ഇന്ന് ജനുവരി 17: അന്താരാഷ്ട്ര ഉപദേശക ദിനവും കലയുടെ ജന്മദിനവും ഇന്ന്; എം.ജി. ശശിയുടെയും ജാവേദ് അക്തറിന്റെയും ജന്മദിനം, എം.ജി.ആര്‍. മരിച്ചതും ഏഴിമല നാവിക അക്കാദമിക്ക് പ്രധാനമന്ത്രി രാജിവ് ഗാന്ധി തറക്കല്ലിട്ടതും ഇതേ ദിനം തന്നെ; ചരിത്രത്തില്‍ ഇന്ന്

നമ്മുടെ ദൈനംദിന ജീവിതത്തില്‍ കലയുടെ സാന്നിധ്യം അതിന്റെ വിവിധ രൂപങ്ങളില്‍ ആഘോഷിക്കുന്നതിനാണ് കലയുടെ ജന്മദിനം

New Update
3535355

കൊല്ലവര്‍ഷം 1200  
മകരം 4
മകം/ചതുര്‍ത്ഥി
2025 ജനുവരി 17 
വെള്ളി

ഇന്ന്

അന്താരാഷ്ട്ര ഉപദേശക ദിനം

പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് ലോകം മുഴുവന്‍ ബാഹ്യമായി എത്തിപ്പെടാന്‍, സഞ്ചരിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി എന്നതിനാല്‍ വ്യക്തികള്‍ തമ്മിലും സമൂഹം തമ്മിലും പരസ്പരമുള്ള ദൂരം വളരെ കുറവാണെങ്കിലും മാനസികമായി മുമ്പത്തേക്കാള്‍ ഒറ്റപ്പെട്ടതായി തോന്നുന്നെങ്കില്‍ അതില്‍ തെറ്റു പറയാനാകില്ല.

Advertisment

അതായത് പല സന്ദര്‍ഭങ്ങളിലും സാഹചര്യത്തിലും തലമുറകള്‍ തമ്മില്‍ പരസ്പരം ഉണ്ടായിട്ടുള്ള അകല്‍ച്ച ഇന്ന് വളരെ വലുതാണ്. അതുകൊണ്ടു തന്നെ പഴയ കാലം പോലെ ഇവര്‍ തമ്മില്‍ ആരും  സ്വയം പഠിയ്ക്കാനോ ആരെയും പഠിപ്പിയ്ക്കാനോ മിനക്കെടാറില്ല.

എന്നാല്‍ ജീവിതപാതയില്‍ സ്വല്‍പ്പം മുന്‍പേ പിറന്ന ഒരാളില്‍ നിന്നും നമുക്ക് കുറച്ചെങ്കിലും പഠിക്കാനുണ്ട് എന്ന ചിന്തയില്‍, തങ്ങളേക്കാള്‍ സ്വല്‍പ്പം പ്രായവും അനുഭവ പരിചയവുമുള്ള ഒരു വ്യക്തിയുമായി അതിനടുത്ത തലമുറയിലുള്ളവര്‍ ഒരു മാര്‍ഗനിര്‍ദേശക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കുമെന്ന ഒരു സുപ്രധാനമായ ആശയത്തെ മുന്‍നിര്‍ത്തി എല്ലാവരുടെയും ജീവിതത്തില്‍
ഒരു ഉപദേഷ്ടാവ് ഉണ്ടായിരിക്കുന്നതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിയ്ക്കാനാണ് ഈ ദിനം കൊണ്ടാടുന്നത്.

ഇന്റര്‍നാഷണല്‍ വീ ആര്‍ നോട്ട് ബ്രോക്കണ്‍ ഡേ

പാടുകള്‍ വൃത്തികെട്ടതാണെന്ന സമ്പ്രദായം മാറ്റാന്‍ ലക്ഷ്യമിട്ട്  ലോകമെമ്പാടുമുള്ള ആളുകളെ അവരവരുടെയും അന്യരുടെയും മുറിവുകളെ ബഹുമാനിക്കാനും അന്യരുടെ രോഗങ്ങള്‍ക്ക് ശാന്തി പകരുമ്പോള്‍ അവരവരുടെ പാടുകള്‍ പങ്കിടാനും  ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നു. ട്രോമ അതിജീവിച്ചവര്‍, ട്രോമ രോഗികള്‍, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പെടെ എല്ലാ ആളുകളും അന്തസ്സോടെ പരിഗണിക്കപ്പെടാന്‍ അര്‍ഹരാണെന്നും ആരും ആരെയും 'തകര്‍ന്നവരായി' കണക്കാക്കരുതെന്നുമുള്ള ഒരു അവബോധം സൃഷ്ടിക്കുന്നതിനാണ് 2019ല്‍ ഇന്റര്‍നാഷണല്‍ വിആര്‍ നോട്ട് ബ്രോക്കണ്‍ ഡേ ആരംഭിച്ചത്. നിക്കോള കോട്ടോയുടെ സ്ഥാപകനായ വീ ആര്‍ നോട്ട് ബ്രോക്കണ്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഈ ഇവന്റ് സ്ഥാപിച്ചത്.

കലയുടെ ജന്മദിനം  

'കലയാണ് ജീവിതത്തെ കലയെക്കാള്‍ രസകരമാക്കുന്നത്' -എന്ന  റോബര്‍ട്ട് ഫിലിയൂ എന്ന കലാകാരന്റെ ഈ ഉദ്ധരണി എല്ലാ വര്‍ഷവും ജനുവരി 17ന് ആഘോഷിക്കുന്ന കലയുടെ ജന്മദിനം അല്ലെങ്കില്‍ ആനിവേഴ്‌സയര്‍ ഡി ആര്‍ട്ട് എന്നിവയുടെ അന്തസത്തയെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. 

നമ്മുടെ ദൈനംദിന ജീവിതത്തില്‍ കലയുടെ സാന്നിധ്യം അതിന്റെ വിവിധ രൂപങ്ങളില്‍ ആഘോഷിക്കുന്നതിനാണ് ഈ ദിനാചരണം. 1963ല്‍, ഫ്രഞ്ച് ഫ്‌ലക്‌സസ് ആര്‍ട്ടിസ്റ്റ് റോബര്‍ട്ട് ഫിലിയോ സ്വയമേവ സ്വന്തം ജന്മദിനം കലയുടെ  വാര്‍ഷികമായി പ്രഖ്യാപിച്ചു. അദ്ദേഹം അത് അവിസ്മരണീയവും എന്നാല്‍ അതേ സമയം അല്ലെങ്കില്‍ ഒരുപക്ഷേ അത് കാരണവും രസകരമായ ഒരു കഥ പറഞ്ഞു:

ഒരു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു കലയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു ദിവസം, 999, 963 ജനുവരി 17ന് ആരോ ഒരാള്‍ ഉണങ്ങിയ ഒരു സ്‌പോഞ്ച് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഇട്ടു- അങ്ങനെ മനുഷ്യ സംസ്‌കാരത്തിന്റെ ഒരു സുപ്രധാന ഭാഗമായ കല ഈ മണ്ണില്‍ പിറവിയെടുത്തു. അതിനെ അനുസ്മരിക്കാന്‍ ഒരു ദിനം.

കേബിള്‍ കാര്‍ ദിനം

1871ന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരന്‍, യു.എസിലെ താമസക്കാരനായ ആന്‍ഡ്രൂ സ്മിത്ത് ഹാലിഡിക്ക് കേബിള്‍ കാറുമായി ബന്ധപ്പെട്ട് ആദ്യത്തെ പേറ്റന്റ് ലഭിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ കുത്തനെയുള്ള ജാക്‌സണ്‍ സ്ട്രീറ്റില്‍ കാറുകള്‍ വലിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുതിരകള്‍ വീഴുന്നതും മരിക്കുന്നതും കണ്ടപ്പോഴാണ് ഹാലിഡിയുടെ കേബിള്‍-പ്രൊപ്പല്‍ഡ് ട്രാന്‍സിറ്റ് രൂപകല്‍പനയുണ്ടായത്. അതിന്റെ അനുസ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.

ദേശീയ കൗമാര കണ്ടുപിടുത്തക്കാരുടെ ദിനം

യുവ മനസുകള്‍ മിനി ശാസ്ത്രജ്ഞരെ പോലെയാണ്. അവരുടെ അതിരുകളില്ലാത്ത ജിജ്ഞാസയും സര്‍ഗ്ഗാത്മകതയും ഉപയോഗിച്ച് ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് സമര്‍ത്ഥമായ പരിഹാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും അതിനായി അവരെ ആദരിക്കാന്‍ ഒരുദിനം.

535353

ദേശീയ ക്ലാസ്സി ദിനം
ദേശീയ ഹോട്ട് ബട്ടേഡ് റം ദിനം

ഈ ദിനത്തിന്  17-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജമൈക്കയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മദ്യപാനീയമായ 'റം' വഴിമാറി വന്ന ഒരു കഥാ പശ്ചാത്തലമുണ്ട്.  അധികം താമസിയാതെ, ആളുകള്‍ ഇത് പാനീയങ്ങളില്‍ ചേര്‍ക്കാനും ശീതളപാനീയങ്ങളിലോ ചൂടുള്ള പാനീയങ്ങളിലോ പല തരത്തിലും ഉപയോഗിക്കാനും തുടങ്ങി. ഒടുവില്‍ ഇത് ചൂടുള്ള  'ബട്ടര്‍ റം' ആയി മാറുകയും ചെയ്തു.

ദേശീയ ബൂട്ട്‌ലെഗര്‍ ദിനം

'ബൂട്ട്ലെഗര്‍' എന്ന പദം 1880-കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ആരംഭിച്ചത്, മിഡ്വെസ്റ്റേണ്‍ വെള്ളക്കാര്‍ തങ്ങളുടെ ബൂട്ടിനുള്ളില്‍ മദ്യത്തിന്റെ ഫ്‌ലാസ്‌കുകള്‍ ഒളിപ്പിച്ച്,  തദ്ദേശീയരായ അമേരിക്കക്കാര്‍ക്ക്  അനധികൃതമായി വ്യാപാരം ചെയ്തിരുന്നതിന്റെ ഓര്‍മ്മയ്ക്കായാണ്. മദ്യനിരോധന സമയത്ത് അനധികൃത മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ഗുണ്ടാസംഘങ്ങളുടെയും ധൈര്യശാലികളായ മദ്യപാനികളുടെയും ഈ കഥയെ അനുസ്മരിക്കാന്‍ ഒരു ദിനം.

ഡിച്ച് ന്യൂ ഇയര്‍ റെസലൂഷന്‍സ് ഡേ 

എല്ലാ പുതുവത്സരത്തിലും ഒരു വിധം എല്ലാവരും എടുക്കുന്ന സദുദ്ദേശത്തോടെ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ജീവിതാന്ത്യത്തില്‍ നമുക്ക് നന്മയുണ്ടാവാം തിന്മയുണ്ടാവാം എന്നാലും നമ്മള്‍ ഈ തീരുമാനങ്ങള്‍ എടുത്തു കൊണ്ടെയിരിക്കും അതിനായി ഒരു ദിവസം.

പോപ്പേയ് ദിനം

വിചിത്രമായ സാഹസികതകളും ആകര്‍ഷകമായ വാചകങ്ങളും കൊണ്ട് തലമുറകളെ രസിപ്പിച്ച പ്രിയപ്പെട്ട സ്പിനാച്ച് സ്‌കാര്‍ഫിംഗ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അറിയാന്‍ ആസ്വദിയ്ക്കാന്‍ ഒരു ദിനം.

മ്യൂസിയം സെല്‍ഫി ദിനം 

ലോകത്തിന്റെ പുരാതന ചരിത്രവും സെല്‍ഫികള്‍ എടുക്കുന്ന രസകരമായ ആധുനിക പ്രവണതയും സംയോജിപ്പിക്കുന്നതിന്ന്, പ്രോജക്ട് കോര്‍ഡിനേറ്ററും മ്യൂസിയങ്ങളില്‍ തത്പരനുമായ മാര്‍ ഡിക്സണ്‍ 2015ല്‍ ഈ കാമ്പെയ്ന്‍ സൃഷ്ടിച്ചതാണ് ഈ ദിനാചരണം.

ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ദിനം 

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍. ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, രാഷ്ട്രിയ പ്രവര്‍ത്തകന്‍, രാഷ്ട്രിയ തത്ത്വചിന്തകന്‍, പോസ്റ്റ്മാസ്റ്റര്‍, സംഗീതജ്ഞന്‍, ആക്ഷേപഹാസ്യക്കാരന്‍, പൊതുപ്രവര്‍ത്തകന്‍, ഭരണകര്‍ത്താവ്, വ്യവസായി, നയതന്ത്രജ്ഞന്‍, ഉപജ്ഞാതാവ് എന്നീനിലകളിലെല്ലാം പ്രശസ്തമായ രീതിയില്‍ കഴിവ് തെളിയിച്ച  ബഹുമുഖ പ്രതിഭയുടെ ജന്മദിനം (1707)

മെനോര്‍ക്ക, സ്‌പെയ്ന്‍: ദേശീയ ദിനം
ഗ്രീസ്: പത്രാസ് കാര്‍ണിവല്‍
ഗവ. വിമന്‍സ് കോളേജിന്റെ 125-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കോഗ്‌നറ്റോപിയ

35353

ഇന്നത്തെ മൊഴിമുത്ത്

''ഞാന്‍ നിനക്കു നല്‍കിയതെന്തെന്ന് എനിക്കറിയാം, നിനക്കു കിട്ടിയതെന്തെന്ന് എനിക്കറിയില്ല''
 
 -അന്തോണിയോ പോര്‍ചിയ (ഇറ്റലിയില്‍ ജനിച്ച് അര്‍ജന്റീനയില്‍ താമസമാക്കി സ്പാനിഷ് ഭാഷയില്‍ എഴുതിയ വ്യത്യസ്തനായ ഒരു സാഹിത്യകാരന്‍)

ഇന്ന് ജന്മദിനം ആചരിക്കുന്നവര്‍

2007-ലെ മികച്ച സംവിധായകനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം   അടയാളങ്ങള്‍ എന്ന ചലച്ചിത്രത്തിലൂടെ നേടിയ ചലച്ചിത്ര നാടക സംവിധായകന്‍ എം.ജി. ശശിയുടെയും (1964)

ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങളുടെ കര്‍ത്താവും കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ  മുന്‍ ഡയറക്റ്ററും കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടറുമായ പള്ളിയറ ശ്രീധരന്റെയും (1950)

'ബുദ്ധ നെവര്‍ സ്മൈല്ഡ്' എന്ന മുഴുനീള ചിത്രം, മലയാളത്തില്‍ ഗുഡ് ബൈ ഡിസംബര്‍ എന്നീ ചിത്രങള്‍ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രമേഖലയില്‍ ചുവടുറപ്പിച്ച, ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ്, സ്‌ക്രിപ്റ്റ് റെറ്റര്‍, ഫിലിം മേക്കര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സജീദ് എയുടേയും

രാജീവ് രവി സംവിധാനം ചെയ്ത കമ്മാട്ടിപാടം എന്ന ചിത്രത്തിലൂടെ മലയാളത്തിനു സുപരിചിതയായ, ബോളിവുഡ് ചിത്രങ്ങളിലും ഇന്ത്യന്‍- ജര്‍മ്മന്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്ര നടി രസിക ദുഗാലിന്റേയും (1985)

എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗവും   എഴുപതുകളിലേയും എണ്‍പതുകളിലേയും നിരവധി ബോളിവുഡ് ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്ക് തിരക്കഥ എഴുതുകയും പത്മവിഭൂഷണ്‍ ലഭിച്ച രാജ്യസഭ അംഗം, ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനുമായ ജാവേദ് അക്തറിന്റെയും (1945)

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്‌നിയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനു വേണ്ടിയും സ്ത്രീകള്‍ക്കുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായ മിഷേല്‍ ലാവാഗന്‍ റോബിന്‍സണ്‍   ഒബാമയുടെയും (1964)

കനേഡിയന്‍-അമേരിക്കന്‍ ചലച്ചിത്ര നടനും ഹാസ്യകലാകാരനുമായ   ജെയിംസ് യൂജീന്‍ 'ജിം' ക്യാരിയുടെയും (1962)

1999ല്‍ മംഫോര്‍ഡ് എന്ന ചിത്രത്തിലും കാമറോണ്‍ ക്രോയുടെ 'അലോസ് ഫാഷസ്' (2000) എന്ന ചിത്രത്തിലും അഭിനയിച്ച ഒരു അമേരിക്കന്‍ ഗായികയും നടിയുമാണ് സോയി ഡേഷനലിന്റെയും (1980) 

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും നടനും എഴുത്തുകാരനും നിര്‍മ്മാതാവും ഹാസ്യനടനുമായ ബ്രോഡറിക് സ്റ്റീഫന്‍ ഹാര്‍വി, സീനിയര്‍ എന്ന സ്റ്റീവ് ഹാര്‍വിയുടെയും (1957) 

575756675

ഇന്ന് ജന്മദിനമാചരിക്കുന്ന ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പ്രമുഖരായ പൂര്‍വ്വികര്‍

എം.ജി. രാമചന്ദ്രന്‍ (1917-1987)
വി.കെ. മാധവന്‍കുട്ടി (1934-2005)
റുസി മോഡി (1918-2014)
ഹെയ്‌സ്‌നം കനൈലാല്‍ (1941-2016)
കാത്തറീന്‍ ബൂത്ത് (1829-1890)
മുഹമ്മദ് അലി (1942-2016)
ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ (1706-1790)
ബെറ്റി വൈറ്റിനെയും (1922-2021)
എര്‍ത്ത മേ കിറ്റിനെയും (1927-2008)
അല്‍ഫോണ്‍സ് ഗബ്രിയേല്‍ 'അല്‍' കപോണ്‍ (1899-1947)
 
തമിഴ് സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആര്‍. എന്നപേരില്‍ പ്രശസ്തനായ പുരൈട്ചി തലൈവര്‍ (വിപ്ലവ നായകന്‍)  ഭാരതരത്‌ന, മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ (ജനുവരി 17, 1917ഡിസംബര്‍ 24, 1987),

മാതൃഭൂമി ദില്ലി ലേഖകന്‍ മാതൃഭൂമി ബ്യൂറോ ചീഫ്,  പത്രാധിപര്‍, ഏഷ്യാനെറ്റ് ഡയറക്ടര്‍,  ചീഫ് കറസ്‌പോണ്ടന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച പത്രകാരനും സാഹിത്യകാരനുമായിരുന്ന വി.കെ.  മാധവന്‍കുട്ടി (1934 ജനുവരി 17 -നവംബര്‍ 1,2005 ),

ടാറ്റ സ്റ്റീലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ടാറ്റ ഗ്രൂപ്പിന്റെ പ്രധാന മെമ്പറും ഒരിക്കല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വയലിന്‍ വായിച്ചപ്പോള്‍ കൂടെ പിയാനൊ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളുമായിരുന്ന റുസി മോഡി (17 ജനുവരി 1918-16 മെയ് 2014),

ആധുനിക ഹിന്ദി സാഹിത്യത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്ന ബാബു ഗുലാബ്രായി (17 ജനുവരി 1888- 13 ഏപ്രില്‍ 1963).

മരണാനന്തരം രണ്ടാമത് അമ്മന്നൂര്‍ പുരസ്‌കാരം ലഭിച്ച  പ്രമുഖ മണിപ്പൂരി നാടക പ്രവര്‍ത്തകനും സംവിധായകനുമായിരുന്ന ഹെയ്‌സ്‌നം കനൈലാല്‍ (17 ജനുവരി 1941 -6 ഒക്‌ടോബര്‍ 2016)
 
ശാസ്ത്രജ്ഞന്‍, പ്രമുഖ എഴുത്തുകാരന്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, രാഷ്ട്രീയ തത്ത്വചിന്തകന്‍, പോസ്റ്റ്മാസ്റ്റര്‍, സംഗീതജ്ഞന്‍, ആക്ഷേപഹാസ്യക്കാരന്‍, പൊതുപ്രവര്‍ത്തകന്‍, ഭരണകര്‍ത്താവ്, വ്യവസായി, നയതന്ത്രജ്ഞന്‍, ഉപജ്ഞാതാവ് എന്നീനിലകളില്‍ പ്രശസ്തമായ രീതിയില്‍ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ (ജനുവരി 17, 1706 -ഏപ്രില്‍ 17, 1790)

സാല്‍വേഷന്‍ ആര്‍മിയെന്ന പേരില്‍ (രക്ഷാസൈന്യം) ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല രൂപപ്പെടുത്തി പാവപ്പെട്ടവരെ  യേശുവില്‍ എത്തിക്കുന്നതിനു വേണ്ടി  അധ്യാത്മിക ബോധം നല്‍കുകയും, ഇന്ത്യ ഉള്‍പ്പെടെ ലോകം മുഴുവന്‍ മതപരിവര്‍ത്തനത്തില്‍ മുഴുകിയ വില്യം ബൂത്തിന്റെ ഭാര്യയും, ഒരു നല്ല വക്താവും ഉപദേശിയും ആയിരുന്ന സാല്‍വേഷന്‍ ആര്‍മ്മിയുടെ അമ്മ എന്നറിയപ്പെടുന്ന കാത്തറീന്‍ ബൂത്ത് (17 ജനുവരി 1829-4 ഒക്‌ടോബര്‍ 1890)

മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും ഒളിമ്പിക് ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ ബോക്‌സിംഗ് താരം മുഹമ്മദ് അലി എന്ന കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍   (ജനുവരി 17 1942-2016 ജൂണ്‍ 3)

പ്രൊഹിബിഷന്‍ യുഗത്തില്‍ ചിക്കാഗോ ഔട്ട്ഫിറ്റ് എന്ന കുറ്റവാളി സംഘത്തിന്റെ തലവന്‍ എന്ന പദവിയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു അമേരിക്കന്‍ സംഘത്തലവനായിരുന്ന അല്‍ഫോണ്‍സ് ഗബ്രിയേല്‍ 'അല്‍' ക പോണ്‍  (ജനുവരി 17, 1899 - ജനുവരി 25, 1947) 

43544

സ്മരണാഞ്ജലി 

എസ്. ബാലകൃഷ്ണന്‍ (1948-2019)
പണ്ഡിറ്റ് ഗോപാലന്‍ നായര്‍ (1868-1968)
പ്രൊഫ. എം.കെ. പ്രസാദ് (1932-2022)
നന്ദിത കെ എസ്. (1969-1999 )
പി.ആര്‍. കുറുപ്പ് (1915-2001)
ജ്യോതി ബസു (1914-2010)
സുചിത്ര സെന്‍ (1931-2014)
സുനന്ദ പുഷ്‌കര്‍ (1962-2014 )
രോഹിത് വെമുല (1989-2016)
ചക്രവര്‍ത്തി തിയോഡാഷ്യസ് ഒന്നാമന്‍ (395)
കാര്‍ലോ ഡോള്‍സി (1616-1686 )
യോസ ബുസോണ്‍ (17161784)
ആങ്ക്വെറ്റി ദ്യൂപറോ (1731-1805)
അലക്‌സാണ്ടര്‍ ആന്‍ഡേഴ്‌സണ്‍ (1775-1870)
ലൂയിസ് കംഫര്‍ട്ട് ടിഫാനി (1848-1933 )
ലിയോനാര്‍ഡ് ഡീക്‌സണ്‍ (1874-1954 )
പാട്രിസ് ലുമുംബ (1925-1961)
ബോബി ഫിഷര്‍ (1943-2008)
യൂജിന്‍ ബര്‍നാന്‍  (2017)

എണ്ണത്തില്‍ കുറവെങ്കിലും സൂപ്പര്‍ഹിറ്റുകളായി മാറിയ 'ഒരായിരം കിനാക്കളാല്‍', 'ഉന്നം മറന്ന് തെന്നിപ്പറന്ന', 'ഏകാന്തചന്ദ്രികേ', 'നീര്‍പ്പളുങ്കുകള്‍', 'പവനരച്ചെഴുതുന്നു', 'പാതിരാവായി നേരം' തുടങ്ങിയ ഗാനങ്ങളടക്കം പത്തിലധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച  സംഗീതജ്ഞന്‍  എസ്. ബാലകൃഷ്ണന്‍ (നവംബര്‍ 8, 1948-2019 ജനുവരി 17)

പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായിരുന്ന  സാഹിത്യ കുശലന്‍  പണ്ഡിറ്റ്  ഗോപാലന്‍ നായര്‍  (1868 ഏപ്രില്‍ 18 -1968 ജനുവരി 17)

എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ച അദ്ധ്യാപകനും  കേരളത്തിലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന് അടിത്തറ പാകിയ കേരള ശസ്ത്രസാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ശ്രദ്ധേയമായ ഒരു കാമ്പെയിനിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയും പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫസര്‍ എം.കെ. പ്രസാദ് (1932  17-ജനുവരി 2022),

മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതിയ ഒരു കവിയും പ്രഭാഷകയും അദ്ധ്യാപികയും അജ്ഞാതമായ കാരണങ്ങളാല്‍ സ്വയം ജീവനൊടുക്കുകയും ചെയ്ത വയനാട് കാരിയായ നന്ദിത കെ.എസ് (21 മെയ് 1969 -1999, 17 ജനുവരി) 

24242

മുന്‍മന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന പി.ആര്‍. കുറുപ്പ് (30 സെപ്റ്റംബര്‍ 1915-17 ജനുവരി 2001)

പത്തിലധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ഒരു സംഗീതജ്ഞനായിരുന്ന എസ്. ബാലകൃഷ്ണന്‍
(1948 നവംബര്‍ 8-2019 ജനുവരി 17). 

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ( ജൂലൈ 8,1914- ജനുവരി 17 2010) 

അന്താരഷ്ട്ര ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി ആയ ബംഗാളി ചലച്ചിത്രതാരം  സുചിത്ര സെന്‍ എന്ന രമ ദാസ്ഗുപ്ത (6 ഏപ്രില്‍ 1931-17 ജനുവരി 2014), 

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയും കരസേനയില്‍ ലഫ്.കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയും മുന്മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ പത്‌നിയുമായിരുന്ന സുനന്ദ പുഷ്‌കര്‍ (1964 ജൂണ്‍ 27-2014 ജനുവരി 17) 

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകനും  സ്ഥാപണവല്‍കൃത ബ്രഹ്മണിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ആത്മഹത്യ നടത്തിയ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ദളിതനായ   രോഹിത് വെമുല (30 ജനുവരി 1989-17 ജനുവരി 2016)

അവസാനമായി റോമ സാമ്രാജ്യത്തിന്റെ കിഴക്കെപകുതിയും പടിഞ്ഞാറെ പകുതിയും ഒരുമിച്ച് ഭരിച്ച  ചകവര്‍ത്തിയായിരുന്ന ഫ്‌ലാവിയസ്  തിയോഡാഷ്യസ് അഗസ്റ്റസ് എന്ന ചക്രവര്‍ത്തി തിയോഡാഷ്യസ് ഒന്നാമന്‍  (11 ജനുവരി 347- 17 ജനുവരി 395)

തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ഇറ്റാലിയന്‍ ചിത്രകാരന്‍ കാര്‍ലോ ഡോള്‍സ്
(1616 മേയ് 25-1686 ജനുവരി 17)

ജപ്പാനില്‍ എദോ കാലഘട്ടത്തിലെ പ്രസിദ്ധനായ  കവി യോസ ബുസോണ്‍ (1716  ജനു: 17, 1784)

ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, സൊരാഷ്ട്രീയന്‍ ഗ്രന്ഥങ്ങള്‍ ഫ്രഞ്ചിലേയ്ക്കു മൊഴിമാറ്റം നടത്തിയ  ഫ്രഞ്ച് പണ്ഡിതന്‍ ആങ്ക്വെറ്റി ദ്യൂപറോ  (7 ഡിസംബര്‍ 1731-17 ജനുവരി 1805)

ഛായാചിത്രങ്ങള്‍ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങള്‍ വരയ്ക്കുന്നതിലും  പ്രാത്ഭ്യം പ്രകടമാക്കുകയും, വെബ്സ്റ്ററുടെ എലിമെന്ററി സ്‌പെല്ലിങ് ബുക്കിനും  ഷെയ്ക്‌സ്പിയറുടെ നാടകങ്ങള്‍ക്കും, ചിത്രീകരണങ്ങള്‍ ചെയ്യുകയും, ഏതാണ്ട് 300 ദാരുശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഒരു അമേരിക്കന്‍ ശില്‍പ്പിയായിരുന്ന അലക്‌സാണ്ടര്‍ ആന്‍ഡേഴ്‌സണ്‍
(ഏപ്രില്‍ 21, 1775  ജനുവരി 17, 1870)

കലാമേന്മയാര്‍ന്ന വീട്ടുപകരണങ്ങള്‍ വിളക്കുക, ചില്ലുപാത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ നിര്‍മിച്ചു വിതരണം ചെയ്യുക, 'ഫാവ്‌റില്‍' എന്നറിയപ്പെടുന്ന പ്രത്യേകതരം ചില്ലുപാത്രങ്ങള്‍ രൂപകല്‍പ്പനയും നിര്‍മ്മാണ സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ  അമേരിക്കന്‍ ചിത്രകാരന്‍ ലൂയിസ് കംഫര്‍ട്ട് ടിഫാനി (1848 ഫെബ്രുവരി 18-1933 ജനു. 17)

ബെല്‍ജിയത്തിന്റെ കോളനിയായിരുന്ന കോംഗോയ്ക്ക്  സ്വാതന്ത്ര്യം നേടി കൊടുക്കുകയും രാജ്യത്തിന്റെ  ആദ്യത്തെ പ്രധാനമന്ത്രി യാകുകയും. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ല്‍  കൊല്ലപ്പെടുകയും ചെയ്ത പാട്രിസ്  ലുമുംബ (1925 ജൂലൈ 2-1961 ജനുവരി 17) 

കൗമാര പ്രായത്തില്‍തന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനാകുകയും  1972ല്‍ റഷ്യക്കാരനായ ബോറിസ് സ്പാസ്‌ക്കിയെ തോല്‍പ്പിച്ച്  ഔദ്യോഗിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ  ചെസ്ഗ്രാന്‍ഡ്മാസ്റ്റര്‍  റോബര്‍ട്ട് ജെയിംസ് 'ബോബി' ഫിഷര്‍ (മാര്‍ച്ച് 9, 1943 - ജനുവരി 17, 2008)

പരിബദ്ധക്ഷേത്രങ്ങളെക്കുറിച്ചുള്ള പ്രമാണങ്ങള്‍ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രസിദ്ധനായി തീര്‍ന്ന അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് യൂജീന്‍ ഡീക്‌സണ്‍ (1874 ജനുവരി 22-1954 ജനുവരി 17 ),

353553

ചരിത്രത്തില്‍ ഇന്ന്

379-തിയോഡോഷ്യസ് 1, റോമന്‍ ചക്രവര്‍ത്തി (37995) തന്റെ ഭരണകാലത്ത് ക്രിസ്തുമതം പ്രോത്സാഹിപ്പിക്കുകയും ഗോഥുകളുമായുള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുകയും ചെയ്തു.

1377 -ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ റോമിലെത്തി, 67 വര്‍ഷത്തിനു ശേഷം അവിഗ്‌നോണില്‍ നിന്ന് മാര്‍പ്പാപ്പയെ റോമിലേക്ക് വിജയകരമായി മാറ്റി.

1605 -ഡോണ്‍ ക്വിക്‌സോട്ട് പ്രസിദ്ധീകൃതമായി.

1773 -ബ്രിട്ടീഷ് പര്യവേക്ഷകനും നാവികസേനാ ക്യാപ്റ്റനുമായ ജെയിംസ് കുക്ക് അന്റാര്‍ട്ടിക്ക് സര്‍ക്കിള്‍ കടന്ന ആദ്യത്തെ വ്യക്തിയായി.

1809 -സിമോണ്‍ ബൊളിവാര്‍  കൊളംബിയയെ റിപ്പബ്ലിക്കായി   പ്രഖ്യാപിച്ചു.

1811 -മെക്സിക്കന്‍ സ്വാതന്ത്ര്യ സമരത്തിനിടെ കാല്‍ഡെറോണ്‍ ബ്രിഡ്ജ് യുദ്ധത്തില്‍ ഏതാണ്ട് 100,000 മെക്സിക്കന്‍ വിപ്ലവകാരികളെ സ്പാനിഷ് സേന (6,000) പരാജയപ്പെടുത്തി.

1871 - അമേരിക്കന്‍ കണ്ടുപിടുത്തക്കാരനായ ആന്‍ഡ്രൂ സ്മിത്ത് ഹാലിഡിക്ക് കേബിള്‍ കാറിനുള്ള ആദ്യ പേറ്റന്റ് ലഭിച്ചു.

1904 -പ്രശസ്ത റഷ്യന്‍ നാടകകൃത്ത് ആന്റണ്‍ ചെക്കോവിന്റെ ദി ചെറി ഓര്‍ച്ചാര്‍ഡ് മോസ്‌കോ ആര്‍ട്ട് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

1912 -ആമുണ്ട് സെന്നിന് പിന്നാലെ ക്യാപ്റ്റന്‍ റോബര്‍ട്ട് ഫോസ്റ്റ് ദക്ഷിണ ധ്രുവത്തില്‍ എത്തി.

1916 - പ്രൊഫഷണല്‍ ഗോള്‍ഫേഴ്‌സ് അസോസിയേഷന്‍ (പിജിഎ) രൂപീകൃതമായി.

1920 -ഭരണഘടനയുടെ 18-ാം ഭേദഗതിയും വോള്‍സ്റ്റെഡ് നിയമവും അംഗീകരിച്ചതിനുശേഷം യുഎസില്‍ നിരോധനം പ്രാബല്യത്തില്‍ വന്നു.

1929 -ചീരയോടുള്ള ഇഷ്ടത്തിന് പേരുകേട്ട ഒരു നാവികനായ പോപ്പേയ് എന്ന ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് കിംഗ് ഫീച്ചേഴ്സ് കോമിക് സ്ട്രിപ്പ് തിംബിള്‍ തിയേറ്ററിലാണ്.

1945 -രണ്ടാം ലോക മഹായുദ്ധം. സോവിയറ്റ്  പോളണ്ട് സംയുക്ത സൈന്യം വാഴ്‌സയെ മോചിപ്പിച്ചു.

1946 -ലണ്ടനില്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അതിന്റെ ആദ്യ യോഗം ചേര്‍ന്നു.

1948 -ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.

1961 -കോംഗോ ഭരണാധികാരിയായ പാട്രിസ് ലുമുംബയെ വധിച്ചത് സിഐഎ സഹായത്തോടെയാണെന്ന് അന്വഷണ കമ്മിഷന്‍ കണ്ടെത്തി.

1973 -ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോ ഫിലിപ്പീന്‍സിന്റെ ആജീവനാന്ത പ്രസിഡന്റായി.

1984 -യു.എസ്. സുപ്രീം കോടതി പിന്നീട് കാണുന്നതിനായി ടിവി പ്രോഗ്രാമുകള്‍ ടേപ്പ് ചെയ്യാന്‍ ഹോം വി.സി.ആറുകളുടെ സ്വകാര്യ ഉപയോഗം ഫെഡറല്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് വിധിച്ചു.

1987 -ഇന്ത്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് പ്രധാനമന്ത്രി രാജിവ് ഗാന്ധി തറക്കല്ലിട്ടു.

1991 - പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കയും സഖ്യവും ഇറാഖില്‍ ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം ആരംഭിച്ചു.

1995 -  ജപ്പാനിലെ ഹാന്‍ഷിന്‍ മേഖലയില്‍ ഒരു വലിയ ഭൂകമ്പം (6.9 തീവ്രത) ഉണ്ടായി, 6000-ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിക്കുകയും നഗരം നശിപ്പിക്കുകയും ചെയ്തു.

1999 -കായംകുളം പദ്ധതി, ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

2008 -കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

2008 -ബോബി ഫിഷര്‍, അമേരിക്കന്‍ ചെസ്സ് പ്രതിഭയും ഗ്രാന്‍ഡ്മാസ്റ്ററുമായ ബോബി ഫിഷര്‍, 14-ാം വയസ്സില്‍ തന്റെ ആദ്യ യുഎസ് ചാമ്പ്യന്‍ഷിപ്പ് നേടുകയും 1964-ല്‍ അതേ തികച്ച (110) സ്‌കോര്‍ രേഖപ്പെടുത്തുകയും ചെയ്തു.

2012 - മിയാമി ഹീറ്റിന്റെ ലെബ്രോണ്‍ ജെയിംസ് (28 വര്‍ഷം, 17 ദിവസം) കോബി ബ്രയാന്റിനെ (29 വര്‍ഷം, 122 ദിവസം) മറികടന്ന് ഗോള്‍ഡന്‍ സ്റ്റേറ്റിനെതിരായ ഒരു ഗെയിമില്‍ 20,000 കരിയര്‍ പോയിന്റുകള്‍ നേടിയ എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

2013 - പ്രശസ്ത സൈക്ലിസ്റ്റും ഏഴ് തവണ ടൂര്‍ ഡി ഫ്രാന്‍സ് ജേതാവുമായ ലാന്‍സ് ആംസ്‌ട്രോങ് ഓപ്ര വിന്‍ഫ്രേയോട് ഉത്തേജക മരുന്ന് കഴിച്ചതായി സമ്മതിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ എല്ലാ കിരീടങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

2014 - ആന്ധി, ദേവദാസ്, സപ്തപദി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ ബംഗാളി, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ നടി സുചിത്ര സെന്‍.
 
2017 - കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370ന് വേണ്ടിയുള്ള തിരച്ചില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ നിര്‍ത്തിവച്ചു.

Advertisment