ഇന്ന് മാര്‍ച്ച് 19: അന്താരാഷ്ട്ര വായനാ ദിനവും ദേശീയ ചിരിദിനവും ഇന്ന്, അന്‍വര്‍ റഷീദിന്റെയും ഡേവിഡ് ലിവിങ്സ്റ്റണിന്റെയും ജന്മദിനം, ഇ.എം.എസ്. നമ്പൂതിരിപ്പാട് മരിച്ചതും ആദ്യത്തെ വ്യോമാക്രമണം അരങ്ങേറിയതും ഇതേ ദിനം; ചരിത്രത്തില്‍ ഇന്ന്

വായനയുടെ മാന്ത്രികത ആഘോഷിക്കാന്‍ ആളുകളെ  പ്രോത്സാഹിപ്പിക്കുന്ന ദിവസമാണിന്ന്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
242424

കൊല്ലവര്‍ഷം 1200 
മീനം 5
വിശാഖം /പഞ്ചമി
2025, മാര്‍ച്ച് 19,
ബുധന്‍

ഇന്ന്

ഗുരുവായൂര്‍ ആറാട്ട്
രംഗപഞ്ചമി
അന്താരാഷ്ട്ര ഉപഭോക്തൃ ദിനം 
ബിസിനസ്സ് അഭിവൃദ്ധിയില്‍ ഉപഭോക്താവിന്റെ മൂല്യം തിരിച്ചറിഞ്ഞു പങ്കാളിത്തത്തിനും വിശ്വാസത്തിനും നന്ദി പ്രകടിപ്പിക്കാനും അഭിനന്ദിക്കാനും ഒരു ദിനം.

Advertisment


അന്താരാഷ്ട്ര വായനാ ദിനം 

വായനയുടെ മാന്ത്രികത ആഘോഷിക്കാന്‍ ആളുകളെ  പ്രോത്സാഹിപ്പിക്കുന്ന ദിവസമാണിന്ന്.

ദേശീയ കോഴി ദിനം 


കോഴിയിറച്ചിക്ക് വേണ്ടിയുള്ളതാണ്, കൂടാതെ അത് നമുക്ക് വര്‍ഷം മുഴുവന്‍ നല്‍കുന്ന ഭക്ഷ്യ (മുട്ട ) വസ്തുക്കളും.

സര്‍ട്ടിഫൈഡ് നഴ്സസ് ദിനം

ധതങ്ങളുടെ സ്‌പെഷ്യാലിറ്റികളില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായി അതിരുകടന്ന പരിശ്രമം നടത്തിയ നഴ്സുമാരുടെ സമര്‍പ്പണത്തെ അംഗീകരിക്കുന്ന ഒരു പ്രത്യേക ദിവസമാണ് സര്‍ട്ടിഫൈഡ് നഴ്സസ് ദിനം.

ദേശീയ സ്‌ട്രെച്ച് മാര്‍ക്ക്  ദിനം

ധദേശീയ സ്‌ട്രെച്ച് മാര്‍ക്ക് ദിനം ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗത്തെ ആഘോഷിക്കുന്നു, ചര്‍മ്മത്തില്‍ ഒരു കഥ പറയുന്ന അതുല്യമായ വരികള്‍ സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

ദേശീയ ഓട്ടോമാറ്റിക് ഡോര്‍  ദിനം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഓട്ടോമാറ്റിക് വാതിലുകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും എളുപ്പമാക്കുന്ന ഈ ആധുനിക അത്ഭുതങ്ങളെ ദേശീയ ഓട്ടോമാറ്റിക് ഡോര്‍ ദിനം ആഘോഷിക്കുന്നു.

ബിസിനസ് വികസന കേന്ദ്ര  ദിനം

രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസ് വികസന കേന്ദ്രങ്ങളുടെ (എസ്ബിഡിസി) അവശ്യ പങ്കിനെ ആഘോഷിക്കുന്നതിനാണ് ചെറുകിട ബിസിനസ് വികസന കേന്ദ്ര ദിനം ആഘോഷിക്കുന്നത്.

കടലാമകളുടെ ദിനം
യു. കെ, അയര്‍ലന്‍ഡ്, നൈജീരിയ 
മാതൃദിനം
പോളണ്ട്: കഷൂബിയന്‍ ഏകത ദിനം (ഒരു പോളിഷ് വംശം) 

ദേശീയ ചിരിദിനം 

എല്ലായ്പ്പോഴും ഗൗരവം നല്ലതല്ല, അല്‍പ്പം നര്‍മ്മം, ചിരിയുടെ കുമിളകള്‍ ഉയരുന്നത് എല്ലാവര്‍ക്കും നല്ലതാണ്

ദേശീയ ചോക്കലേറ്റ് കാരമല്‍ ദിനം 
നടരാജ ഗുരു സമാധി (1973)

ഇന്നത്തെ മൊഴിമുത്ത്

''കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്ത് കൊണ്ട്.? 
പാര്‍ട്ടിയുടെ നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്താണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു തീരുമാനം ഞാന്‍ അനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്ക് എന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കും. അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത്? .ഒന്നുമില്ല. നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിന് ഉറുപ്പിക എനിക്ക് കിട്ടും. നല്ല ശമ്പളവും മറ്റ് ജീവിത സൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍നിന്ന് ഒളിവിലേയ്ക്കും, ഒളിവില്‍ നിന്നു ജയിലിലേയ്ക്കും ഒരുപക്ഷെ അവസാനം തൂക്കുമരത്തിലേക്കും അയക്കുവാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്?

ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കുവാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹം പോലെയും കലാകാരന് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ത്ഥമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന് വിപ്‌ളവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുപോലെയുള്ള അച്ചടക്കത്തിന്റെ അടിസ്ഥാനം..''  - ഇ.എം.എസ്. 

4242424

ഇന്നത്തെ പിറന്നാളുകാര്‍

നിരവധി സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേയും (1968)

മമ്മൂട്ടി നായകനായ 'രാജമാണിക്യം' എന്ന സുപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേ്ക്ക് കടന്നു വരുകയും പിന്നീട് 2007-ല്‍ മോഹന്‍ലാല്‍ നായകനായ 'ഛോട്ടാ മുംബൈ', അണ്ണന്‍ തമ്പിയും (2008) ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ  ഉസ്താദ് ഹോട്ടല്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനും  ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ഹിറ്റ് സിനിമകളുടെ  നിര്‍മാതാവുമായ അന്‍വര്‍ റഷീദിന്റെയും (1976)

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍, ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ, തൊഴുതു മടങ്ങും സന്ധ്യയുമേതോ, മൈനാകം കടലില്‍ നിന്നുയരുന്നുവോ' തുടങ്ങി  മലയാളികള്‍ ഇന്നും നെഞ്ചേറ്റി ലാളിക്കുന്ന മൂന്നൂറിലേറെ ചിത്രങ്ങള്‍ക്ക്  സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള മലയാള ചലച്ചിത്രരംഗത്തെ  സംഗീത സംവിധായകന്‍ ശ്യാം എന്നറിയപ്പെടുന്ന സാമുവേല്‍ ജോസഫിന്റേയും (1937)

ബോളിവുഡ് നടിയും മോഡലും മിസ് ഇന്ത്യയുമായിരുന്ന തനുശ്രീ ദത്തയുടെയും (1984)

ഡൈ ഹാര്‍ഡ്ചിത്രങ്ങളിലെ ജോണ്‍ മക്ലൈന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാകുകയും, 12 മങ്കീസ്,ദ സിക്‌സ്ത് സെന്‍സ്, പള്‍പ്പ് ഫിക്ഷന്‍, ആര്‍മഗഡണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ബ്രൂസ് വില്ലിസ്  എന്നറിയപ്പെടുന്ന വാള്‍ട്ടര്‍ ബ്രൂസ് വില്ലിസിന്റെയും (1955)

ഇറ്റാലിയന്‍ ഫുട്‌ബോള്‍ കളിക്കാരനും പരിശീലകനുമായ അലസ്സാന്ദ്രൊ നെസ്റ്റയുടെയും(1976)

ശ്രീലങ്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന  രംഗന ഹെറാത്തിന്റെയും (1978) 

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പ്രമുഖരായ പൂര്‍വ്വികരില്‍ ചിലര്‍

കവിയൂര്‍ മുരളി (1931-2001)
ബാബാജിപാല്‍വങ്കര്‍ ബാലു (1876-1955)
ആലീസ് ഫ്രഞ്ച്  (1850-1934)
ഡേവിഡ് ലിവിങ്സ്റ്റണ്‍ (1813-1873 )
അഡോള്‍ഫ് എയ്ക്മാന്‍ (1906-1962)
റിക്കി വില്‍സണ്‍ (1953-1985)
യെഗോര്‍ ഗൈദര്‍ (1956-2009)

ദലിതര്‍ക്കെഴുതിയ സുവിശേഷം', 'പുറനാനൂറ്- ഒരു പഠനം', 'ദലിത് ഭാഷ', 'അയ്യങ്കാളിപ്പട', 'ദലിത് സാഹിത്യം', 'മ്യൂണിസംക', 'ദലിത് ഭാഷാനിഘണ്ടു' തുടങ്ങിയ കൃതികള്‍ രചിച്ചു കേരള നവോത്ഥാനത്തെ സംബന്ധിച്ച് അക്കാദമിക്ക് സമൂഹവും പൊതുസമൂഹവും പുലര്‍ത്തിപ്പോന്നിരുന്ന പല ധാരണകളേയും ദലിത് പക്ഷ വായനയുടെ രീതിശാസ്ത്രം ഉപയോഗിച്ച് ചോദ്യം ചെയ്ത ചിന്തകനും, ഏറ്റവും ശ്രദ്ധേയരായ ദലിത് പണ്ഡിതന്മാരിലൊരാളായിരുന്ന കവിയൂര്‍ മുരളി (മാര്‍ച്ച് 19 1931-2001 ഒക്ടോബര്‍ 20)

ദളിതനയിരുന്നതിനാല്‍  ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലങ്കിലും ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയായ  ബാബാജി പാല്‍വങ്കര്‍ ബാലു
(19 മാര്‍ച്ച് 1876  4 ജൂലൈ 1955)

ഒക്ടേവ് താനെറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു അമേരിക്കന്‍ നോവലിസ്റ്റായിരുന്ന ആലീസ് ഫ്രഞ്ച് (മാര്‍ച്ച് 19, 1850  ജനുവരി 9, 1934)

ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച്  ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ പോകുകയും  കണ്ടെത്തിയ വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്നു നാമം നല്‍കുകയും  വളരെക്കാലം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് പത്രം 1869-ല്‍ ലേഖകനായ ഹെന്‍ട്രി മോര്‍ട്ടണ്‍ സ്റ്റാന്‍ലിയുടെ  രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 1871 നവംബര്‍ 10-ന്   ടാന്‍സാനിയയിലെ ടാങ്കനിക്ക തടാകക്കരയില്‍ നിന്നും രോഗിയായ നിലയില്‍ കണ്ടെത്തുകയും,  താങ്കള്‍ തന്നെയാണ് ഡോ. ലിവിങ്സ്റ്റണ്‍ എന്നു കരുതട്ടെ? എന്ന സ്റ്റാന്‍ലിയുടെ ചോദ്യത്തിലൂടെ ചരിത്രത്തിന്റെ  ഭാഗമാകുകയും ചെയ്ത സാഹസികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണ്‍
(1813 മാര്‍ച്ച് 19 -1873 മേയ് 1)

എസ്സ്.എസ്സ് നേതാവ് റീന്‍ഹാര്‍ഡ് ഹെയ്ഡ്രികിന്റെ നിര്‍ദ്ദേശപ്രകാരം ജൂതന്മാരെ കൂട്ടമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള ഏര്‍പ്പാടുകള്‍ സജ്ജീകരിക്കാനുള്ള ചുമതല യുണ്ടായിരുന്ന ഒരു നാസി ഷുട്സ്റ്റാഫല്‍ ഉദ്യോഗസ്ഥനും നാസി നേതാക്കളിലൊരാളും, 1960ല്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് അര്‍ജന്റീനയില്‍ നിന്നും പിടികൂടുകയും വിചാരണക്ക് ശേഷം 1962 -ല്‍ തൂക്കിക്കൊല്ലുകയും ചെയ്ത  ഓട്ടോ അഡോള്‍ഫ് എയ്ക്മാന്‍
 (1906 മാര്‍ച്ച് 19- 1962 ജൂണ്‍ 1)

ഒരു അമേരിക്കന്‍ സംഗീതജ്ഞനായിരുന്ന യഥാര്‍ത്ഥ ഗിറ്റാറിസ്റ്റും റോക്ക് ബാന്‍ഡ് ആ52 ന്റെ സ്ഥാപക അംഗവുമായി അറിയപ്പെടുന്ന റിക്കി ഹെല്‍ട്ടണ്‍ വില്‍സണ്‍  (മാര്‍ച്ച് 19, 1953 - ഒക്ടോബര്‍ 12,1985),

രാഷ്ട്രീയക്കാരന്‍, എഴുത്തുകാരന്‍, കൂടാതെ 1992 ജൂണ്‍ 15 മുതല്‍ റഷ്യയുടെ ആക്ടിംഗ് പ്രധാനമന്ത്രിയുമായിരുന്ന യെഗോര്‍ ഗൈദര്‍ (1956,16 ഡിസംബര്‍ - 19 മാര്‍ച്ച് 2009 ) 

44242

ഇന്നത്തെ സ്മരണ 

ഇ. എം. എസ്. നമ്പൂതിരിപ്പാട് (1909-1998)
നടരാജ ഗുരു (1895-1973)
ആഞ്ഞം മാധവന്‍ നമ്പൂതിരി മ. (1919-1988)
പുനലൂര്‍ ബാലന്‍ (1929-1987) 
രഘുവരന്‍ (1948-2008)
മല്ലു സ്വരാജ്യം (1931-2022)
ലുയി ബോഗ്ലി (1892-1987 )
വില്ലെം ഡി കൂനിംഗ് (1904-1997)
ആര്‍തര്‍ സി ക്ലാര്‍ക്ക് (1917-2008) 

ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്ന നിലയിലും  ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ  കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ  തലവനെന്ന നിലയിലും  ചരിത്രകാരന്‍, മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രജ്ഞന്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനായ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ജൂണ്‍ 13, 1909- മാര്‍ച്ച് 19, 1998),

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന വിവിധ ജ്ഞാനസമീപനങ്ങളെ കുറിച്ചുള്ള സമഗ്രപഠനത്തിനായി  1923-ല്‍ നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജഗുരു (18 ഫെബ്രുവരി 1895 - 19 മാര്‍ച്ച് 1973)

ഏഴുദിവസങ്ങളിലായി ഭാഗവതകഥ മുഴുവന്‍ പറഞ്ഞുതീര്‍ക്കുന്ന 'ഭാഗവതസപ്താഹം' എന്ന രീതിയ്ക്ക് കേരളത്തില്‍ വന്‍ ജനപ്രീതി യുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളായിരുന്ന  അതി പ്രസിദ്ധനായ ഒരു ഭാഗവതാചാര്യനായിരുന്ന  ആഞ്ഞം മാധവന്‍ നമ്പൂതിരി (ഓഗസ്റ്റ് 6, 1919 - മാര്‍ച്ച് 19, 1988),

കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്‌സിനു വേണ്ടിയും  കെ.പി.എ.സിക്കു വേണ്ടിയും നാടക ഗാന രചന നടത്തുകയും,  അദ്ധ്യാപകനായും  കേരള കൗമുദിയില്‍ സഹ പത്രാധിപരായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥനായും, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപര്‍ ആയും . കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും  കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ച കവിയും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും ആയിരുന്ന  പുനലൂര്‍ ബാലന്‍ (3, ജനുവരി 1929 - 19 മാര്‍ച്ച് 1987)

ചരിത്രത്തില്‍ ബിരുദവും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമയും നേടിയ 'ദൈവത്തിന്റെ വികൃതികള്‍' എന്ന ചിത്രത്തിലെ അല്‍ഫോണ്‍സച്ചന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപെട്ട മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്ന  രഘുവരന്‍ (1948 ഡിസംബര്‍ 11 -മാര്‍ച്ച് 19, 2008)

മുന്‍ ആന്ധ്രപ്രദേശ് നിയമസഭാംഗവും (1978-1985)  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും തെലങ്കാന സമരത്തില്‍ പങ്കെടുത്ത സായുധ ദളത്തിലെ അംഗവും ഗ്രന്ഥകാരിയും  (ആത്മകഥ ' നാ മാതേ തുപാകീ ടൂട്ടാ'  (എന്റെ വാക്ക് ഒരു ബുള്ളറ്റ് ആണ്) മല്ലു സ്വരാജ്യം (1931  19 മാര്‍ച്ച് 2022)

ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബല്‍സമ്മാന ജേതാവ്  പ്രിന്‍സ് ലൂയി വിക്ടര്‍ പിരെ റെയ്മണ്‍ഡ് ഡി ബ്രോഗ്ലി എന്ന ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞന്‍ ലുയി ബോഗ്ലി (1892 ഓഗസ്റ്റ് 15- 1987 മാര്‍ച്ച് 19)

പില്‍ക്കാലത്ത് ന്യൂയോര്‍ക്ക് സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെട്ട  'അബ്‌സ്ട്രാക്ട് എക്‌സ്പ്രഷണിസത്തിന്റെ പ്രവാചകനായിരുന്ന ഡച്ച്-അമേരിക്കന്‍  ചിത്രകാരന്‍ വില്ലെം ഡി കൂനിംഗ് (ഏപ്രില്‍ 24, 1904  മാര്‍ച്ച് 19, 1997)

ശാസ്ത്ര-സാങ്കേതിക നോവലുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കുകയും  തന്റെ സങ്കല്പങ്ങള്‍ ഒരിക്കലും  ഭൂമിയുടെ അതിരുകളില്‍ തളക്കാതെ മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന് സങ്കല്‍പ്പിച്ച എഴുത്തുകാരന്‍  ആര്‍തര്‍ സി ക്ലാര്‍ക്ക് (ഡിസംബര്‍ 16, 1917  മാര്‍ച്ച് 19 2008) 

ചരിത്രത്തില്‍ ഇന്ന്

1279 -യാമെന്‍ യുദ്ധത്തിലെ  മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ  വാഴ്ചക്ക് അന്ത്യം കുറിച്ചു.

1915 -പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.

1916 -ആദ്യത്തെ വ്യോമാക്രമണം അരങ്ങേറി. ന്യൂമെക്‌സിക്കോയിലെ കൊളംബോയില്‍നിന്ന്  മെക്‌സിക്കോയിലേക്ക് വിമാനങ്ങള്‍ പറന്നുയര്‍ന്നു.

1931 -നെവാഡയില്‍ ചൂതാട്ടം നിയമവിധേയമാക്കി .

1932 -ലോകത്തിലെ എന്‍ജിനീയറിങ് അത്ഭുതങ്ങളില്‍ ഒന്നായ ഡിസ്‌നി ഹാര്‍ബര്‍ പാലം തുറന്നു കൊടുത്തു.

1944 - രണ്ടാം ലോകമഹായുദ്ധം:  നാസികള്‍ ഹംഗറി കീഴടക്കി.

1972 -ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു.

1973 -ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഡോക്ടര്‍ പല്‍പുവിന്റെ  മകനുമായ നടരാജഗുരു വര്‍ക്കല ഗുരുകുലത്തില്‍ സമാധിയായി.

1979 -കേരള പ്രസ് അക്കാദമി സ്ഥാപിതമായി. കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ തൊഴില്‍ മികവിനുള്ള പരിശീലനവും പത്രപ്രവര്‍ത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനവും   പത്രപ്രവര്‍ത്തകരുടെ ഇടയില്‍ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യം. 

1994 - ജപ്പാനിലെ യോകോഹാമയില്‍ 160,000 മുട്ടകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഏറ്റവും വലിയ ഓംലെറ്റ് (1,383 ചതുരശ്ര അടി) പ്രദര്‍ശപ്പിച്ചു.

2001 - ജര്‍മ്മന്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചു.

2002 - പ്രക്ഷുബ്ധമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മനുഷ്യാവകാശ ലംഘനത്തിനും തിരഞ്ഞെടുപ്പ് തട്ടിപ്പിനും സിംബാബ്വെയെ കോമണ്‍വെല്‍ത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

2004 - കാറ്റലീന ബന്ധം: ബാള്‍ട്ടിക് കടലിനു മുകളിലൂടെ 1952-ല്‍ സോവിയറ്റ് മിഗ്-15 വെടിവെച്ച് വീഴ്ത്തിയ സ്വീഡിഷ് ഡിസി-3 വര്‍ഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം ഒടുവില്‍ വീണ്ടെടുത്തു.

2004 - തായ്വാന്‍ പ്രസിഡണ്ട് ചെന്‍ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.

2006 - നൂറ്റിഇരുപത് വര്‍ഷമായി ഗണിത ശാസ്ത്രജ്ഞര്‍ക്ക് അപ്രാപ്യമായിരുന്ന ഇ-8 എന്ന ലീ ഗ്രൂപ്പിനെ നിര്‍ധാരണം ചെയ്തതായി 19 അന്താരാഷ്ട്ര ഗണിത  ശാസ്ത്രസംഘം സംഘം പ്രഖ്യാപിച്ചു.

2008 - ഏഞആ 080319ആ: നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന ഏറ്റവും ദൂരെയുള്ള ഒരു കോസ്മിക് സ്‌ഫോടനം ഹ്രസ്വമായി നിരീക്ഷിക്കപ്പെടുന്നു.

2011 - ലിബിയന്‍ ആഭ്യന്തരയുദ്ധം; ബെന്‍ഗാസി പിടിച്ചെടുക്കുന്നതില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ സൈന്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഫ്രഞ്ച് വ്യോമസേന ഓപ്പറേഷന്‍ ഹര്‍മത്താന്‍ ആരംഭിച്ചു. ലിബിയയില്‍ വിദേശ സൈനിക ഇടപെടല്‍ ആരംഭിച്ചു.

2011 - സൂപ്പര്‍മൂണ്‍ പ്രതിഭാസ ദിനം 20 വര്‍ഷത്തിനുശേഷം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തി.

2013 - ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റു.

2013 - ഇറാഖിലുടനീളം തുടര്‍ച്ചയായ ബോംബാക്രമണങ്ങളിലും വെടിവയ്പ്പുകളിലും 98 പേര്‍ കൊല്ലപ്പെടുകയും 240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

2014 - റഷ്യ സെവാസ്റ്റോപോളിലെ ഉക്രേനിയന്‍ നാവിക താവളം പിടിച്ചെടുത്തു.

2016 - റോസ്‌തോവ്-ഓണ്‍-ഡോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ലൈ ദുബായ് ഫ്‌ലൈറ്റ് 981 തകര്‍ന്നു , വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു.

2016 - തുര്‍ക്കിയിലെ ഇസ്താംബൂളിലെ തക്സിം സ്‌ക്വയറില്‍ സ്ഫോടനമുണ്ടായി, അഞ്ച് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2018 - കൊല്ലം, രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചു.

2019 - ഗണിതശാസ്ത്ര ആബേല്‍ സമ്മാനം നേടുന്ന ആദ്യ വനിതയായി കാരെന്‍ ഉഹ്ലെന്‍ബെക്ക് മാറി.

2019 - കസാഖ് പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് 30 വര്‍ഷത്തെ സേവനത്തിന് ശേഷം രാജി പ്രഖ്യാപിച്ചു.

Advertisment