ഇന്ന് ഡിസംബര്‍ 22: ഗണിതശാസ്ത്ര ദിനവും ദേശീയ കുറിയവരുടെ ദിനവും ഇന്ന്, പന്ന്യന്‍ രവീന്ദ്രന്റെയും ഇഷ തല്‍വാറിന്റെയും ജന്മദിനം; വൈലോപ്പിള്ളിയും പി.ടി. തോമസും മരിച്ചതും ഇതേ ദിനം; ചരിത്രത്തില്‍ ഇന്ന്

എസ്. രാമാനുജന്‍ ലോക പ്രസിദ്ധനായ ഒരു ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനാണ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
4242424

കൊല്ലവര്‍ഷം 1200
ധനു 7
ഉത്രം/സപ്തമി
2024 ഡിസംബര്‍ 22 
ഞായര്‍

ഇന്ന്

ഗണിതശാസ്ത്ര ദിനം

(1887ല്‍ ഇന്നേ ദിവസം ജനിച്ച ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം നാമിന്ന് കൊണ്ടാടുന്നത്. എസ്. രാമാനുജന്‍ ലോക പ്രസിദ്ധനായ ഒരു ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനാണ്. അദ്ദേഹം സംഖ്യാ സിദ്ധാന്തത്തിലും അനന്ത ശ്രേണിയിലും തുടര്‍ച്ചയായ ഭിന്നസംഖ്യകളിലും ഒരുപാട് കണ്ടെത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തെ അറിയാന്‍ അനുസ്മരിയ്ക്കാന്‍ ഒരു ദിനം. ഗണിതശാസ്ത്രത്തിലുള്ള ഇന്ത്യയുടെ സംഭവനയെക്കുറിച്ചറിയാന്‍ അഭിമാനിക്കാന്‍ ഒരു ദിവസം).

Advertisment

ഇന്‍ഡോനേഷ്യ: മാതൃ ദിനം
സിംബാബ്വെ: ഏകത ദിനം

പൂര്‍വികരുടെ ദിനം

1620 ഡിസംബര്‍ 21-ന് മസാച്യുസെറ്റ്സിലെ പ്ലൈമൗത്തില്‍ അമേരിയ്ക്കന്‍ തീര്‍ത്ഥാടക പ്രപിതാമഹര്‍ വന്നിറങ്ങിയതിന്റെ സ്മരണയെ അനുസ്മരിക്കുന്നതിന് ആഘോഷിക്കുന്ന ഒരു ദിനം.

ദേശീയ കുക്കി എക്‌സ്‌ചേഞ്ച്  ദിനം 

ദേശീയ കുറിയവരുടെ (കുള്ളന്‍) ദിനം

ചെറിയ, പ്രായത്തിനൊത്ത് ശാരീരിക വളര്‍ച്ചയില്ലാത്ത ഉയരം കുറഞ്ഞവരെക്കുറിച്ചറിയാന്‍, അവരുടെ വൈഷമ്യങ്ങളും വലിപ്പവും തിരിച്ചറിയാന്‍ ഒരു ദിനം. 

നാഷണല്‍ നട്ട് ബ്രെഡ് ഡേ   
ദേശീയ ഈന്തപ്പഴം ബ്രെഡ് ദിനം 

ഇന്നത്തെ മൊഴിമുത്ത്
 
''പുഞ്ചിരി, ഹാ, കുലീനമാം കള്ളം: നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം...'' - വൈലോപ്പിള്ളി ശ്രീധര മേനോന്‍

4242424

ഇന്ന് ജന്മദിനമാചരിക്കുന്നവര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുന്‍ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവും, 'ചരിത്രമെഴുതി ചരിത്രമായവര്‍', 'ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലൂടെ' 'ഭരത് മുരളി-അഭിനയവും ജീവിതവും' തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്ത പന്ന്യന്‍ രവീന്ദ്രന്റെയും (1945).

സംവിധായകനായും നിര്‍മ്മാതാവായും അഭിനേതാവായും ബോളിവുഡില്‍ മുപ്പത് വര്‍ഷങ്ങളായി നിലകൊള്ളുന്ന വിനോദ് തല്‍വാറിന്റെ പുത്രിയും ഹിന്ദി, ഇഗ്ലീഷ്, തമിഴ്, തെലുഗു, മലയാളം ( തട്ടത്തിന്‍ മറയത്ത്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) ചിത്രങ്ങളില്‍ അഭിനയിക്കുന്ന ഇഷ തല്‍വാറിന്റെയും (1987)

എബിസി വേള്‍ഡ് ന്യൂസ് ടുനൈറ്റ്, ഗുഡ് മോണിംഗ് അമേരിക്ക, 20/20, പ്രൈംടൈം ന്യൂസ് മാഗസിന്‍ എന്നിവയുള്‍പ്പെടെ രണ്ട് നെറ്റ്വര്‍ക്കുകളില്‍ പ്രധാന പ്രോഗ്രാമുകള്‍ അവതാരകനായി അറിയപ്പെടുന്ന അമേരിക്കന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലീല ഡയാന്‍ സോയറുടെയും (1945)

ദാരിദ്ര്യത്തെ ചിത്രീകരിക്കുന്ന, കൊളോണിയലിസത്തെയും മറ്റ് സാമൂഹിക വ്യാഖ്യാനങ്ങളെയും വിമര്‍ശിക്കുന്ന പുതിയ ആവിഷ്‌കാര ചിത്രങ്ങള്‍ക്ക് പ്രശസ്തനായ അമേരിക്കന്‍ കലാകാരന്‍ ജീന്‍-മൈക്കല്‍ ബാസ്‌ക്വിയറ്റിന്റെയും (1960)

ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്, ഹാരി പോട്ടര്‍ സീരീസ് തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലെ പ്രധാന എതിരാളിയായി അറിയപ്പെടുന്ന ഇംഗ്ലീഷ് നടന്‍ റാല്‍ഫ് ഫിയന്നസിന്റെയും (1962)

ഓള്‍ എബൗട്ട് ദാറ്റ് ബാസ്' എന്ന ഗാനത്തിന് ഗ്രാമി അവാര്‍ഡ് നേടിയ അമേരിക്കന്‍ പോപ്പ് ഗായിക മേഗന്‍ ട്രെയിനറിന്റെയും (1993) ജന്മദിനം 

2242422

സ്മരണാഞ്ജലി 

കെ.എല്‍. ആന്റണി (2018)
വൈലോപ്പിള്ളി (1911-1985)
പ്രവിത്താനം പി.എം. ദേവസ്യ (1903-1986)
എ.പി.പി. നമ്പൂതിരി  (1929-1991)
പാലാ കെ.എം. മാത്യു (1927-2010)
പി.എം. ആന്റണി (1951-2011).
കായലാട്ട് രവീന്ദ്രന്‍ (2012)
പി.ടി തോമസ്  (1950-2021)
താരക നാഥ് ദാസ്  (1884-1958)
മാധവി സര്‍ദേശായി (1962-2014)
മേരി ആനി ഇവാന്‍സ് (1822-1880), 
ജോര്‍ജ് എലിയട്ട്  (1819-1880)
ഗെര്‍ട്രൂഡ് 'മാ' റെയ്നി  ( 1886-1939)
ഹെലന്‍ ബീട്രിക്‌സ് പോട്ടര്‍ (1866-1943)
വാള്‍ട്ടര്‍ ഡാമറോഷ് (1862-1950 )
സാമുവല്‍ ബെക്കറ്റ് (1906-1989) 
ജോ സ്ട്രമ്മര്‍ (1952-2002)

സിനിമാ നടനും നാടക സംവിധായകനും കെ.എല്‍. ആന്റണിയുടെയും (22 ഡിസംബര്‍ 2018)

മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യ പര്‍വ്വതത്തിനും കയ്പവല്ലരിക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി ശ്രീധരമേനോന്‍
(1911 മെയ് 11- 1985 ഡിസംബര്‍ 22)

ഇസ്രായേല്‍ വംശം, രാജാക്കന്മാര്‍ എന്നിവയടക്കം അഞ്ച് ക്രിസ്ത്യന്‍ മഹാകാവ്യങ്ങള്‍ രചിക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്ത അധ്യാപകനും കൂടിയായിരുന്ന മഹാകവി പ്രവിത്താനം പി.എം. ദേവസ്യ (1903 1986 ഡിസംബര്‍ 22)

അദ്ധ്യാപകനും നിരുപകനും കവിയുമായിരുന്ന എ.പി. പരമേശ്വരന്‍ നമ്പുതിരി എന്ന എ.പി.പി. നമ്പൂതിരി (1929 മാര്‍ച്ച് 18-1991 ഡിസംമ്പര്‍  22). 

പൊതുപ്രവര്‍ത്തകനും കേരളത്തിലെ കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.പിയും, എഴുത്തുകാരനുമായിരുന്ന പാലാ കെ.എം. മാത്യു (ജനുവരി 11, 1927 -ഡിസംബര്‍ 22, 2010)

കേരളത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, വിശുദ്ധപാപം, കൂടാതെ സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം, മണ്ടേലയ്ക്ക് സ്‌നേഹ പൂര്‍വം വിന്നി, ടെററിസ്റ്റ്, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ തുടങ്ങിയ നാടകങ്ങള്‍ രചിച്ച് രംഗത്ത് അവതരിപ്പിച്ച നാടകകൃത്തും, നാടകസംവിധായകനും തീയേറ്റര്‍ ആക്ടിവിസ്റ്റുമായിരുന്ന പി.എം. ആന്റണി (1951  22 ഡിസംബര്‍ 2011).

കൊയിലാണ്ടിയിലുള്ള അമേച്വര്‍ നാടക പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും കെ.പി.എ.സിയുടെ സ്വന്തം ട്രൂപ്പായ സൗഹാര്‍ദ്ദയുടെതടക്കം ആയിരക്കണക്കിനു വേദികളില്‍ അഭിനയിച്ച് നാടക രചയിതാവും, ഗാനരചയിതാവും സംവിധായകനുമൊക്കെയായി ഒരുപാടു പേരെ കലാ സാംസ്‌കാരിക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കായലാട്ട് രവീന്ദ്രന്‍ (മരണം 22 ഡിസംബര്‍ 2012),

കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട്, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം, എ.ഐ.സി.സി. അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെ.എസ്.യു. മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിക്കുകയും 2016 മുതല്‍ 2021 വരെ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം (20092014) ലോക്‌സഭയില്‍ അംഗവുമായിരുന്ന ഇടുക്കി ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് (12 ഡിസംബര്‍ 1950-22 ഡിസംബര്‍ 2021)

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും മറ്റനേകം യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി ആയിരുന്ന ലോകപ്രശസ്ത പണ്ഡിതനും ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനിയും ബംഗാളി സ്വദേശിയായിരുന്ന താരക നാഥ് ദാസ്
(15 ജൂണ്‍ 1884 -22 ഡിസംബര്‍ 1958)

കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരും, ലോക്മത് ദിനപത്രത്തിന്റെ ഗോവ എഡിഷന്‍ പത്രാധിപര്‍ രാജു നായികിന്റെ ഭാര്യയും, ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേല്‍ക്കറിന്റെ മരുമകളും മന്‍താന്‍, ഭാസ - ഭാസ്, ഏക വിതാരചി ജീവിത കഥ,മന്‍കുള്ളോ രാജ് കുന്‍വര്‍ തുടങ്ങിയ കൃതികള്‍ രചിച്ച കൊങ്കിണി സാഹിത്യകാരി മാധവി സര്‍ദേശായി  (7 ജൂലൈ 1962 - 22 ഡിസംബര്‍ 2014),

മില്‍ ഓണ്‍ ദ ഫ്‌ലോസ്(1860), സിലാസ് മാര്‍നര്‍,(1861), മിഡില്‍മാര്‍ച്ച്(187172), ഡാനിയേല്‍ ഡെറോണ്ടാ(1876) തുടങ്ങിയ നോവലുകള്‍ എഴുതിയ ഇംഗ്ലീഷ് നോവലിസ്റ്റും വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ ഒന്നാം മുന്‍നിരയിലെ എഴുത്തുകാരില്‍ ഒരാളുമായിരുന്ന ജോര്‍ജ്ജ് ഇലിയറ്റ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മേരി ആനി ഇവാന്‍സ് (22 നവംബര്‍ 1822 -22 ഡിസംബര്‍ 1880), 

ഒരു അമേരിക്കന്‍ ബ്ലൂസ് ഗായികയും ആദ്യകാല ബ്ലൂസ് റെക്കോര്‍ഡിംഗ് കലാകാരിയും മദര്‍ ഓഫ് ദി ബ്ലൂസ് എന്ന് വിളിക്കപ്പെട്ടിരുന്നവരും നേരത്തെയുള്ള വാഡ്വില്ലെയും തെക്കന്‍ ബ്ലൂസിന്റെ ആധികാരിക ആവിഷ്‌കാരവും പാലിക്കുകയും ബ്ലൂസ് ഗായകരുടെ ഒരു തലമുറയെ സ്വാധീനിക്കുകയും ചെയ്ത ഗെര്‍ട്രൂഡ് 'മാ' റെയ്നി (ഏപ്രില്‍ 26, 1886 -ഡിസംബര്‍ 22, 1939)

ബ്രിട്ടനിലെ കുട്ടികള്‍ക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരി ഹെലന്‍ ബീട്രിക്‌സ് പോട്ടര്‍ (28 ജൂലൈ 1866 22 ഡിസംബര്‍ 1943)

വിശ്വപ്രസിദ്ധങ്ങളായ ദ് സ്‌കാര്‍ലറ്റ് ലെറ്റര്‍, ദ് മാന്‍ വിത്തൗട്ട് എ കണ്‍ട്രി തുടങ്ങിയ  ഓപ്പറകള്‍, ഗാനങ്ങള്‍, ഉപകരണസംഗീതം എന്നിവയിലെല്ലാം തന്റെ സര്‍ഗവൈഭവം പ്രകടമാക്കുകയും ന്യൂയോര്‍ക്ക് സിംഫണി യുടെ മുഖ്യ അവതാരകന്‍ ആകുകയും റേഡിയോ സംഗീത പ്രഷേപണത്തിലെ കുലപതികളില്‍ ഒരാളാകുകയും ചെയ്ത ജര്‍മ്മന്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ വാള്‍ട്ടര്‍ ഡാമറോഷ് (1862 ജനുവരി 30-1950 ഡിസംബര്‍ 22)

ഗോദോയെ കാത്ത് എന്ന നാടകം രചിച്ച നോബല്‍ സമ്മാന ജേതാവും ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്ന സാമുവല്‍ ബാര്‍ക്ലെ ബെക്കറ്റ് എന്ന സാമുവല്‍ ബെക്കറ്റ് (1906 ഏപ്രില്‍ 13- 1989 ഡിസംബര്‍ 22)

ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും 1976ല്‍ രൂപീകരിച്ച ക്ലാഷ് എന്ന പങ്ക് റോക്ക് ബാന്‍ഡിന്റെ സഹസ്ഥാപകനും ഗാനരചയിതാവും റിഥം ഗിറ്റാറിസ്റ്റും പ്രധാന ഗായകനുമായിരുന്ന ജോണ്‍ ഗ്രഹാം മെല്ലര്‍ എന്ന ജോ സ്ട്രമ്മര്‍  (21 ഓഗസ്റ്റ് 1952 - 22 ഡിസംബര്‍ 2002)

131313

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂര്‍വ്വികരില്‍ ചിലര്‍: 

ആര്‍. രാമചന്ദ്രന്‍ നായര്‍ (1931-2007)
ഗുരു ഗോബിന്ദ് സിങ് (1666-1708)
ശാരദാദേവി (1853-1920)
ശ്രീനിവാസ രാമാനുജന്‍ (1887-1920 )
കനകലത ബറുവ (1924-1942)
രജീന്ദര്‍ സിങ് സച്ചാര്‍ (1923-2018)
ജിയാക്കോമോ പുച്ചിനി (1858-1924)
ഫിലിപ്പോ തോമാസോ മാരിനെറ്റി (1876-1944)
അല്‍സിഡിസ് ഗിഗ്ഗിയ (1926-2015)

കമ്യൂണിസ്റ്റ്  അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോണ്‍ഗ്രസിലും പിന്നീട് എന്‍.ഡി.പി.യിലും പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ ഒരു പൊതുപ്രവര്‍ത്തകനും സംസ്ഥാനത്തെ മുന്‍ ആരോഗ്യമന്ത്രിയുമായ ആര്‍. രാമചന്ദ്രന്‍ നായര്‍ (22 ഡിസംബര്‍ 1931-2007 ഡിസംബര്‍ 14)  

യോദ്ധാവും കവിയും തത്ത്വചിന്തകനുമായിരുന്ന സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവും ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിത രൂപമുള്ള മതമായി ചിട്ടപ്പെടുത്തുകയും ചെയ്ത ഗുരു ഗോബിന്ദ് സിങ് (22 ഡിസംബര്‍ 1666 -7 ഒക്ടോബര്‍ 1708) 

ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയും അദ്ദേഹത്തിനു കാളീ മാതാവിന്റെ പ്രതിരൂപവുമായിരുന്ന ശാരദാദേവി (പൂര്‍വ്വാശ്രമത്തില്‍ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ) (1853ഡിസംബര്‍ 22 -1920 ജൂലൈ 20) 

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന  ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍ എന്ന ശ്രീനിവാസ രാമാനുജന്‍ (1887 ഡിസംബര്‍ 22 -1920 ഏപ്രില്‍ 26)

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയില്‍ പങ്കെടുക്കവെ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആസാമില്‍ നിന്നുള്ള  സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനായിരുന്ന കനകലത ബറുവ (22 ഡിസംബര്‍ 1924 -20 സെപ്തംബര്‍ 1942)

ഒരു ഇന്ത്യന്‍ അഭിഭാഷകനും ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള യുണൈറ്റഡ് നേഷന്‍സ് സബ് കമ്മിഷന്‍ അംഗവും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ ഉപദേശകനും ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2005 മാര്‍ച്ചില്‍ സ്ഥാപിച്ച ഏഴംഗ ഉന്നതതല സമിതിയുടെ ചെയര്‍മാനുമായിരുന്ന രാജിന്ദര്‍ സച്ചാര്‍  (22 ഡിസംബര്‍ 1923- 20 ഏപ്രില്‍ 2018) 

പ്രധാനമായും തന്റെ ഗ്രാന്‍ഡ് ഓപ്പറകളായ ടുറണ്ടോട്ട്, ടോസ്‌കോ, ലാ ബോഹെം എന്നിവയ്ക്ക് പേരുകേട്ട ഇറ്റാലിയന്‍ സംഗീത സംവിധായകന്‍ ജിയാക്കോമോ പുച്ചിനി (22 ഡിസംബര്‍ 1858- 29 നവംബര്‍ 1924)

ഇറ്റാലിയന്‍ കവിയും,ഭവിഷ്യവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന ഫിലിപ്പോ തോമാസോ മാരിനെറ്റി (22 ഡിസംബര്‍ -1876  2 ഡിസംബര്‍ 1944)

1950 ലോകകപ്പ് ഫൈനലില്‍ ഉറൂഗ്വായുടെ വിജയഗോള്‍ നേടി പ്രശസ്ഥനായ ഇറ്റാലിയന്‍-ഉറൂഗ്വന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ അല്‍സിഡിസ്  എഡ്ഗാര്‍ദോ ഗിഗ്ഗിയ (22 ഡിസംബര്‍ 1926  16 ജൂലൈ 2015) 

ചരിത്രത്തില്‍ ഇന്ന് 

1836- ടെക്‌സസില്‍ ഹാരിസ് കൗണ്ടി സ്ഥാപിതമായി.

1849- ഫ്യോഡൊര്‍ ദസ്‌തേവ്‌സ്‌കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവച്ചു.

1851- ഇന്ത്യയിലെ റൂര്‍ക്കിയില്‍ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.

1882- അമേരിക്കന്‍ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസണ്‍ ക്രിസ്മസ് ട്രീ ലൈറ്റുകള്‍ ആദ്യമായി സൃഷ്ടിച്ചു.

1885- സമുറായി ഇറ്റോ ഹിരോബൂമി ജപ്പാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി.

1891- ആസ്‌ട്രോ ഫോട്ടോഗ്രാഫി വഴി ലോകത്തിലെ ആദ്യ ആസ്‌ട്രോയിഡ് 323 ബ്രുഷ്യാ കണ്ടുപിടിച്ചു.

1894- ആല്‍ഫ്രഡ് ഡ്രെഫസ് എന്ന ജൂത സൈനിക ഉദ്യോഗസ്ഥനെ ജര്‍മ്മന്‍കാരോട് സൈനിക രഹസ്യങ്ങള്‍ അറിയിച്ചതിന് തെറ്റായി തടവിലാക്കിയതിന് ശേഷമാണ് ഫ്രാന്‍സില്‍ ഡ്രെഫസ് ബന്ധം ആരംഭിച്ചത്. എന്നിരുന്നാലും, പുതിയ തെളിവുകള്‍ പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പക്ഷേ സംഭവം ഫ്രാന്‍സിനെ രൂക്ഷമായി വിഭജിച്ചു.

1894- ഫ്രഞ്ച് സംഗീത സംവിധായകനായ ക്ലോഡ് ഡെബസിയുടെ ആദ്യത്തെ ഓര്‍ക്കസ്ട്ര മാസ്റ്റര്‍പീസ് 

"Prélude à l'apres-midi d'un faune" പാരീസില്‍ പ്രദര്‍ശിപ്പിച്ചു

1901- മഹാകവി രവീന്ദ്ര നാഥ ടാഗൂര്‍ ശാന്തിനികേതനം (ബ്രഹ്മചര്യാ ശ്രമം) സ്ഥാപിച്ചു.

1921- ശാന്തിനികേതനം വിശ്വഭാരതി സര്‍വ്വകലാശാലയാക്കി ഉയര്‍ത്തി.

1932- ബോറിസ് കാര്‍ലോഫ് അഭിനയിച്ച ക്ലാസിക് ഹൊറര്‍ ചിത്രം ദി മമ്മി പുറത്തിറങ്ങി.

1965- അമേരിക്കന്‍ റൊമാന്‍സ്-യുദ്ധ ക്ലാസിക് ഡോക്ടര്‍ ഷിവാഗോ പ്രീമിയര്‍ ചെയ്തു. ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂലി ക്രിസ്റ്റിയും ഒമര്‍ ഷെരീഫും അഭിനയിച്ചിരുന്നു

1937- ന്യൂയോര്‍ക്കിനും ന്യൂജഴ്‌സിക്കു മിടയില്‍ 
ലിങ്കണ്‍ തുരങ്കം' തുറന്നു.

1939- ഇടക്കാല കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം.

1941- യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ കണ്ടുമുട്ടി.

1947- ഇറ്റലിയില്‍ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.

1964- എസ്.ആര്‍ -71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു.

1989- റൊമേനിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി നിക്കളോ ചൗഷസ് ക്യൂവിനെ ജനകീയ വിപ്ലവത്തില്‍ പുറത്താക്കി.

1998- ഫ്രാന്‍സിന്റെയും യുവന്റസിന്റെയും മിഡ്ഫീല്‍ഡര്‍ സിനദീന്‍ സിദാന്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതിന് ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു

2001- ബ്രിട്ടീഷ് അല്‍-ഖ്വയ്ദ ഭീകരന്‍ റിച്ചാര്‍ഡ് റീഡ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു വിമാനത്തില്‍ ഷൂസില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞു.

2003- കാലിഫോര്‍ണിയയിലെ സാന്‍ സിമ്യോണില്‍ വന്‍ ഭൂചലനം.

2005- ഇന്‍സാറ്റ് 4 എ (ഡിറ്റിഎച്ച് സംപ്രേഷണം മികവുറ്റതാക്കാന്‍) വിക്ഷേപിച്ചു.

2010- യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ 'ചോദിക്കരുത്, പറയരുത്' എന്ന നയം പിന്‍വലിക്കാനുള്ള നിയമനിര്‍മ്മാണത്തില്‍ ഒപ്പുവച്ചു.  സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതില്‍ നിന്ന് സ്വവര്‍ഗാനുരാഗികളെ പരസ്യമായി നിരോധിച്ചു.

Advertisment