/sathyam/media/media_files/2025/03/26/EzXeJpf9LrdFU7D99IFT.jpg)
242
കൊല്ലവര്‍ഷം 1200
മീനം 12
അവിട്ടം /ദ്വാദശി
2025 മാര്‍ച്ച് 26
ബുധന്‍
ഇന്ന്
ബംഗ്ലാദേശ്: ദേശീയ ദിനം/ സ്വാതന്ത്ര്യ ദിനം
1971 ല്‍ ഇന്നേ ദിവസമാണ് ബംഗ്ലാദേശ് വിമോചന യുദ്ധം അവസാനിച്ച് കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്.
ലോക ഗണിത ദിനം
ധകണക്ക് എന്ന വിഷയത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്, ലോക ഗണിത ദിനം അവരുടെ കഴിവുകള്‍ പരീക്ഷിക്കാനും, പരിശീലിക്കാനും ഉള്ളതാണ്. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും കണക്കിനുള്ള കഴിവ് അളക്കാനും പരീക്ഷിയ്ക്കാനും ഒരു ദിനം.
അന്താരാഷ്ട്ര ഡാറ്റാ സെന്റര്‍ ദിനം
ധഡാറ്റാ സെന്ററുകളുമായി ഇടപഴകുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും പിന്തുണ പ്രകടിപ്പിക്കുന്നതിനും ഭാവിയിലെ തൊഴിലാളികളില്‍ താല്‍പ്പര്യമുണ്ടാക്കുന്നതിനും ഒരു ദിനം.!പ
ദേശീയ ശാസ്ത്ര അഭിനന്ദന ദിനം
ധആധുനിക ശാസ്ത്രം ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഈ ലോകത്ത് വളരെയധികം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു! എന്നിരുന്നാലും ചിലപ്പോള്‍ മനുഷ്യര്‍ അതിനെ നിസ്സാരമായി കാണാനുള്ള പ്രവണത കാണിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ശാസ്ത്രം മനുഷ്യന്റെ ജീവിതത്തിന് എങ്ങനെ പ്രയോജനം ചെയ്തുവെന്നും, മനുഷ്യന്റെ കഴിവുകള്‍ അത് എപ്രകാരം പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും, ഭൂമിയിലെ നിരവധി പേരുടെ ജീവിത നിലവാരം എങ്ങനെ പരിവര്‍ത്തനം ചെയ്തുവെന്നും അറിയുന്നതിന് ഒരു ദിനം.
അപസ്മാര ബോധവല്‍ക്കരണ ദിനം
അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു ദിനം.
നല്ല മുടി ദിനം
ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിന്റെ സംഭാവനയാണ് എന്നതിനെക്കുറിച്ച് അറിയാന്‍ ഒരു ദിനം.
ദേശീയ ചീര ദിനം
ആരോഗ്യദായകമായ ഈ ഇലയെക്കുറിച്ച് അറിയാന്‍ രുചിയ്ക്കാന്‍ ഒരു ദിനം.
നിങ്ങളുടെ സ്വന്തം അവധി ദിനം ഉണ്ടാക്കുക
ജീവിതത്തില്‍ നന്നായി ജോലി ചെയ്യാന്‍ നല്ലൊരു അവധി ദിവസം അത്യാവശ്യമാണ്, എന്നതുപോലെ തന്നെ സ്വന്തം ജീവിതത്തില്‍ നല്ലൊരു അവധി ദിവസം ലഭിയ്ക്കാന്‍ നന്നായി ജോലി ചെയ്യുകയും വേണം. അതിനാല്‍ അവനവന് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഒരു ജോലി സ്വയം തിരഞ്ഞെടുക്കാന്‍ ഭാഗ്യമുണ്ടാവുന്നതുപോലെ തന്നെ സ്വന്തം അവധി സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു ജോലി സമ്പാദിയ്ക്കാന്‍ കഴിഞ്ഞാല്‍ ജീവിതം എങ്ങനെയിരിയ്ക്കും ? ഇതിനെക്കുറിച്ചറിയാന്‍ അനുഭവിയ്ക്കാന്‍ ഒരു ദിനംപ
ദേശീയ നൗഗട്ട് ദിനം
മാലി: രക്ത സാക്ഷി ദിനം/ജനാധിപത്യ ദിനം
കാനഡ/അമേരിക്ക: ധൂമ്രവര്‍ണ്ണദിനം.
/sathyam/media/media_files/2025/03/26/QGKizKbSHIigMn7SQDM9.jpg)
ഇന്നത്തെ മൊഴിമുത്തുകള്‍
''ഒറ്റയ്ക്ക് നില്‍ക്കുന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം,
ഒറ്റയ്ക്ക് നില്ക്കുന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം''
''ഓര്‍ക്കേണ്ടത് മറക്കരുത് മറക്കേണ്ടത് ഓര്‍ക്കരുത്''
''കേട്ടപ്പോള്‍ കാണാന്‍ തോന്നി കണ്ടപ്പോള്‍ കെട്ടാന്‍ തോന്നി
കെട്ടിയപ്പോള്‍, കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി''
''ജോലിതന്നെ സുഖമെന്നു നിനക്കുന്നോന്‍ സുഖിക്കുന്നു
സുഖിക്കുവാന്‍ ജോലി ചെയ് വോന്‍ ദുഃഖിച്ചിടുന്നു''
''ജീവിതം എന്താണ് എന്തിനാണ് എന്നറിയാതെയാണ് മിക്കവരും ജീവിക്കുന്നത്''
- കുഞ്ഞുണ്ണിമാഷ്
/sathyam/media/media_files/2025/03/26/tdJFxuODEdQpmApFAdYN.jpg)
ഇന്നത്തെ പിറന്നാളുകാര്‍
1991 -ല്‍ ഫൂല്‍ ഔര്‍ കാണ്ഡെ എന്ന ഹിന്ദി സിനിമയില്‍ അജയ് ദേവ്ഗണ്ണിന്റെ നായികയായി ചലച്ചിത്ര ലോകത്ത് അരങ്ങേറുകയും തുടര്‍ന്ന് തമിഴില്‍ മമ്മൂട്ടിയുടെ നായികയായി അഴകന്‍ എന്ന ചിത്രത്തിലും നീലഗിരി, ഒറ്റയാള്‍ പട്ടാളം എന്നീ മലയാള ചിത്രങ്ങളിലും യോദ്ധ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും റോജ ഉള്‍പ്പെടെ ആറ് മലയാള ചിത്രങ്ങളിലും നിരവധി തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മധുബാലയുടേയും (1969),
നുറില്‍പരം സിനിമകളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചിട്ടുള്ള അറിയപ്പെടുന്ന അഭിനേതാവായ ലാലു അലക്‌സിന്റെയും (1954),
നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂര്‍വ്വം ചില നടന്മാരില്‍ ഒരാളായ , കന്നട, തമിഴ്, മലയാളം, ഹിന്ദി, തെലുഗു എന്നീ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ച 'ഇരുവര്‍' (1998) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിച്ച പ്രകാശ് രാജിന്റെയും (1965) ,
യുവചലച്ചിത്രതാരവും ഡാന്‍സറുമായ നീരജ് മാധവിന്റെയും (1990),
യാസിര്‍ അറഫാത്തിന്റെ പിന്‍ഗാമിയും, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനും പലസ്തീന്റെ പ്രസിഡന്റുമായ മഹമൂദ് അബ്ബാസിന്റെയും (1935),
ഗൂഗിള്‍ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിന്റെ കണ്ടുപിടുത്തക്കാരില്‍ ഒരാളും, ഗൂഗിള്‍ കോര്‍പ്പറേഷന്റെ മുന്‍ അമരക്കാരനും മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്റെ സിഇഒയുമായ
ലോറന്‍സ് എഡ്വേര്‍ഡ് ലാറി പേജിന്റെയും (1973),
ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ വിജയികളായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദിന്റെയും (1993)ജന്മദിനം.
/sathyam/media/media_files/2025/03/26/UdGQXHRdfWfxEkW3ZdWF.jpg)
ഇന്ന് പിറന്നാള്‍ ആചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പൂര്‍വ്വികരില്‍ പ്രമുഖരായ ചിലര്‍
വി.ടി. ഭട്ടതിരിപ്പാട്, ജ. (1896 1982)
ഡോ.എസ്.കെ. നായര്‍, ജ. (1917 1984)
തഴവാ കേശവന്‍, ജ. (1903 1969)
ജോണ്‍സണ്‍, ജ. (1953 2011)
മഹാദേവി വര്‍മ്മ ജ( 19071987 )
ക്രിസ്ത്യന്‍ ബി. അന്‍ഫിന്‍സെന്‍, ജ. (1916 1995)
ജെറാള്‍ഡ് ഡ്യൂ മോറിയര്‍, ജ. (1873 1934 )
റോബര്‍ട്ട് ഫ്രോസ്റ്റ് ജ(1874 1963)
ഒഴുക്കിനെതിരെ നീന്തി സമൂഹത്തില്‍, നമ്പൂതിരിസമുദായത്തില്‍ വിശേഷിച്ചും, ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങള്‍ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാന്‍ മുന്‍കയ്യെടുത്ത സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്ന വി.ടി. ഭട്ടതിരിപ്പാട്
(1896 മാര്‍ച്ച് 26-1982 ഫെബ്രുവരി 12),
എസ്.എന്‍.ഡി.പി.യോഗം ആക്ടിംഗ് ജനറല്‍ സെക്രട്ടറിയും, സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്ന തഴവാ കേശവന്‍
(26 മാര്‍ച്ച് 1903 28 നവംബര്‍ 1969)
മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാളവിഭാഗം തലവനും,ചലച്ചിത്ര സെന്‍സര്‍ ബോഡ് അംഗവും , മലയാളത്തിനു പുറമേ സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികള്‍ രചിക്കുകയും 'കമ്പരാമായണം' തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഏറെ ഹിറ്റായ ഭഗവാന്‍ അയ്യപ്പന്‍, ഗുരുവായൂരപ്പന്‍,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുകയും ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍ക്ക് വിധാനമൊരുക്കുകയും ചെയ്ത എസ്.കൃഷ്ണന്‍ നായര്‍ എന്ന ഡോ. എസ് കെ നായര്‍
(മാര്‍ച്ച് 26, 1917 - ജനുവരി 2, 1984) ,
മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും,സത്യന്‍ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതല്‍ സംഗീതം നല്‍കിയ സംഗീത സംവിധായകനായിരുന് ജോണ്‍സണ്‍
(മാര്‍ച്ച് 26, 1953 ഓഗസ്റ്റ് 18, 2011)
ഒരു ഇന്ത്യന്‍ ഹിന്ദി ഭാഷാ കവയിത്രിയും ഉപന്യാസകാരനും സ്‌കെച്ച് കഥാകാരിയും ഹിന്ദി സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന
മഹാദേവി വര്‍മ്മ (26 മാര്‍ച്ച് 1907 - 11 സെപ്റ്റംബര്‍ 1987)
റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബല്‍ സമ്മാനം ലഭിച്ച അമേരിക്കക്കാരനായ ജൈവ രസതന്ത്രജ്ഞന്‍ ക്രിസ്ത്യന്‍ ബി. അന്‍ഫിന്‍സെന്‍
( മാര്‍ച്ച് 26, 1916 മെയ് 14, 1995)
സാഹിത്യകാരിയായ ഡാഫ്‌നെ ഡ്യൂമോറിയറുടെ അച്ഛനും, ഇംഗ്ലീഷ് നടനും തിയെറ്റര്‍ മാനേജരുമായിരുന്ന ജെറാള്‍ഡ് ഡ്യൂ മോറിയര്‍ (1873 മാര്‍ച്ച് 26-ഏപ്രില്‍ 11, 1934 )
ഇന്നത്തെ സ്മരണ
ടി.വി. തോമസ്, മ. (1910 1977)
കുഞ്ഞുണ്ണിമാഷ്, മ. (1927 2006)
സി.വി വാസുദേവഭട്ടതിരി, മ. (1920 2008)
ഡോ. പി.കെ.രാഘവവാര്യര്‍,മ(1921 2011),
സുകുമാരി, (1940 2013 )
ആലപ്പി കാര്‍ത്തികേയന്‍, മ. (2014 )
എ.കെ. രവീന്ദ്രനാഥ്, മ. ( 2015 )
സിറില്‍ ഡാര്‍ലിങ്ടണ്‍, മ. (1903 1981)
അഹമ്മദ് സെക്കൂ ടൂറെ, മ. (1922 1984)
ഡേവിഡ് പക്കാര്‍ഡ്, മ. (1912 1996)
മാര്‍ ദിന്‍ഹാ നാലാമന്‍, മ. (1935 2015)
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.വി. എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെട്ടിരുന്ന ടി.വി. തോമസ്
(2 ജൂലൈ 1910 - 26 മാര്‍ച്ച് 1977),
ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ, ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണി മാഷ്
(മേയ് 10, 1927 - മാര്‍ച്ച് 26, 2006),
നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന സി.വി വാസുദേവ ഭട്ടതിരി
(1920 ഏപ്രില്‍ 20- 2008 മാര്‍ച്ച് 26),
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന പാവങ്ങളു -ടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യര്‍
(13 ഓഗസ്റ്റ് 1921 26 മാര്‍ച്ച് 2011)
തെന്നിന്ത്യന്‍ ഭാഷകളില്‍ 2000-ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയായിരുന്ന സുകുമാരി
(1940 ഒക്ടോബര്‍ 6-- 2013 മാര്‍ച്ച് 26),
16 നോവലുകള്‍ രചിക്കുകയും 11 ചിത്രങ്ങള്‍ക്ക് തിരക്കഥ യൊരുക്കുകയും കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗര്‍ണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഒരേസമയം തന്നെ?എഴുതുകയും ചെയ്ത നോവലിസ്റ്റും തിരക്കഥാ കൃത്തുമായിരുന്ന ആലപ്പി കാര്‍ത്തികേയന്‍ ( 2014 മാര്‍ച്ച് 26),
'ദക്ഷിണേന്ത്യന്‍ സംഗീതം' എന്ന അഞ്ച് വോള്യം സംഗീതഗ്രന്ഥ പരമ്പരയുടെ രചയിതാവും സംഗീതവിദ്വാനും സംഗീതശാസ്ത്ര ഗ്രന്ഥ രചയിതാവുമായിരുന്ന എ.കെ. രവീന്ദ്രനാഥന്‍ (2015 മാര്‍ച്ച് 26),
പാരമ്പര്യത്തില്‍ ക്രോമസോമുകളുടെ പങ്ക് പഠന വിധേയമാക്കിയ ഇംഗ്ലീഷ് ജീവശാസ്ത്രകാരനായിരുന്ന സിറില്‍ ഡീന്‍ ഡാര്‍ലിങ്ടണ്‍
(1903 ഡിസംബര്‍ 19-1981 മാര്‍ച്ച് 26),
ആഫ്രിക്കന്‍ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന അഹമ്മദ് സെക്കൂ ടൂറെ (ജനുവരി 9, 1922 - മാര്‍ച്ച് 26, 1984),
പ്രിന്റര്‍ നിര്‍മ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളും ഐ.റ്റി കമ്പനിയുമായ ഹ്യൂലറ്റ് പക്കാര്‍ഡ് കമ്പനിയുടെ രണ്ട് സ്ഥാപകരില്‍ ഒരാളായ ഡേവിഡ് പക്കാര്‍ഡ്
(1912 മാര്‍ച്ച് 26,1996)
ആസ്സീറിയന്‍ സഭയുടെ കാതോലിക്കോസ്-പാത്രിയര്‍ക്കീസായിരുന്ന മാര്‍ ദിന്‍ഹാ നാലാമ (15 സെപ്റ്റംബര്‍ 1935 26 മാര്‍ച്ച് 2015),
ചരിത്രത്തില്‍ ഇന്ന്
1552 - ഗുരു അമര്‍ദാസ് മൂന്നാം സിഖ് ഗുരുവായി.
1812- വെനസ്വലയിലെ കാരക്കസ് നഗരം തകര്‍ത്ത 7.7 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പം.. 20000 മരണം
1885- ഈസ്റ്റ്മാന്‍ കമ്പനി, ലോകത്തെ ആദ്യ വാണിജ്യ ചലച്ചിത്രം നിര്‍മിച്ചു.
1931 ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റി.
1934 - ചന്ദ്രിക ദിനപത്രം തുടക്കം
1953 - ജോനസ് സാല്‍ക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു.
1970- അമേരിക്കയുടെ 500-മത് ആണവ പരീക്ഷണം.
1971 - കിഴക്കന്‍ പാകിസ്താന്‍ 'ബംഗ്ലാദേശ്' എന്ന പേരില്‍ പാകിസ്താനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.
1974- ചിപ്‌കൊ മൂവ്‌മെന്റില്‍ ആദിവാസി യുവതി ഗൗരാ ദേവി നേതൃത്വം കൊടുത്ത ചരിത്ര പ്രക്ഷോഭം.
1975- ജൈവായുധ നിയന്ത്രണ നിയമം ലോക രാജ്യങ്ങള്‍ അംഗീകരിച്ചു.
1979 - 30 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് അന്‍വര്‍ സാദത്തും ബെഗിനും ചേര്‍ന്ന് ഈജിപ്ത് ഇസ്രയേല്‍ സമാധാന കരാര്‍ ഒപ്പുവച്ചു.
1989- സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പ്. ബോറിസ് യെല്‍സിന് ഭൂരിപക്ഷം ലഭിച്ചു.
1991 അര്‍ജന്റീന, ബ്രസില്‍, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ങഋഞഇഛടഡഞ (ടീൗവേലൃി ഇീാാീി ങമൃസല)േ രൂപീകരിച്ചു..
1993- പുലിറ്റ്‌സര്‍ സമ്മാനം നേടിയ കെവിന്‍ കാര്‍ട്ടറുടെ കഴുകനും കുട്ടിയും എന്ന ചിത്രം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു...
2000 വ്‌ലാഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു..
2000- ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു.. ആ പ്രഖ്യാപനം ഇതു വരെ നടപ്പിലായില്ല.
2002- പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം മൂന്നാം വട്ടം നടന്നു.2002 പാസ്സാക്കുന്നതിനു വേണ്ടിയായിരുന്നു സമ്മേളനം നടത്തിയത്.
2008- ജനമൈത്രി പോലീസ് ഉദ്ഘാടനം ചെയ്തു.
2010 - ദക്ഷിണ കൊറിയന്‍ നാവികസേനയുടെ കോര്‍വെറ്റ് ചിയോനാന്‍ ടോര്‍പ്പിഡോ ആക്രമണത്തില്‍ 46 നാവികര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര അന്വേഷണത്തിന് ശേഷം യുഎന്‍ രക്ഷാസമിതി പ്രസിഡന്റ് ഉത്തരകൊറിയയെ കുറ്റപ്പെടുത്തി.
2017 - റഷ്യയിലുടനീളം 99 നഗരങ്ങളില്‍ അഴിമതി വിരുദ്ധ പ്രതിഷേധം. സര്‍വേയില്‍ പങ്കെടുത്ത 38% റഷ്യക്കാരും പ്രതിഷേധത്തെ പിന്തുണച്ചുവെന്നും 67 ശതമാനം പേര്‍ ഉയര്‍ന്ന അഴിമതിക്ക് പുടിന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്നും ലെവാഡ സെന്റര്‍ സര്‍വേ കാണിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us