോക്സഭയിലെത്തിയ ബ്രിജ്ഭൂഷണ്‍ മേഖലയിലെ പ്രധാന നേതാവായതിനാല്‍ അദ്ദേഹത്തിനെതിരെ ബിജെപി നടപടി സ്വീകരിക്കുന്നില്ല. 

അന്തര്‍ദേശീയം

ബെത്ലഹേമില്‍ ആരവമില്ലാതെ ക്രിസ്മസ്

യേശുക്രിസ്തുവിന്റെ ജന്മനാടായി വിശ്വസിക്കപ്പെടുന്ന ബെത്ലഹേമില്‍ ഇത്തവണ ആഘോഷാരവങ്ങളില്ലാത്ത ക്രിസ്മസ്. ഗാസയില്‍ 20,000ലേറെപ്പേരുടെ ജീവനെടുത്ത ഇസ്രയേല്‍ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പലസ്തീനിലെ ക്രിസ്ത്യന്‍ നേതാക്കളും ബെത്ലഹേം മുനിസിപ്പാലിറ്റിയും തീരുമാനിക്കുകയായിരുന്നു. മതപരമായ ചടങ്ങുകളും പ്രാര്‍ഥനകളും മാത്രമുണ്ടാകും

പരിശോധനയില്‍ ഉപയോഗശൂന്യമെന്ന് കണ്ടെത്തി; 
കുവൈത്തില്‍ 54 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയിലെ ജഹ്റ ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ തലാല്‍ അല്‍ ദൈഹാനി വ്യക്തമാക്കി. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടണ്‍ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അല്‍ ദൈഹാനി പ്രഖ്യാപിച്ചു.

പ്രവാസികളുടേതടക്കം 2440 കോടി, ഈ ഗള്‍ഫ് രാജ്യത്തെ ബാങ്കുകളില്‍ അനാഥപ്പണമായി കിടക്കുന്നു; തിരിച്ചെടുക്കാന്‍ അവസരം

ഇത്തരം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും തുടക്കത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന ഭാഗം ഇതിനകം രാജ്യം വിട്ട പ്രവാസികളുടെ അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കായികം

താരങ്ങളുടെ പ്രതിഷേധം; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കിയിട്ടുണ്ട്. സുതാര്യതയും മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്താണ് നടപടി. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായിക താരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

മുംബൈ സിറ്റിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ട് ഗോളുകള്‍ക്ക്

 എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മഞ്ഞപ്പടയ്ക്ക് 23 പോയിന്റാണുള്ളത്. 9 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോവ എഫ്സിയാണ് ഒന്നാമത്.

ഫുട്ബോള്‍ താരം ടിഎ ജാഫര്‍ അന്തരിച്ചു.

കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫര്‍ (83) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ നേട്ടത്തിന് ബുധനാഴ്ച 50 വര്‍ഷം തികയാനിരിക്കെയാണ് അന്ത്യം. ഫോര്‍ട്ട് കൊച്ചി ഹോസ്പിറ്റല്‍ റോഡ് 'നന്ദി'യിലായിരുന്നു താമസം.

വാണിജ്യം

പ്രതിദിന വരുമാനത്തില്‍ റെക്കോഡുമായി കെഎസ്ആര്‍ടിസി, ഇന്നലെ മാത്രം 9.055 കോടി

 പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡുമായി കെഎസ്ആര്‍ടിസി. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബര്‍ 23)ന് 9.055 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ച കളക്ഷന്‍. ഡിസംബര്‍ മാസം 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നിരിക്കുന്നത്. ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് രംഗത്തെത്തി.

Advertisment