Advertisment

ഇന്ന് ഏപ്രില്‍ 2: ലോക ഓട്ടിസം അവബോധ ദിനം ! സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരിയുടെയും അജയ് ദേവഗണിന്റേയും ജന്മദിനം: റഷ്യന്‍ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ല്‍ സഞ്ചരിച്ച് രാകേഷ് ശര്‍മ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായതും ഇന്ന്' ചരിത്രത്തില്‍ ഇന്ന്

New Update
april Untitled004.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മീനം 20

പൂരാടം  / അഷ്ടമി

2024 ഏപ്രിൽ 2, ചൊവ്വ

പട്ടാമ്പി നേർച്ച

Advertisment

ഇന്ന്;

*ലോക ഓട്ടിസം അവബോധ ദിനം !

 [World Autism Awareness Day !

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും നമ്മുടെ സഹ ജിവികളായി കാണുക എന്നതാണ് ലക്ഷ്യം]

ajyUntitled004.jpg

*അന്താരാഷ്ട്ര ബാലപുസ്തക ദിനം!

[ International Children’s Book Day.

1967 മുതൽ ആചരിക്കുന്നു. Hans Christian Andersen എന്ന കുട്ടികളുടെ പ്രിയ സാഹിത്യകാരന്റെ ജന്മദിനത്തിന്റെ ഓർമയ്ക്ക് ]

*അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം !

[International Fact-Checking Day !

ലോകമെമ്പാടുമുള്ള വസ്തുതാ പരിശോധനാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇൻ്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്കാണ് അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം പ്രോത്സാഹിപ്പിക്കുന്നത്]

  • SAAM പ്രവർത്തന ദിനം

    [ SAAM Day of Action; ലൈംഗിക അതിക്രമ ബോധവൽക്കരണ മാസവുമായി ബന്ധപ്പെട്ടിരിക്കുന്നു, വളരെ ദൃശ്യവും ഏകോപിതവുമായ പ്രവർത്തനങ്ങൾ ചെയ്യാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക ഇവൻ്റാണ് SAAM പ്രവർത്തന ദിനം.]
  • garima Untitled004.jpg

* Children’s Picture Book Day

* Don’t Walk Your Dog Day! 

ദേശീയ വെള്ളക്കീരി ദിനം !

[National Ferret Day ]

National Love Your Produce Manager Day

National Peanut Butter and Jelly Day

* അർജൻറ്റിന: മാൽവിനാ ദിനം !

* തൈലാൻഡ്: തൈ പൈതൃക

   സംരക്ഷണ ദിനം

* ബെലാറസ്: റഷ്യൻ ജനതയുടെയും

   ബെലാറസിന്റെയും ഐക്യദിനം !

.      ഇന്നത്തെ മൊഴിമുത്ത്

*************

"നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല."

km roy Untitled004.jpg

.    [ - സ്വാമി വിവേകാനന്ദൻ ]

     *********** 

ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറും, ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ  സി.ആർ. നീലകണ്ഠൻ എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരിയുടെയും (1957),

ആക്‌ഷൻ നായകനായിട്ട് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ച്, ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച്  തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിച്ച അജയ് ദേവഗണിന്റേയും (1969),

saam Untitled004.jpg

ലണ്ടൻ ഒളിംപിക്സിൽ വനിതകളുടെ 63 കിലോ ജൂഡോ വിഭാഗത്തിൽ ഇന്ത്യയെ  പ്രതിനിധീകരിച്ച ഗരിമ ഛൗധരിയുടെയും (1990),

വലം കൈ ബാറ്റ്സ്മാനും പാർട്ട് ടൈം ഇടം കൈ സ്പിന്നറുമായ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ മൈക്കൽ ക്ലാർക്കിന്റെയും (1981),

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന  തോമസ് വില്യം മാക്സ്വെൽ ലാതം എന്ന ടോം ലാതമിന്റെയും(1992) ജന്മദിനം !!

cr neelakandan Untitled004.jpg

ഇന്നത്തെ സ്മരണ !

********

ഗുരു കുഞ്ചുക്കുറുപ്പ്‌ മ. 1881-1973

പി.സി കുറുമ്പ മ. (1911-2013)

ഉണ്ണികൃഷ്ണൻ പുതൂർ മ. 1933-2014

രഞ്ജിത്‌ സിങ്ങ്ജി മ. 1872-1933

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മ. 1920-2005

പോൾ ഹേയ്‌സ്‌ മ. (1830-1914)

വിന്നി മണ്ഡേല മ. (1936-2018)

സാമുവൽ മോർസ് മ. (1791-1872)

കെ.എം റോയ്‌ ജ. (1927-2021)

വി.വി.എസ്‌ അയ്യർ ജ. (1881-1925)

ജയാ ബെൻ ദേശായി ജ. (1933-2010)

ജഹനാര ബീഗം ജ. (1614-1681)

ഉസ്താദ്‌ ബഡേ ഗുലാം അലിഖാൻ ജ. (1902-1968)

ഹാൻസ്‌ ക്രിസ്ത്യൻ ആൻഡേഴ്സൺ, ജ. (1805-1875)

പിട്രോഡെല്ല വെല്ലി ജ. (1586-1682)

ഡൊമോയിനിക്‌ സാവ്യോ ജ. (1842-1857)

dankan Untitled004.jpg

ചരിത്രത്തിൽ ഇന്ന് ...!

********

1827- ജോസഫ് ഡിക്സൻ, ലെഡ് പെൻസിൽ നിർമ്മാണം ആരംഭിച്ചു..

1845 - സൂര്യന്റെ ചിത്രം ആദ്യമായി  H L Fizeau & Leon Foucault എന്നിവർ പകർത്തി..

1872 - internal combustion engine (Brayton Cycle)ന്റെ പേറ്റന്റ് ജോർജ് ബ്രെയ്‌റ്റന് ലഭിച്ചു.

1930 - Haile Selassie എത്യോപ്യൻ രാജാവായി അധികാരമേറ്റു..

1935 - സ്കോട്ടിഷ് ശാസ്ത്രഞൻ റോബർട്ട് വാട്സൻ വാട്ടിനു, റഡാർ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ലഭിച്ചു…

1966 - സോവിയറ്റ്‌ യൂണിയന്റെ ലൂണ 10 ഉപഗ്രഹം, ചന്ദ്രനെ വലം വെയ്ക്കുന്ന ആദ്യ കൃത്രിമ ഉപഗ്രഹം ആയി…

pc kurumba Untitled004.jpg

1970 - മേഘാലയ പ്രദേശത്തിന് അസ്സാമിനുള്ളിൽ തന്നെ സ്വയം ഭരണാവകാശം നൽകി.

1982 - ഫോൿലാൻ‌ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻ‌ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണുംഅർജന്റീനയും തമ്മിൽ സംഘർഷം.

1984 - റഷ്യൻ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ൽ സഞ്ചരിച്ച് രാകേഷ് ശർമ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.

2011 - ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം വീണ്ടും ഇന്ത്യയിലേക്ക്… മഹേന്ദ്ര സിങ് ധോണിയുടെ ടീം ഇന്ത്യ , ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം വട്ടം കിരീടം ചൂടിയത്… (1983ൽ കപിൽ ദേവ്‌ നായകനായാണ് ആദ്യ കിരീടം ചൂടിയത്)

2013 - ഐക്യരാഷ്ട്ര സംഘടന ആയുധ വ്യാപാര കരാർ അംഗീകരിച്ചു..

2015 - സൈന നെഹ്‌വാൾ ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യമായി ഒന്നാമതെത്തി.

guru Untitled004.jpg

2017 - 10.89 കി.മി ദൂരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കം (ഉധംപൂർ ജില്ലയിലെ ചേനാനിയും- റംബാൻ ജില്ലയിലെ നശ്രീയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം) ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ തുറന്നു. 2011 ൽ പണി ആരംഭിച്ച തുരങ്കം.

2020 - COVID-19 പാൻഡെമിക് : സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം ഒരു ദശലക്ഷത്തിലെത്തി. 

2021 - തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി 49 പേർ മരിച്ചു , ട്രക്ക് അബദ്ധത്തിൽ ട്രാക്കിലേക്ക് മറിഞ്ഞു . 

2021 - യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോളിന് പുറത്തുള്ള ബാരിക്കേഡിലേക്ക് ഒരു അക്രമി കാർ ഇടിച്ച് ഒരു ക്യാപിറ്റൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു .

**************

ഇന്ന് , 

കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനും, പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കര പിള്ളയുടെ അമ്മാവനും  പച്ച, കത്തി വേഷങ്ങളിൽ പ്രസിദ്ധനും കേരളത്തിലെ കഥകളി കലാകാരന്മാരിൽ ഏറ്റവും പ്രഗൽഭരുടെ ഗണത്തില്‍ കരുതപ്പെടുന്ന പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരു കുഞ്ചു കുറുപ്പിനെയും ( 1880 - ഏപ്രില്‍ 2 1972),

jahanara Untitled004.jpg

കേരള നവോത്ഥാന സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ കുട്ടൻകുളം സമരത്തിന്റെ നായികയും കേരളത്തിലെ ഒരു സാമൂഹ്യപരിഷ്‌കർത്താവും രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന   പി.സി. കുറുമ്പയെയും (മ ഏപ്രിൽ 2 2013),

ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയും അറുന്നൂറോളം കഥകൾ അടങ്ങിയ  29 കഥാ സമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുള്ള  എഴുത്തുകാരന്‍   ഉണ്ണിക്കൃഷ്ണൻ പുതൂരിനെയും. (20 ജൂലൈ 1933 - 2 ഏപ്രിൽ 2014),

ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ്കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനും  കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടിയും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനു വേണ്ടി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുള്ള രഞ്ജിത് സിങ്ജിയെയും (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933),

stampUntitled004.jpg

റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനും കത്തോലിക്കാ വൈദികനും ഭാരത ത്തില്‍ രണ്ട് പ്രാവിശ്യം വന്ന  ജോൺ പോൾ  രണ്ടാമൻ മാർപ്പാപ്പയെയും  ( ജന്മനാമം-Karol Józef Wojtyła (18 മേയ് 1920 – 2 ഏപ്രിൽ 2005),

മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും വിധിയുടെ സ്വച്ഛന്ദ വ്യാപാരങ്ങളും ലളിതസുന്ദരമായ ശൈലിയിൽ കർത്തുന്ന ചരിത്രനാടകങ്ങളും കഥയും നോവലുമടക്കം ഇരുനൂറ്റമ്പതോളം കൃതികൾ  രചിക്കുകയും 1910-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത  ജർമൻ നാടകകൃത്ത്  പോൾ ഹെയ്സിനെയും ( ജനനം:1830 മാർച്ച് 15 - മരണം:1914 ഏപ്രിൽ 2),

പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയായിരുന്ന വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേലയേയും ( 26 സെപ്റ്റംബർ 1936- ഏപ്രിൽ 2 ,2018), 

unnikrishnan Untitled004.jpg

 ഒരു അമേരിക്കൻ കണ്ടുപിടുത്തക്കാരനും ചിത്രകാരനുമായിരുന്ന പോർട്രെയിറ്റ് ചിത്രകാരൻ എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷം, തൻ്റെ മധ്യവയസ്സിൽ മോഴ്സ് കമ്പനി ടെലിഗ്രാഫുകളെ അടിസ്ഥാനമാക്കിയുള്ള ഒരു സിംഗിൾ-വയർ ടെലിഗ്രാഫ് സിസ്റ്റം കണ്ടുപിടിക്കുന്നതിൽ സംഭാവന നൽകിയ സാമുവൽ ഫിൻലി ബ്രീസ് മോർസിനേയും (ഏപ്രിൽ 27, 1791 - ഏപ്രിൽ 2, 1872),

ഇ​രു​ൾ നി​റ​യാ​ത്ത സ​മൂ​ഹ​ത്തി​നാ​യി തൂ​ലി​ക​യി​ലൂ​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും  കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ വ​സ്തു​ത​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ കെ.​എം. റോ​യിനേയും (ഏപ്രിൽ 2,2021 - 18 സെപ്റ്റംബർ 2021 ),

ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ   പിതാവും, കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുകയും ചെയ്ത  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൂടിയായിരുന്ന  വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യരെയും  (2 ഏപ്രിൽ 1881 – 3 ജൂൺ 1925),

subramanyam Untitled004.jpg

ബ്രിട്ടീഷ് തൊഴിലാളി നേതാവായ ഇന്ത്യൻ വംശജയും സാരിക്കാരി നേതാവെന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ജയാ ബെൻ ദേശായിയെയും (2 ഏപ്രിൽ 1933–23 ഡിസംബർ 2010),

ഔറംഗസേബിന്റെ മൂത്ത സഹോദരിയും,  മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളും ആയിരുന്ന  ജഹനാര ബീഗമിനെയും (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681),

ഹിന്ദുസ്ഥാനി സംഗീതത്തിലെ എന്നത്തേയും പ്രതിഭാസമ്പന്നരായ ഗായകരിലൊരാളും പട്യാല ഘരാനയിലെ മുഖ്യഗായകനുമായിരുന്ന   ഉസ്താദ് ബഡെ ഗുലാം അലിഖാനെയും .(. 2 ഏപ്രിൽ1902 - 25 ഏപ്രിൽ 1968),

jhon paul Untitled004.jpg

150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിറ്റിൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ച ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആയിരുന്ന എച്. സി. ആൻ‌ഡേഴ്സൻ എന്ന ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സനെയും (ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875),

1624 - ഡിസമ്പർ ഇരുപത്തിയൊന്നിന് കാലിക്കറ്റിൽ കപ്പലിറങ്ങി. കേരളീയരുടെ അതിലളിതമായ വസ്ത്രധാരണ രീതിയെപ്പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും സാമൂതിരിയെ കണ്ടതിനെ പറ്റിയും എഴുതിയ   പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികന്‍ പിട്രോ ഡെല്ല വെല്ലിയെയും  ( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652),

ferret Untitled004.jpg

അതിഹ്രസ്വമായ സാധാരണ ജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത (heroic virtue) കാരണം , കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയായ ഡൊമിനിക് സാവിയോയെയും ( ഏപ്രിൽ 2, 1842 – മാർച്ച് 9, 1857)

ഓര്‍മ്മിക്കുന്നു.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment