Advertisment

ഇന്ന് ജനുവരി 7: ഓര്‍ത്തോഡോക്‌സ് ക്രിസ്മസ് ഡേയും അന്താരാഷ്ട്ര പ്രോഗ്രാമര്‍മാരുടെ ദിനവും ഇന്ന്; ലക്ഷ്മി ഗോപാലസ്വാമിയുടേയും ബിപാഷ ബസുവിന്റെയും ജന്മദിനം; ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ്  ജോര്‍ജ് വൊളിന്‍സ്‌കി മരിച്ചതും വ്യാഴത്തിന്റെ  നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

ഹാര്‍ലെം ഗ്ലോബട്രോട്ടേഴ്‌സ് എന്നത് ഒരു അമേരിക്കന്‍ എക്‌സിബിഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമാണ്.

New Update
64644

കൊല്ലവര്‍ഷം 1200  
ധനു 23
രേവതി/അഷ്ടമി
2025 ജനുവരി 7 
ചൊവ്വ

Advertisment

ഇന്ന്

അന്താരാഷ്ട്ര പ്രോഗ്രാമര്‍മാരുടെ ദിനം 
     
കമ്പ്യൂട്ടറുകളും സാങ്കേതികവിദ്യയും അവയുടെ പിന്നിലെ സോഫ്റ്റ്വെയറും എല്ലാം കൂടി ആധുനിക ലോകത്തെ വളരെയധകം സ്വാധീനിക്കുന്ന ഈ വേളയില്‍ എല്ലാ സോഫ്റ്റ്വെയറിനും സാങ്കേതിക വിദ്യയ്ക്കും പിന്നില്‍ ഒരു പ്രോഗ്രാമര്‍ (പലപ്പോഴും പ്രോഗ്രാമര്‍മാരുടെ ടീമുകള്‍ തന്നെ) ഉണ്ട്. ആ പ്രോഗ്രാമര്‍മാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ ഒരു ദിവസം.

ഓര്‍ത്തോഡോക്‌സ് ക്രിസ്മസ് ഡേ

പൗരസ്ത്യ ഓര്‍ത്തോഡോക്‌സ് സഭയും ഓറിയന്റ്റല്‍ ഓര്‍ത്തോഡോക്‌സ് സഭകള്‍ റഷ്യ, ഉക്രേനിയ തുടങ്ങിയ രാജ്യങ്ങളില്‍  ക്രിസ്തുമസ് ആഘോഷിക്കുന്നു. ഇപ്രകാരമുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ ജനനത്തെ ആചരിക്കുന്നത് വ്യത്യസ്ത  രാജ്യങ്ങളില്‍ വ്യത്യസ്ഥ ദിവസങ്ങളില്‍ വ്യത്യസ്തമായ ആചാരങ്ങളോടെയാണ്. അവയെക്കുറിച്ചറിയാന്‍ ഒരു ദിവസം.

പഴയ പാറ ദിനം 

ഭൂമിയിലെ ധാതുക്കളും ധാതുക്കള്‍ പോലെയുള്ള പദാര്‍ത്ഥങ്ങളും കൊണ്ട് കാലാകാലങ്ങളായി സംജാതമായ ഒരു ഖര പിണ്ഡമാണ് പാറ. അവ ഭൂമിയുടെ ഏറ്റവും പുറം പാളിയാണ്. പണ്ടു മുതലെ മനുഷ്യരും മൃഗങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി പാറകളും പാറ കൊണ്ടുള്ള ആയുധങ്ങള്‍ മുതല്‍ വാസസ്ഥലങ്ങള്‍ വരെയുള്ള ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം പഠിയ്ക്കാനും കാലപ്പഴക്കം  മനസ്സിലാക്കുന്നതിനും ഭൂമിയെക്കുറിച്ച് പൊതുവായി കൂടുതല്‍ കൂടുതല്‍ പഠിക്കുന്നതിനും പഴയ പാറകള്‍ അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ള ഭൂമിയിലെ ഈ കാലാതീതമായ നിധികളെ കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിനം.

ഹാര്‍ലെം ഗ്ലോബ്ട്രോട്ടര്‍ ദിനം

ഹാര്‍ലെം ഗ്ലോബട്രോട്ടേഴ്‌സ് എന്നത് ഒരു അമേരിക്കന്‍ എക്‌സിബിഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമാണ്. അവര്‍ അത്‌ലറ്റിസം, നാടകം, വിനോദം, ഹാസ്യം എന്നിവ അവരുടെ കേളി ശൈലിയില്‍ സംയോജിപ്പിക്കുന്നു. വര്‍ഷങ്ങളായി (19531995, 2015) വാഷിംഗ്ടണ്‍ ജനറല്‍സ്, ന്യൂയോര്‍ക്ക് നാഷനല്‍സ് (19952015) തുടങ്ങിയ ടീമുകള്‍ക്കെതിരെ, 124 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 26,000-ത്തിലധികം എക്‌സിബിഷന്‍ ഗെയിമുകള്‍ അവര്‍ കളിച്ചിട്ടുണ്ട്. ടീമിന്റെ സിഗ്‌നേച്ചര്‍ ഗാനം ബ്രദര്‍ ബോണ്‍സിന്റെ ' സ്വീറ്റ് ജോര്‍ജിയ ബ്രൗണ്‍' എന്നതിന്റെ വിസില്‍ പതിപ്പാണ്. കൂടാതെ അവരുടെ ചിഹ്നം 'ഗ്ലോബി' എന്ന് പേരുള്ള ഒരു നരവംശ ലോകമാണ്. ഹെര്‍ഷെന്‍ഡ് ഫാമിലി എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടീം.  ജനുവരി 7 ന് അബെ സാപ്പര്‍സ്‌റ്റൈനാണ് ഹാര്‍ലെം ഗ്ലോബ്ട്രോട്ടേഴ്സ് സ്ഥാപിച്ചത്. 
ഈ ടീമിനെ കുറിച്ച് അറിയാന്‍ പഠിക്കാന്‍ ഒരു ദിവസം. 

ഐ ആം നോട്ട് ഗോയിംഗ് ടു ടേക്ക് ഇറ്റ് എനിമോര്‍ ഡേ

ഞാന്‍ ഇനി ഇത് ചെയ്യാന്‍ പോകുന്നില്ല. ജനുവരി ഒരു പുതുവര്‍ഷത്തിന്റെ തുടക്കമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും നമ്മള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാറ്റുവാനുള്ള തീരുമാനങ്ങള്‍ എടുക്കാനുമുള്ള സമയമാണിത്. ഞാന്‍ ഇനിയത് ചെയ്യാന്‍ പോകുന്നില്ല. നിങ്ങള്‍ നിങ്ങള്‍ക്കായി  നിലകൊള്ളാന്‍ ഇത്തരത്തിലുള്ള മാറ്റങ്ങളില്‍ ഒന്ന് വരുത്താന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ദിവസമാണ് ഈ ദിവസം.
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ മുതലെടുക്കുന്നവരോ, മറ്റുള്ളവര്‍ നിങ്ങളോട് പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളോട് പെരുമാറാത്തവരോ ഉണ്ടെങ്കില്‍, അത് സഹിക്കാന്‍ നിങ്ങള്‍ക്കു സമ്മതമല്ലെന്ന് വ്യക്തമായും ശക്തമായും അവരോടു പറയുക. ഈ ദിവസം നിങ്ങളുടെ ഈ പുതിയ മനോഭാവത്തിന്റെ തുടക്കമാക്കാന്‍ ഒരു ദിനം.

എസ്.എന്‍.ഡി.പിയുടെ ആദ്യയോഗദിനം

കംമ്പോഡിയ: മനുഷ്യക്കുരുതിയില്‍ നിന്നും വിജയ ദിനം
അര്‍മേനിയ: മരിച്ചവരുടെ ഓര്‍മ്മ ദിനം
ഇറ്റലി: ത്രിവര്‍ണ്ണ ദിനം
ലൈബീരിയ: അഗ്രഗാമി ദിനം
യു.എസ്.എ. ദേശീയ ടെമ്പൂര ദിനം

മത്സ്യം, കക്കയിറച്ചി, അല്ലെങ്കില്‍ പച്ചക്കറികള്‍ എന്നിവയില്‍ വറുത്ത ഒരു ജാപ്പനീസ് വിഭവം. ജാപ്പനീസ് രീതിയില്‍ സമുദ്രോത്പന്നമോ പച്ചക്കറിയോ മാവില്‍ മുക്കി വറുത്തതും ഉള്‍പ്പെടുന്നു. ആ വിഭവരെക്കുറിച്ചറിയാന്‍ ആസ്വദിയ്ക്കാന്‍ ഒരു ദിവസം.

ദേശീയ ബോബിള്‍ഹെഡ് ദിനം 
 
നമ്മുടെ വീട്ടിലെ ഷെല്‍ഫുകള്‍ അലങ്കരിക്കുന്ന തല കുലുക്കി ബൊമ്മകളെ കുറിച്ച് അറിയാന്‍ അവയുടെ ചരിത്രം പഠിക്കാന്‍ ഒരു ദിനം.

ഇന്നത്തെ മൊഴിമുത്ത് 

''ഏതു മനുഷ്യന്റെ ജീവിതവും അതെത്ര ദീര്‍ഘവും സങ്കീര്‍ണവുമായിക്കോട്ടെ, ഒരുനിമിഷനേരത്തേക്കേയുള്ളൂ, താന്‍ ആരാണെന്ന് അയാള്‍ക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്''

ഹോര്‍ഹെ ലൂയിസ് ബോര്‍ഹേസ്  (കവിയും കഥാകാരനും ഉപന്യാസ കാരനുമായ ലാറ്റിനമരിക്കന്‍ സ്പാനിഷ് എഴുത്തുകാരന്‍) 

4466

 ഇന്ന് ജന്മദിനം ആചരിക്കുന്നവര്‍

ഇന്ത്യയിലെ പ്രശസ്തയായ നോവലിസ്റ്റും കോളമിസ്റ്റുമായ  ശോഭ ഡേയുടെയും (1948)

'അരയന്നങ്ങളുടെ വീട് ' എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം  നേടിയ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടേയും (1970)

തിരുവനന്തപുരത്തെ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിന്റെ വക്താവുമായ  കലാമണ്ഡലം വിമല മേനോന്റെയും (1943)

1980 മുതല്‍ ചലച്ചിത്ര രംഗത്ത് (മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും) സജീവമായിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജിന്റെയും (1953)

ഇന്ത്യയിലെ ആദ്യത്തെ സ്റ്റാന്‍ഡ്-അപ്പ്, കോമിക്, ഹാസ്യനടന്മാരില്‍ ഒരാളും, ദുല്‍ഹെ രാജ, ബാദ്ഷാ, മേള തുടങ്ങിയ മുന്നൂറിലധികം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച ജോണി ലിവറിന്റെയും (1957)


ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു മികച്ച നടിയും മോഡലുമായ ബിപാഷ ബസുവിന്റെയും (1979) 

ബോളിവുഡ് ചലച്ചിത്ര രംഗത്തെ  നടിയും മോഡലുമായ കോയന മിത്രയുടെയും (1979)

പ്രശസ്ത ജാപ്പനീസ് ഗായകനും സംഗീത സംവിധായകനും, നടനുമായ ഇചിരോ മിസുകിയുടെയും (1948)

അക്കാദമി അവാര്‍ഡ്  ജേതാവായ അമേരിക്കന്‍ അഭിനേതാവായ നിക്കോളസ് കേജിന്റെയും (1964)

ദി ഹര്‍ട്ട് ലോക്കറില്‍ അഭിനയിച്ചതിനും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ ഹോക്കിയായി അഭിനയിച്ചതിനും അറിയപ്പെടുന്ന അമേരിക്കന്‍ നടനും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ ജെറമി റെന്നറിന്റെയും(1971)

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി, ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഏഡന്‍ മൈക്കള്‍ ഹസാര്‍ഡിന്റെയും (1991)

ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ വിജയങ്ങളും ലോക ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും നേടിയ ഇംഗ്ലീഷ് റേസ് കാര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണിന്റെയും (1985) ജന്മദിനം.

35353

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പൂര്‍വ്വികരില്‍ പ്രമുഖര്‍

കണ്ണൂര്‍ രാജന്‍ (1937-1995)
ജാനകി ദേവി ബജാജ് (1893-1979)
ഇര്‍ഫാന്‍ ഖാന്‍ (1962-2020)
പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ (1502-1585)
പോള്‍ ഡ്യൂസ്സെന്‍ (1845-1919)
പോള്‍ കെറസ് (1916-1975)
ജെറി മാല്‍ക്കം ഡ്യൂറല്‍ (1925-1995)

പാടം പൂത്ത കാലം,  ഈറന്‍ മേഘം, ദുരെക്കിഴക്കുദിക്കും, ദേവീക്ഷേത്രനടയില്‍ തുടങ്ങിയ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭാവന ചെയ്ത  സംഗീത സംവിധായകന്‍  കണ്ണൂര്‍ രാജന്‍ (1937 ജനുവരി 7- 1995 ഏപ്രില്‍ 27)

ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ  ജമ്‌നാലാല്‍ ബജാജിന്റെ ഭാര്യയും  ഇന്ത്യന്‍ സ്വാതന്ത്യസമരസേനാനിയും വനിതാവകാശപ്രവര്‍ത്തകയും ഹരിജനങ്ങളുടെ ഉന്നതിക്കായി പോരാടുകയും, മഹാത്മാഗാന്ധിയുടെ അനുയായിയും അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങള്‍ സ്വയം നെയ്‌തെടുക്കുകയും, ഇന്ത്യയ്ക്കു  സ്വാതന്ത്ര്യം ലഭിച്ചശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത് ഭൂദാന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പദ്മവിഭൂഷണ്‍  ജാനകി ദേവി ബജാജ് (1893 ജനുവരി 7-1979 മേയ് 21)

ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചില ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുകയും പാന്‍സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം നേടുകയും ചെയ്ത കാന്‍സര്‍ മൂലം മരിച്ചു പോയ  ഇര്‍ഫാന്‍ ഖാന്‍ (ജനുവരി 7, 1962-29 ഏപ്രില്‍ 2020)

ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ച കത്തോലിക്ക സഭയുടെ തലവനും പാപ്പല്‍ സ്റ്റേറ്റുകളുടെ ഭരണാധികാരിയുമായിരുന്ന ഉഗോ ബോണ്‍കോംപാഗ്‌നി എന്ന പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ (7 ജനുവരി 1502-10 ഏപ്രില്‍ 1585)

ഭാരതീയ തത്വ ശാസ്ത്രത്തെക്കുറിച്ചും പാശ്ചാത്യ തത്വചിന്തയെ ക്കുറിച്ചും ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി  യൂണിവേഴ്‌സല്‍ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി രചിച്ച ജര്‍മന്‍  തത്വ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പോള്‍ ഡ്യൂസെ (1845 ജനുവരി 7-1919 ജൂലൈ 6)

1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരില്‍ ഒരാളും ഒരിക്കല്‍ പോലും ലോകചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താന്‍ കഴിയുകയും ചെയ്ത   ചെസ്സിലെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോവിയറ്റ് അധീന എസ്റ്റോണിയയില്‍ ജനിച്ച ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആയ പോള്‍ കെറസ് (ജനുവരി 7, 1916 ജൂണ്‍ 5, 1975)

ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരില്‍ ഒരാളും തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയില്‍ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാന്‍  കഴിഞ്ഞ ജെറാള്‍ഡ് മാല്‍ക്കം ഡ്യൂറല്‍ (1925 ജനുവരി 7-1995 ജനുവരി 30) 

3535353

ഇന്നത്തെ സ്മരണ 

കെ.കെ. രാമചന്ദ്രന്‍ (1936-2021)
മുഫ്തി മുഹമ്മദ് സയീദ് (1936-2016)
നിക്കോള ടെസ്ല (1856-1943)
ഇഗ്‌നസി ലുക്കാസിവിച്ച്‌സി (1822-1882)
ഹിരോഹിതോ ചക്രവര്‍ത്തി (1901-1989)
റോഡ് ടെയ്ലര്‍ (1930-2015)
കാബു (1938-2015)
ജോര്‍ജ് വൊളിന്‍സ്‌കി (1934-2015)
സ്റ്റെഫാന്‍ ചാര്‍ബോണര്‍ (1967-2015)

അധ്യാപകനും സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മുന്‍ മന്ത്രിയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ (11 ഡിസംബര്‍ 1936-7 ജനുവരി 2021)

രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ കേന്ദ്ര ടൂറിസം മന്ത്രിയായും  വി.പി. സിങ്ങിന്റെ  മന്ത്രിസഭയില്‍  ആഭ്യന്തരമന്ത്രിയായും  സേവനമനുഷ്ടിച്ച ജമ്മു കാശ്മീരിലെ  ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (ജമ്മു കാശ്മീര്‍ പി.ഡി.പി.) യുടെ സ്ഥാപകനും ആയിരുന്ന   മുഫ്തി മുഹമ്മദ് സയീദ് (1936 ജനുവരി 12- 2016 ജനുവരി 7)

ആദ്യത്തെ ആധുനിക എണ്ണ ശുദ്ധീകരണശാല നിര്‍മ്മിക്കുകയും മണ്ണെണ്ണ വിളക്ക് കണ്ടുപിടിക്കുകയും ചെയ്ത പോളിഷ് എഞ്ചിനീയറും വ്യവസായിയും കണ്ടുപിടുത്തക്കാരനുമായ ഇഗ്‌നസി ലുക്കാസിവിച്ച് 
(8 മാര്‍ച്ച് 1822-7 ജനുവരി 1882)

കറങ്ങുന്ന കാന്തിക ക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇന്‍ഡക്ഷന്‍ മോട്ടോര്‍, റോട്ടറി ട്രാന്‍സ്‌ഫോര്‍മറുകള്‍, ഉന്നത ആവൃത്തി ആള്‍ട്ടര്‍നേറ്ററുകള്‍, ടെസ്ല കോയില്‍, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വര്‍ദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങള്‍, പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയര്‍ലെസ് വാര്‍ത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങള്‍ ആന്‍ഡ് ലോജിക്ക് ഗേറ്റ്, ഇലക്ട്രോതെറാപ്പി-ടെസ്ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത് പ്രസരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങള്‍ നടത്തുകയും പ്രത്യാവര്‍ത്തിധാരാ വൈദ്യുതി ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമായ  ഗവേഷണങ്ങള്‍ നടത്തുകയും,  എ.സി. മോട്ടോര്‍ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന് വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യന്‍-അമേരിക്കന്‍ എഞ്ചിനിയറും  വൈദ്യുതിയുടെ വ്യാവസായിക ഉപയോഗത്തിന് പ്രധാന സംഭാവനകള്‍ നല്‍കുകയും ചെയ്ത നിക്കോള ടെസ്ല (1856 ജൂലൈ 10-1943 ജനുവരി 7)

തന്റെ മരണം വരെ 63 കൊല്ലം ജപ്പാനെ നയിച്ച  124-ാം ചക്രവര്‍ത്തിയായിരുന്ന ഹിരോഹിത (ഏപ്രില്‍ 29, 1901  ജനുവരി 7, 1989)

ദ് ടൈം മെഷീന്‍, സെവന്‍ സീസ് റ്റൊ കലൈസ്, സണ്‍ഡേ ഇന്‍ ന്യൂയോര്‍ക്ക്, യങ്ങ് കസ്സിഡി, ഡാര്‍ക്ക് ഓഫ് തെ സണ്‍,ദ് ലിക്വഡേറ്റര്‍, ഡാര്‍ക്കര്‍ ദാന്‍ അംബര്‍ദ് ട്രെയിന്‍ റോബേര്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച്  ഹോളിവുഡ് കീഴടക്കിയ ഓസ്‌ട്രേലിയന്‍ നടന്‍ റോഡ് ടെയ്ലര്‍ (11 ജനുവരി 1930- 7 ജനുവരി 2015)

പ്രമുഖ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ 2015 ജനുവരിയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ്   'കാബു' എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ട് (13 ജനുവരി 1938 - 7 ജനുവരി 2015)

പ്രമുഖ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ 2015 ജനുവരിയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ്  ജോര്‍ജ് വൊളിന്‍സ്‌കി (28 ജൂണ്‍ 1934- 7 ജനുവരി 2015)

പ്രമുഖ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ 2015 ജനുവരിയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട  ചാര്‍ബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാന്‍ ചാര്‍ബോണറര്‍ (21 ഓഗസ്റ്റ് 1967  7 ജനുവരി 2015)

2424243344

ചരിത്രത്തില്‍ ഇന്ന്

1610 -ഗലീലിയോ മൂണ്‍സ്  എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ  നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.

1738 -ഭോപ്പാല്‍ യുദ്ധത്തിലെ മറാഠാ വിജയത്തെത്തുടര്‍ന്ന് പേഷ്വാ ബാജിറാവുവും ജയ് സിംഗ് രണ്ടാമനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.

1782 -ആദ്യത്തെ അമേരിക്കന്‍ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോര്‍ത്ത് അമേരിക്ക തുറക്കുന്നു.

1785 -ഫ്രഞ്ചുകാരന്‍ ജീന്‍ പിയറി ബ്ലാഞ്ചാര്‍ഡ്, അമേരിക്കന്‍ ജേണ്‍ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു ഗ്യാസ് ബലൂണില്‍ ഫ്രാന്‍സിലെ കലെയ്‌സിലേക്ക് പ്രഥമ യാത്ര ചെയ്യുകയുണ്ടായി.

1903 -അരുവിപ്പുറം ക്ഷേത്ര യോഗം പ്രസിഡണ്ട് കുമാരനാശാന്‍ പ്രഥമ സെക്രട്ടറിയായി എസ്.എന്‍.ഡി.പി. യോഗം നിലവില്‍ വന്നു.

1927 -ലണ്ടന്‍-ന്യൂയോര്‍ക്ക് (അറ്റ്‌ലാന്റിക്കിന് കുറുകെ) ആദ്യ ടെലഫോണ്‍ സര്‍വീസ്. മൂന്ന് മിനിറ്റിന് ഇന്നത്തെ നിരക്ക് 550 യു.എസ്.  ഡോളര്‍.

1931 -10 വയസുകാരി കൗമുദി എന്ന ബാലിക (പിന്നിട് കണ്ണൂര്‍ കാടാച്ചിറ സ്വദേശി കൗമുദി ടീച്ചര്‍) ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാന്‍ വടകരയില്‍ എത്തിയ മഹാത്മജിക്ക് തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കി ചരിത്രത്തിന്റെ ഭാഗമായി. ഗാന്ധിജി ഈ സംഭവം തന്റെ ഹരിജന്‍ വാരികയില്‍ 'കൗമുദി കാ ത്യാഗ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

1950 -നവയുഗം വാരിക തുടങ്ങി.

1953 -അമേരിക്ക ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെന്ന് പ്രസിഡന്റ് ഹാരി ട്രൂമാന്‍ ലോകത്തെ അറിയിച്ചു.

1955 -അമേരിക്കന്‍ കോണ്‍ട്രാള്‍ട്ടോ മരിയന്‍ ആന്‍ഡേഴ്‌സണ്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ഓപ്പറയ്‌ക്കൊപ്പം അവതരിപ്പിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി. 

1959 -അമേരിക്ക ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ഗവണ്മെന്റിനെ അംഗീകരിച്ചു.

1968 - ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്നതിനായി നാസ വിക്ഷേപിച്ച അമേരിക്കന്‍ ബഹിരാകാശ പേടകം, സര്‍വേയര്‍. 

1979 -വിയറ്റ്‌നാമീസ് സൈന്യം കംബോഡിയന്‍ തലസ്ഥാനമായ നോം പെന്‍ കീഴടക്കുകയും ഖമര്‍ റൂജിലെ സ്വേച്ഛാധിപതി പോള്‍ പോട്ടിനെ താഴെയിറക്കുകയും ചെയ്തു.

1987 -ഇന്ത്യന്‍ ക്രിക്കറ്ററും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് 28-ാം വയസ്സില്‍ തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് നേടി, അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 

1999 -മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധം മറച്ചു വയ്ക്കാനുള്ള ശ്രമത്തിന്റെ പേരില്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റില്‍ ആരംഭിച്ചു.

2005 -ഇറ്റലിയില്‍ ക്രിവല്‍കോര്‍ ട്രെയിന്‍ അപകടം: 17 പേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2011 -കോളിന്‍ ഫിര്‍ത്ത്, ജെഫ്രി റഷ്, ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍ എന്നിവര്‍ അഭിനയിച്ച ദി കിംഗ്‌സ് സ്പീച്ച് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ചിത്രം യു.കെയില്‍ പുറത്തിറങ്ങി. 

2012 -ന്യൂജേഴ്‌സിയിലെ കാര്‍ട്ടര്‍ട്ടണിനു സമീപം ഒരു ബലൂണ്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു.

2013 - ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും ഫോര്‍വേഡ് ലയണല്‍ മെസ്സി തുടര്‍ച്ചയായ നാലാം തവണയും ഫിഫ 'ബാലണ്‍ ഡി ഓര്‍' അവാര്‍ഡ് നേടിയതിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി പ്രഖ്യാപിക്കപ്പെട്ടു.

2015 - മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചു എന്ന ആരോപണം ഉന്നയിച്ച് ഫ്രഞ്ച് ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ മതമൗലിക വാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

2015 -യെമന്റെ തലസ്ഥാന നഗരമായ സനായില്‍ പോലീസ് കോളേജിനു പുറത്ത് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേറ്റു.

2021 -അമേരിക്കന്‍ ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌ക് 186 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായി.

 

Advertisment