/sathyam/media/media_files/2025/03/05/FQPI0HkLPm0AAS4wpY0F.jpg)
കൊല്ലവര്‍ഷം 1200
കുംഭം 21
കാര്‍ത്തിക /ഷഷ്ഠി
2025 മാര്‍ച്ച് 5
ബുധന്‍
ഇന്ന്
അന്താരാഷ്ട്ര നിരായുധീകരണ, ആണവനിര്‍വ്യാപന അവബോധ ദിനം!
ധഅന്താരാഷ്ട്ര നിരായുധീകരണ, ആണവ നിര്‍വ്യാപന അവബോധ ദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 5 ന് ആചരിക്കുന്നു. നിരായുധീകരണത്തെയും ആണവ നിര്‍വ്യാപനത്തെയും കുറിച്ചുള്ള വിശാലമായ ധാരണ പൊതുജനങ്ങളില്‍ പകരാനായി, ഐക്യരാഷ്ട്രസഭ ഈ പ്രത്യേക ദിനം സൃഷ്ടിച്ചു, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍.
നിരായുധീകരണം എന്നാല്‍ ആയുധങ്ങള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്, അതേസമയം വ്യാപനരഹിതം എന്നാല്‍ ആയുധങ്ങളുടെ, പ്രത്യേകിച്ച് ആണവായുധങ്ങളുടെ, വ്യാപനം തടയുക എന്നതാണ്.ലോകമെമ്പാടുമുള്ള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍, അതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ആണവായുധ നിര്‍വ്യാപന ഉടമ്പടി പ്രാബല്യത്തില്‍ വന്ന തീയതിയുമാണ് ഈ ദിവസം.
* യു. കെ; സെന്റ് പിരാന്‍ ദിനം
സെയ്ന്റ് പിരാന്റെ പെരുന്നാള്‍ എന്നും വിളിക്കപ്പെടുന്ന ഈ ദിവസം ഗ്രേറ്റ് ബ്രിട്ടന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോണ്‍വാളിന്റെ ഔദ്യോഗിക ദേശീയ ദിനം കൂടിയാണ് ഇന്ന്. പ
* ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ അവബോധ ദിനം!
യഥാര്‍ത്ഥത്തില്‍ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു മാനസീകാവസ്ഥയാണ് ഇത്, ഇത് ബാധിച്ചവര്‍ക്ക് ഓര്‍മ്മക്കുറവ്, ശരീരത്തിന്റെ അനുഭവങ്ങള്‍, വികാരങ്ങളില്‍ നിന്നുള്ള വേര്‍പിരിയല്‍, സ്വയം തിരിച്ചറിയാനുള്ള അഭാവം എന്നിവയുണ്ട്. ഒന്നിലധികം വ്യക്തിത്വങ്ങള്‍, മാത്രമല്ല വിഷാദം, ഉത്കണ്ഠ, വിഘടിത എപ്പിസോഡുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മറ്റ് ലക്ഷണങ്ങളും! ഉള്ള ഈ മനോരോഗത്തെക്കുറിച്ച് അറിയാന്‍ പഠിയ്ക്കാന്‍ ഒരു ദിനം.പ
*റീല്‍ ഫിലിം ദിനം!
ധയഥാര്‍ത്ഥ ഫിലിം റീലുകളില്‍, പ്രത്യേകിച്ച് 35ാാല്‍ ചിത്രീകരിച്ച സിനിമകളെ അനുസ്മരിയ്ക്കുന്നതിനാണ് റീല്‍ ഫിലിം ദിനം ആചരിയ്ക്കുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റുകളിലേയ്ക്ക് മാറിയ ഇന്നത്തെ കാലത്തു നിന്ന് നോക്കുമ്പോള്‍, ഫിലിം റീലുകള്‍ക്ക് ഒരു വല്ലാത്ത ഗൃഹാതുരതയാണ്.
* ദേശീയ അബ്‌സിന്തേ ദിനം!
നൂറ്റാണ്ടുകളായി കലാകാരന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു പാനീയമാണ് അബ്‌സിന്തേ, ഗ്രീന്‍ ഗോഡ്‌സ്, ദി ഗ്രീന്‍ ലേഡി അല്ലെങ്കില്‍ ദി ഗ്രീന്‍ ഫെയറി എന്നും അറിയപ്പെടുന്ന ഈ പാനീയം, കാഞ്ഞിരത്തിന്റെ സത്തകളും ഇലകളും ഉപയോഗിച്ച് വാറ്റിയെടുത്തതാണ്. പ
*തനതായ പേരുകളുടെ ദിവസം !
ധ ഡിശൂൗല ചമാല െഉമ്യ ; ലോകത്തിനും നമുക്കും നമ്മുടെ ഐഡന്റിറ്റി സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനാല്‍ പേരുകള്‍ പ്രധാനമാണ്. രസകരമായ പേരുകള്‍ ഉള്ളവരെ ആഘോഷിക്കാന്‍ തനതായ പേരുകളുടെ ദിനം വര്‍ഷത്തില്‍ ഒരു ദിവസം എടുക്കും.പ
* ദേശീയ ചീസ് ഡൂഡില്‍ ദിനം !
*ദേശീയ പോട്ടി നൃത്ത ദിനം!
* കശാപ്പുകാരുടെ ആഴ്ച !
*ആഷ് ബുധനാഴ്ച!
ധപല ക്രിസ്ത്യന്‍ സമൂഹങ്ങളിലും ഒരു പ്രധാന സീസണിന്റെ ആരംഭം കുറിക്കുന്നതാണ് ആഷ് ബുധന്‍. ആത്മപരിശോധനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള സമയമാണിത്. വ്യക്തികളെ അവരുടെ പ്രവൃത്തികള്‍, ബന്ധങ്ങള്‍, വിശ്വാസം എന്നിവയെക്കുറിച്ച് ചിന്തിക്കാന്‍ ഈ ദിവസം പ്രോത്സാഹിപ്പിക്കുന്നു. പ
- അസര്‍ബൈജാന്‍: കായിക
സാംസ്‌കാരിക ക്രീഡകളുടെ ദിനം !
* ഇറാന്‍: ദേശീയ വൃക്ഷനടീല്‍ ദിനം !
* ചൈന: ലി ഫെങ്ങില്‍ നിന്നു
പഠിക്കാനുള്ള ദിനം !
* വാനുവാടു: ചുങ്കം പ്രധാനിയുടെ ദിനം ! - ഇന്നത്തെ മൊഴിമുത്ത്
'തളരാത്ത ശ്രദ്ധയോടെ ശരീരം നോക്കൂ; ഈ കണ്ണുകളിലൂടെയേ ആത്മാവിനു പുറത്തേക്കു നോക്കാനാവൂ; അവ മങ്ങിയാല്‍ ലോകം തന്നെ മങ്ങിപ്പോകും.'
ധ -യൊഹാന്‍ വുള്‍ഫ്ഗാങ്ങ് വോണ്‍ ഗോയ്ഥേ പ
ഇന്നത്തെ പിറന്നാളുകാര്‍
നാടക നടനും, നാടക സംവിധായകനും ആയിരുന്ന ഒ.മാധവന്റെ മകനും, സി പി ഐ എം പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗവും ആയ സിനിമ നടന്‍ മുകേഷിന്റേയും (1956),
കമല്‍ സംവിധാനം ചെയ്ത 'ഗോള്‍' എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തുകയും പിന്നീട് വെള്ളത്തൂവല്‍, ജനകന്‍, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച മലയാള സിനിമ നടന്‍ രജത് മേനോന്റെയും (1989),
കാതല്‍ കൊണ്ടേന്‍, യാരഡി നീ മോഹിനി, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകന്‍ സെല്‍വ രാഘവന്റേയും (1977),
2015ല്‍ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ നാസറിന്റേയും (1958),
തുടര്‍ച്ചയായി 3 തവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്റെയും (1959),
സത്യ, നായക്: ദി റിയല്‍ ഹീറോ, യുവ, ലഗെ രഹോ മുന്ന ഭായ്, ബര്‍ഫി, ജോളി എല്‍എല്‍ബി, കിക്ക് , പികെ ജോളി എല്‍എല്‍ബി 2, റെയ്ഡ്, ദൃശ്യം 2, എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനും ദേശീയ അവാര്‍ഡ് നേടിയ ഇന്ത്യന്‍ നടനും സംവിധായകനും തിരക്കഥാകൃത്തുമായ സൗരഭ് ശുക്ലയുടേയും (1963),
59 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ദേശീയ മെഡല്‍ ജേതാവ് കൂടിയായ ഗുസ്തിതാരം സംഗീത ഫോഗട്ടിന്റെയും (1998),
2019 ലെ ആദ്യ ഏഷ്യന്‍-ഓസ്ട്രേലിയന്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ഏറ്റവും സ്വാധീനമുള്ള 40 ഏഷ്യന്‍ ഓസ്ട്രേലിയക്കാരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയന്‍ നടിയും ഭരതനാട്യം നര്‍ത്തകിയുമായ പല്ലവി ശാരദയുടേയും (1990),
ഓസ്‌ട്രേലിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുന്‍ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ ബ്രൂസ് നിക്കോളാസ് ജെയിംസ് ഓക്‌സെന്‍ഫോഡിന്റെയും (1960),
ഇന്ത്യയുടെ മുന്‍ ഹോക്കി താരം. ലോകത്തിലെ മികച്ച ഹോക്കി ഡിഫന്‍ഡര്‍മാരില്‍ ഒരാള്‍ നിലവില്‍ ജലന്ദര്‍ ങഘഅയായ പര്‍ഗത് സിങ്ങിന്റെയും
(1965)ജന്മദിനം
ഇന്ന് ജന്മദിനമാചരിയ്‌ക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലാത്ത
നമ്മുടെ പ്രമുഖരായ പൂര്‍വ്വികരില്‍ ചിലര്‍
എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി ജ.(19111960)
ബിജു പട്‌നായ്ക് ജ. (19161997).
വസന്ത് സാത്തേ ജ. (19252011)
ഗംഗുബായ് ഹംഗല്‍ ജ. (19132009)
സീബര്‍ട്ട് ടാറാഷ് ജ. (1862 1934)
ചൌഎന്‍ലായ് ജ. (1898 1976)
പിയര്‍ പവലോ പസ്സോളിനി ജ.(19221975)
മോമോഫുകു ആന്തോ ജ(1910 2007)
ഭാരതീയ വായുസേനയുടെ തലപ്പത്തെ ഭാരതീയനായ ആദ്യത്തെ മേധാവി ആയ എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖേര്‍ജീ
(5 മാര്‍ച്ച് 1911 8 നവംബര്‍ 1960).,
രണ്ടു പ്രാവശ്യം ഒഡീഷയുടെ മുഖ്യമന്ത്രിയും രാഷ്ടീയ പ്രവര്‍ത്തകനുമായിരുന്ന ബിജു പട്‌നായിക്ക്
( 5 മാര്‍ച്ച് 1916 - 17 ഏപ്രില്‍ 1997).
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവും ഇന്ത്യന്‍ രാഷ്ട്രീയക്കാരനായിരുന്ന അഭിഭാഷകനായ 1972-ല്‍ പാര്‍ലമെന്റേറിയനും 1980-കളില്‍ കാബിനറ്റ് മന്ത്രിയുമായ 1978-ല്‍ ഇന്ദിരാഗാന്ധി രണ്ടാമതും പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് ഒരു സോഷ്യലിസ്റ്റ് ആയിരുന്ന കോണ്‍ഗ്രസില്‍ ശ്രദ്ധേയനായ ഇന്ത്യന്‍ ടെലിവിഷനിലേക്ക് നീങ്ങുന്നതിലേക്ക് നയിച്ച പ്രക്രിയയ്ക്ക് തുടക്കമിട്ടപ്പോള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്ന വസന്ത് പുരുഷോത്തം സാത്തേ
(5 മാര്‍ച്ച് 1925 - 23 സെപ്റ്റംബര്‍ 2011) ,
കിരാന ഘരാനയിലെ സവായി ഗന്ധര്‍വ്വയുടെ പ്രഥമശിഷ്യയായിരുന്ന പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗല്‍
(മാര്‍ച്ച് 5, 1913 ജൂലൈ 21 2009),
''ഠവല ഏമാല ീള ഇവല'ൈ' തുടങ്ങി ചെസ്സില്‍ ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച ചെസ്സ് കളിക്കാരനായിരുന്ന പ്രഷ്യയില്‍(ജര്‍മ്മനി) ജനിച്ച സീബര്‍ട്ട് ടാറാഷിന്‍ ( മാര്‍ച്ച് 5 1862 17 ഫെബ്രുവരി 1934),
ചൈനയുടെ ആദ്യത്തെ പ്രധാനമന്ത്രിയും മാവോയുടെ കൂടെ ചൈനയുടെ സമ്പദ്ഘടന ശരിയാക്കുകയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പെടുക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്ത ചൌഎന്‍ലായ്
(മാര്‍ച്ച് 5,1898- ജനുവരി 8, 1976),
അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീര്‍ണതയും മാര്‍ക്സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ച ചലച്ചിത്ര സംവിധായകന്‍ മാത്രമല്ല പത്രപ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍, ഭാഷാപണ്ഡിതന്‍, നോവലിസ്റ്റ്, നാടകകൃത്ത്, കോളമിസ്റ്റ്, നടന്‍, ചിത്രകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നി നിലകളിലെല്ലാം തിളങ്ങിയ ഇറ്റാലിയന്‍ കവിയും, ബുദ്ധിജീവിയും ആയിരുന്ന പിയര്‍ പവലോ പസ്സോളിനി
(മാര്‍ച്ച് 5,1922- നവംബര്‍ 2 1975)
നിസിന്‍ ഫുഡ് പ്രൊഡക്ട്‌സ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ച വ്യവസായി തല്‍ക്ഷണ നൂഡില്‍സിന്റെ (രാമന്‍ നൂഡില്‍സ്) ഉപജ്ഞാതാവായും ടോപ്പ് റാമെന്‍ , കപ്പ് നൂഡില്‍സ് എന്നീ ബ്രാന്‍ഡുകളുടെ സ്രഷ്ടാവായും അറിയപ്പെടുന്ന മോമോഫുകു ആന്‍ഡോ
(മാര്‍ച്ച് 5, 1910 ജനുവരി 5, 2007)
ഇന്നത്തെ സ്മരണ !
ജസ്റ്റീസ് ഡി. ശ്രീദേവി മ. (19392018)
വി. ടി. ഗോപാലകൃഷ്ണന്‍ മ. (19371997)
പാമ്പന്‍ മാധവന്‍ മ. (19111992)
പി. ചാക്കോ. മ.( 1914 1978)
രാജസുലോചന മ. (19352013)
ജി പി ബിര്‍ള മ. (19222010)
ജോസഫ് സ്റ്റാലിന്‍ മ. (18781953)
ആല്‍ബെര്‍ട്ടൊ ഗ്രെനാഡൊ മ.
(19222011)
ഹ്യൂഗോ ഷാവെസ് മ. (1958 2013)
റേ ടോംലിന്‍സണ്‍ മ. ( 1941 2016)
അലസ്സാന്‍ഡ്രോ വോള്‍ട്ട മ(17451827)
പിയറെ സൈമണ്‍ലാപ്ലേസ് മ.(17491827)
മാക്‌സ് ജേക്കബ് മ. (1876 1944)
ഒരു ഇന്ത്യന്‍ അഭിഭാഷകയും ഹൈക്കോടതി ജസ്റ്റിസും കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകയും രണ്ടു തവണ കേരള സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി
(28 ഏപ്രില്‍ 1939 - 5 മാര്‍ച്ച് 2018),
കുമാരനാശാന്റെയും അദ്ദേഹത്തിന്റെ നായകന്മാരുടെയും രതിവൈകൃതങ്ങളെ ക്കുറിച്ചു ഒരു പഠനമായ 'മാംസ നിബദ്ധമല്ല രാഗം ' എന്ന കൃതി രചിക്കുകയും ബോംബെ സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനും ആയ വി. ടി. ഗോപാലകൃഷ്ണന്‍
( 1937 മാര്‍ച്ച് 5, 1997),
കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായിരുന്ന പാമ്പന്‍ മാധവന്‍
( ജൂലൈ 1911-5 മാര്‍ച്ച് 1992)
കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ടാം നിയമസഭയില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നുമുള്ള അംഗവുമായിരുന്നു പി. ചാക്കോ.
(ഫെബ്രുവരി , 1914 -മാര്‍ച്ച് 5, 1978)
എം.ജി.ആര്‍ ,ശിവാജി, എന്‍.ടി. ആര്‍ , നാഗേശ്വര റാവു, രാജ്കുമാര്‍, എം.എന്‍. നമ്പ്യാര്‍ തുടങ്ങി അന്‍പതുകളിലെ മുന്‍നിര നായകര്‍ ക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ച പ്രമുഖ തെന്നിന്ത്യന്‍ നടിയും പ്രശസ്ത നര്‍ത്തകിയുമായിരുന്ന പിള്ളിയാര്‍ചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന എന്ന രാജസുലോചനന്‍
(15 ആഗസ്ത് 1935 - 5 മാര്‍ച്ച് 2013),
ബനാറസില്‍ ജനിച്ച രാജസ്ഥാനില്‍ നിന്നുള്ള മഹേശ്വരി മാര്‍വാടി സമുദായത്തില്‍ പെട്ട ഒരു ഇന്ത്യന്‍ വ്യവസായിയായിരുന്ന ഗംഗാ പ്രസാദ് ബിര്‍ള
(2 ഓഗസ്റ്റ് 1922 - 5 മാര്‍ച്ച് 2010),
1922 മുതല്‍ 1953 വരെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയാകുകയും സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക നേതാവും അനിഷേധ്യനായ ഭരണാധികാരി ആകുകയും രാജ്യത്ത് ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കുകയും കാര്‍ഷിക രാജ്യമായ സോവിയറ്റ് യൂണിയനില്‍ നിര്‍ബന്ധിത വ്യവസായവല്‍ക്കരണം നടത്തുകയും, ഗ്രേറ്റ് പര്‍ജ് (മഹാ ശുദ്ധീകരണം) എന്ന പേരില്‍ ഒരു രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നടപ്പിലാക്കുകയും രാഷ്ട്രീയത്തിന് ഭീഷണിയുയര്‍ത്തിയ ലക്ഷക്കണക്കിന് ജനങ്ങള്‍ വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്യുകയും റഷ്യയെ ലോകത്തിലെ രണ്ട് ശക്തി കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുകയും ചെയ്ത ജോസഫ് സ്റ്റാലിന്‍
(1878 ഡിസംബര്‍ 18-1953 മാര്‍ച്ച് 5 ),
ചെഗുവേരയൊടൊപ്പം സൈക്കിളില്‍ ലാറ്റിന്‍ അമേരിക്ക ചുറ്റി സഞ്ചരിക്കുവാന്‍ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന ക്യുബയിലെ സാന്റിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിന്റെ സ്ഥാപകനും ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ആയിരുന്ന ആല്‍ബെര്‍ട്ടൊ ഗ്രെനാഡ
(ആഗസ്റ്റ് 8, 1922 മാര്‍ച്ച് 5, 2011),
വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷ ആഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ച വെനസ്വേലയുടെ പ്രസിഡന്റായിരുന്ന ഊഗോ റാഫേല്‍ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസിനെയും ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികള്‍ക്ക് പരിചിതമായ പേര് )
( 28 ജൂലൈ 1958 - 5 മാര്‍ച്ച് 2013),
ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിന്റെ സ്രഷ്ടാവുമാത്രമല്ല ഠഋചഋത ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും ഠഋഘചഋഠ സ്ഥാപിക്കുന്നതിനും പ്രധാന പങ്കുവഹിച്ച റേ ടോംലിന്‍സണ്‍
(ഏപ്രില്‍ 23,1941- മാര്‍ച്ച് 5, 2016),
ഇലക്ട്രോ കെമിക്കല്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായ അലസ്സാന്‍ഡ്രോ വോള്‍ട്ട
(1745മാര്‍ച്ച് 5, 1827)
ഒരു വിഖ്യാത ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനും ആയിരുന്ന ഫ്രാന്‍സിലെ ന്യൂട്ടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പിയറെ സൈമണ്‍ ലലാപ്ലേസ്
(1749മാര്‍ച്ച് 5,1827)
ആധുനിക കവിതയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഫ്രഞ്ച് കവിയും ചിത്രകാരനും എഴുത്തുകാരനും നിരൂപകനുമായിരുന്ന മാക്‌സ് ജേക്കബ്
( 12 ജൂലൈ 1876 - 5 മാര്‍ച്ച് 1944),
ചരിത്രത്തില്‍ ഇന്ന്...
*********
1500 - പോര്‍ട്ടുഗീസ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം പെട്രോ അല്‍വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ 1,500 പേരുടെ സംഘം 10 കപ്പലുകളില്‍ ആയി കോഴിക്കോട്ടേക്ക് യാത്രതിരിച്ചു.
1558 - സ്പാനിഷ് ഭിഷഗ്വരന്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്, പുകവലി ആദ്യമായി യൂറോപ്പിനെ പരിചയപ്പെടുത്തി.
1616 - ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നതിന്റെ തെളിവ് സഹിതം കോപ്പര്‍ നിക്കസ് പ്രസിദ്ധീകരിച്ച വിപ്ലവകരമായ പുസ്തകം റല ൃല്ീഹൗശേീിശയൗ െീൃയശൗാ രീഹലേെശൗാ മത മേലാളന്‍മാര്‍ നിരോധിച്ചു.
1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന്‍ സേന ലീജ് നഗരം തിരിച്ചു. പിടീച്ചു.
1824 - ഒന്നാം ബര്‍മീസ് യുദ്ധം: ബ്രിട്ടണ്‍ ഔദ്യോഗികമായി ബര്‍മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1836 - സാമുവേല്‍ കോള്‍ട്ട് , 34 കാലിബര്‍ ടെക്‌സാസ് പിസ്റ്റല്‍ നിര്‍മിച്ചു.
1851 - സര്‍ തോമസ് ഓള്‍ദ്ദം, കൊല്‍ക്കത്തയില്‍ സ്ഥാപിതമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ തലവനായി ചുമതലയേറ്റു .
1872 - എയര്‍ ബ്രേക്കിന്റെ പേറ്റന്റ് (ത്രിതല റെയില്‍വേ എയര്‍ ബ്രേക്കിന്) ജോര്‍ജ് വെസ്റ്റിങ്ങ് ഹൗസ് പേറ്റന്റ് നേടി.
1894-ല്‍ സിയാറ്റില്‍ യുഎസ്എയിലെ ആദ്യ മുനിസിപ്പല്‍ എംപ്ലോയ്മെന്റ് ഓഫീസിന് അംഗീകാരം നല്‍കി.
1904-ല്‍ നിക്കോള ടെസ്ല എഞ്ചിനീയറിംഗിലെ ബോള്‍ മിന്നല്‍ രൂപീകരണ പ്രക്രിയ വിവരിച്ചു.
1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില്‍ നിന്ന് മോസ്‌കോയിലേക്ക് മാറ്റി.
1923-ല്‍ മൊണ്ടാനയും നെവാഡയും വാര്‍ദ്ധക്യ പെന്‍ഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളായി.
1931- ഗാന്ധി-ഇര്‍വിന്‍ സന്ധി; ബ്രിട്ടിഷ് വൈസ്രോയി ലോര്‍ഡ് ഇര്‍വിനും മഹാത്മാഗാന്ധിയും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നത് ഉള്‍പ്പടെയുള്ള 6 പ്രധാന കാര്യങ്ങള്‍ ഉള്ള കരാര്‍ ഒപ്പുവച്ചു.
1933 - ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാസികള്‍ 44 ശതമാനം വോട്ട് നേടി.
1942 - മൊറാഴ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കെ.പി ആര്‍ ഗോപാലനെ രക്ഷിക്കാന്‍ സമര സേനാനികള്‍ കെ.പി.ആര്‍.ദിനം ആചരിച്ചു.
1943 - ഗ്ലോസ്റ്റര്‍ മെറ്റീയര്‍ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയര്‍ക്രാഫ്റ്റ് വിമാനം,
1945 - രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജര്‍മ്മനിയിലെ റൂര്‍ ഏരിയയില്‍ ഞഅഎ ബോംബര്‍ കമാന്‍ഡ് നടത്തിയ തന്ത്രപരമായ ബോംബിംഗ് ക്യാമ്പെയ്ണ്‍ 'റൂര്‍ യുദ്ധം' ( 5 മാര്‍ച്ച് - 31 ജൂലൈ 1943) ആരംഭിച്ചു.
1946 - ശീതയുദ്ധം: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മിസ്സൗറിയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ 'അയണ്‍ കര്‍ട്ടന്‍' എന്ന പദമാണ് ഉപയോഗിച്ചത്.
1949 - ഇന്ത്യയില്‍ ഝാര്‍ക്കണ്ട് പാര്‍ട്ടി രൂപീകൃതമായി.
1949 - ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അവസാന ഇന്നിംഗ്‌സ് കളിച്ചു.
1956 - കിംഗ് കോംഗ് ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു.
1962 - അമേരിക്ക നെവാഡ ടെസ്റ്റ് സൈറ്റില്‍ ആണവ പരീക്ഷണം നടത്തി.
1980 - 1980-ലെ ഭൂമിയുടെ ഉപഗ്രഹങ്ങള്‍ സൂപ്പര്‍നോവ ച49 ന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഗാമാ കിരണങ്ങള്‍ രേഖപ്പെടുത്തി.
1970 - ആണവ നിര്‍വ്യാപന കരാര്‍ നിലവില്‍ വന്നു.
1970 - ദുബ്നിയം കണിക കണ്ടു പിടിച്ചു
1980 - സൂപ്പര്‍.നോവ ച49 ല്‍ നിന്നുള്ള ഗാമ രശ്മികള്‍ രേഖപ്പെടുത്തി...
1995 ട്‌സാര്‍ ചക്രവര്‍ത്തി നിക്കോളാസ് കക ന്റെയും കുടുംബത്തിന്റെയും ശവകുടീരം സെ.പീറ്റര്‍സ്ബര്‍ഗില്‍ കണ്ടെത്തി.
2007 - ദേശീയ ബാലവകാശ സംരക്ഷണ കമ്മിഷന്‍ നിലവില്‍ വന്നു.
2012 - മഡഗാസ്‌കര്‍ കടന്ന് എത്തിയ ട്രോപ്പിക്കല്‍ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.
2013 - നിക്കോളാസ് മദുരെ, വെനുസുവേലന്‍ പ്രഡിഡന്റ് ആയി ചുമതലയേറ്റു.
2017 - മുന്‍ പ്രസിഡന്റ് ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ടവറില്‍ വയര്‍ ടാപ്പ് ചെയ്തതായി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
2018 - ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
2018 - സിറിയന്‍ ആഭ്യന്തരയുദ്ധം : ടര്‍ക്കിഷ് നേതൃത്വത്തിലുള്ള അഫ്രിന്‍ അധിനിവേശത്തെത്തുടര്‍ന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ദേര്‍ എസ്-സോര്‍ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തി
2021 - പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലേക്കുള്ള ചരിത്ര സന്ദര്‍ശനം ആരംഭിച്ചു.
2021 - സൊമാലിയയിലെ മൊഗാദിഷുവിലുണ്ടായ ചാവേര്‍ കാര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 - 2023 എസ്‌തോണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു, രണ്ട് മധ്യ-വലതു ലിബറല്‍ പാര്‍ട്ടികള്‍ ആദ്യമായി കേവല ഭൂരിപക്ഷം നേടുന്നു.