/sathyam/media/media_files/sJjoRl8KvNEjv5zuva1R.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മീനം 22
തിരുവോണം / ദശമി
2024 ഏപ്രിൽ 4, വ്യാഴം
ഇന്ന്;
*അന്താരാഷ്ട്ര കുഴിബോംബ് ബോധവത്കരണ ദിനം !
[International Mines Awareness Day ;
കുഴിബോംബുകൾ കുറയ്ക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും,70 രാജ്യങ്ങളിലായി 60ദശലക്ഷം വ്യക്തികൾ സംഘർഷം അവസാനിച്ചതിന് ശേഷവും കുഴിബോംബുകളുടെ ഭീഷണിയിൽ ജീവിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മൈൻ ആക്ഷൻ സർവീസ് (UNMAS) അന്താരാഷ്ട്ര മൈൻ അവബോധ ദിനം ആചരിക്കുന്നു.]
*അന്താരാഷ്ട്ര കാരറ്റ് ദിനം !
[International Carrot Day ; ഈ ഊർജ്ജസ്വലമായ വേരിൻ്റെ ആദ്യ ആഘോഷം 2003-ൽ നടന്നത് പ്രധാന സാലഡ് ചേരുവയെ ആഘോഷിക്കുക എന്ന ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ്.]
*ലോക എലി ദിനം !
[World Rat Day ; ഈ ജീവികളെ ചുറ്റിപ്പറ്റിയുള്ള കളങ്കം (കെട്ടുകഥകളും തെറ്റിദ്ധാരണകളും) ഇല്ലാതാക്കാനും പകരം അവയെ ആഘോഷിക്കാനും ലോക എലി ദിനം പ്രതീക്ഷിക്കുന്നു]
- ലോക ഡ്രമ്മർ ദിനം!
[World Drummer’s Day ; താളത്തിൻ്റെ മാസ്മരികത, താളാത്മകമായ കലാപരമായ ശിൽപങ്ങൾ, അവരുടെ സ്പന്ദനങ്ങൾ ജീവിത സിംഫണിയിൽ സ്പന്ദനവും ആവേശവും പകരുന്നു.]
*ദേശീയ വിറ്റാമിൻ സി ദിനം !
[National Vitamin C Day ; ആരോഗ്യത്തിൻ്റെ പല മേഖലകളിലും 'വിറ്റാമിൻ സി' ഒരു പവർഹൗസാണെന്ന് വൈദ്യശാസ്ത്രത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ജലദോഷത്തെ പ്രതിരോധിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ]
* ദേശീയ സ്കൂൾ ലൈബ്രേറിയൻ ദിനം!
[ National School Librarian Day ; സ്കൂൾ ലൈബ്രേറിയൻമാർ ജിജ്ഞാസ ഉണർത്തുകയും യുവാക്കളുടെ മനസ്സിനെ പോഷിപ്പിക്കുകയും അറിവിൻ്റെ ലോകത്തെ നയിക്കുകയും ആജീവനാന്ത പഠിതാക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അവരെ ആദരിക്കാം ]
- ഡി.എ.ആർ.ഇ. ദിനം!
D.A.R.E എന്നത് "മയക്കുമരുന്ന് ദുരുപയോഗ പ്രതിരോധ വിദ്യാഭ്യാസം" ആണ്, ഒപ്പം സ്കൂളുകളിൽ കമ്മ്യൂണിറ്റി ഇടപെടലിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ മയക്കുമരുന്നിൽ നിന്ന് അകറ്റാൻ ലക്ഷ്യമിടുന്നു.]
* ദേശീയ മദ്യ പരിശോധന ദിനം!
[ National Alcohol Screening Day;
ആൽക്കഹോൾ സ്ക്രീനിംഗ് ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നു, അറിവുള്ള തിരഞ്ഞെടുപ്പുകൾ പ്രാപ്തമാക്കുന്നു, വ്യക്തികൾക്ക് സമതുലിതമായ ജീവിതശൈലി വളർത്തിയെടുക്കുന്നു.]
- ലക്ഷ്യമില്ലാതെ നടക്കുന്ന ദിനം!
[National Walk Around Things Day| !
ആലങ്കാരികമായി, ചില പ്രശ്നങ്ങളോ സാധ്യതയുള്ള പ്രശ്നങ്ങളോ ഒഴിവാക്കിക്കൊണ്ട് വാദപ്രതിവാദങ്ങൾ, ചില സാഹചര്യങ്ങൾ, അല്ലെങ്കിൽ അനാവശ്യമോ അസുഖകരമായതോ ആയ സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് "ചുറ്റിനടക്കുക ".!
* ദേശീയ ചിക്കൻ കോർഡൻ ബ്ലൂ ദിനം!
[National Chicken Cordon Bleu Day ; ചീസ് + ഹാം + ചിക്കൻ ബ്രെസ്റ്റ്, ബ്രെഡ് ചെയ്ത് വറുത്തത്. ]
* ദേശീയ ബുറിറ്റോ ദിനം!
[ National Burrito Day ; മാംസം, ബീൻസ്, ചീസ് എന്നിവ മൈദ ടോർട്ടിലയിൽ ഉരുട്ടി പാകം ചെയ്യുന്ന വിഭവം ]
* National Ramen Day!
* National Hug a Newsperson Day!
* Tell a Lie Day!
* സെനിഗൽ : സ്വാതന്ത്ര്യ ദിനം !
* അങ്കോള: ശാന്തി ദിനം !
* ഹോങ്കോങ്ങ്: ശിശുദിനം !
. ഇന്നത്തെ മൊഴിമുത്തുകള്‍
. ************
''എവിടെ നമുക്കു പരസ്പരം സ്നേഹിക്കാൻ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.''
''. മനുഷ്യൻ ഒറ്റയ്ക്കാകുന്നതിൽ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.''
''സ്നേഹം അറിയാത്ത ലോകം സ്നേഹം അനുഷ്ഠിക്കുന്നവർക്കു കൊടുക്കുന്ന വിലയാണ് ഈ കുരിശ് എന്നത്.
''വാക്ക് നല്ലതാണെങ്കിൽ നമ്മെ കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.''
. [ - ഡോ.സുകുമാർ അഴീക്കോട് ]
. *************
എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും പതിനഞ്ചാം ലോക്‌സഭയിൽ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കെ.പി. ധനപാലന്റെയും (1950),
ഒൻപതും പത്തും പതിനൊന്നും കേരള നിയമസഭകളിലെ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രതിനിധി ശോഭനാ ജോർജ്ജിന്റെയും (1960),
36 സമ്പൂർണ്ണ നാടകങ്ങൾ, 12 സമാഹാരങ്ങളിലായി 70 ഏകാങ്കങ്ങൾ, ആത്മകഥാപരമായ 2 കൃതികൾ ഇവ രചിച്ച കേരളത്തിലെ പ്രശസ്തനായ നാടകകൃത്ത് സി. എൽ. ജോസിന്റെയും (1932),
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത അഭിനേത്രി പാര്‍വതി ജയറാമിന്റേയും (1970),
ചലച്ചിത്രനടി, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയും ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കഥകളി, കഥാപ്രസംഗം എന്നിവയില്‍ തത്പരയും മുൻ യൂണിവേഴ്‌സിറ്റി കലാതിലകവും അദ്ധ്യാപികയും, നർത്തകിയുമൊക്കെയായ രചന നാരായണൻകുട്ടിയുടേയും (1983),
മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച 'ഇന്ദ്രപ്രസ്ഥം' എന്ന ചിത്രം ഉൾപ്പെടെ പല തെന്നിന്ത്യൻ ( പ്രത്യേകിച്ചു തമിഴ് ) സിനിമകളിലും അഭിനയിച്ച റിഷിബാല നവൽ എന്ന സിമ്രന്റെയും (1976),
ഒരു ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡ് അഭിനേത്രിയുമായിരുന്ന ലിസ റേയുടെയും (1972) ജന്മദിനം !!
ഇന്നത്തെ സ്മരണ !!!
*********
ടി മാധവ റാവു, മ. (1828 - 1891)
ഒ.എം.സി നാരായണന്‍ നമ്പൂതിരി മ. (1910 - 1989)
ചേലക്കോടൻ ആയിശ മ. (1933-.2013 )
എസ്. രാമചന്ദ്രൻപിള്ള മ. (1946 - 2013)
സെവിലിലെ ഇസിദോർ മ. (560-നടുത്ത്-636)
ജോൺ നേപ്പിയർ മ. (1550 1617)
വിൽഹെം ഓസ്റ്റ്വാൾസ് മ. (1853 –1932)
മാർട്ടിൻ ലൂതർ കിംഗ് Jr. മ.(1929-1968)
സുൽഫിക്കർ അലി ഭൂട്ടോ മ. (1928-1979)
ഗ്ലോറിയ സ്വാൻസൺ മ. (1899-1983)
അൻജ നിഡ്രിൻഗാസ് മ. (1965-2014)
മുഹമ്മദ് ഖുതുബ് മ. (1919 -2014)
മനോന്മണീയം പി. സുന്ദരൻ പിള്ള ജ. (1855-1897)
ഫാദർക്ലമന്റ് പിയാനിയോസ് ജ.(1714-1785 )
ബാലൻ കെ. നായർ ജ. (1933-2000).
പർവീൺ ബാബി ജ. (1949-2005).
ആന്ദ്രേ തർകോവ്സ്കി ജ. (1932-1986 )
ഹീത്ത് ആൻഡ്രുലെഡ്ജർ ജ.(1979-2008)
ചരിത്രത്തിൽ ഇന്ന് …
********
1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.
1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി.
1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെൻറി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ.
1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു.
1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി.
1949 - സെനഗൽ സ്വതന്ത്രരാജ്യമായി.
1968 - നാസ അപ്പോളോ 6 വിക്ഷേപിച്ചു.
1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
1979 - പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയെ സൈനിക അട്ടിമറി നടത്തിയ ജനറൽ സിയാവുൽ ഹഖിന്റെ ഭരണകൂടം തൂക്കിലേറ്റി.
1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു.
1999 - ജാക്ക്‌മാ, ആലിബാബ കമ്പനി സ്ഥാപിച്ചു.
2002 - അംഗോളൻ ആഭ്യന്തര യുദ്ധം അവസാനിച്ചു.
2017 - പിങ്ക് സ്റ്റാർ വജ്രത്തിന് ലോക റെക്കോർഡ് വിലയായ 71 മില്യൺ ഡോളർ വില ലഭിച്ചു.
2020 - നോവൽ കൊറോണ വൈറസ് രോഗം പൊട്ടിപ്പുറപ്പെടുന്നതിനെതിരായ പോരാട്ടത്തിൽ മരിച്ചവർക്കായി ചൈന ദേശീയ ദുഃഖാചരണം നടത്തുന്നു.
2023 - തുർക്കി അംഗത്വ അഭ്യർത്ഥന അംഗീകരിച്ചതിന് ശേഷം ഫിൻലാൻഡ് നാറ്റോയിൽ അംഗമായി .
************
ഇന്ന് ;
തിരുവിതാംകൂറിന്റെയും ഇൻഡോറിന്റെയും ബറോഡയുടെയും ദിവാൻ ആയിരുന്ന ഇൻഡ്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥനും ഭരണകർത്താവും പൊതു പ്രവർത്തകനുമായിരുന്ന രാജ സർ തഞ്ചാവൂർ മാധവ റാവുവിനെയും, (1828-1891ഏപ്രിൽ 4),
മലയാളത്തില്‍ ഋഗ്വേദ ഭാഷ ഭാഷ്യം രചിച്ച സംസ്കൃത പണ്ഡിതന്‍ ഒ എം സി നാരായണന്‍നമ്പൂതിരിപ്പാടിനെയും (24 ജൂണ്‍ 1910 - ഏപ്രില്‍ 4 1989),
സാക്ഷരതാപ്രസ്ഥാനത്തിന്റെ സഹായത്താൽ സ്വന്തം പേരെഴുതാനും പത്രം വായിക്കുവാനും കഴിഞ്ഞ കേരള സാക്ഷരതാമിഷൻ ബ്രാന്റ് അംബാസഡറായിരുന്ന ചേലക്കോടൻ ആയിശയെയും (1933 - 2013 ഏപ്രിൽ 4 ),
കേരള പത്രിക ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററും എൻ.എസ്.എസ് പ്രവർത്തകനും എൻ.ഡി.പി നേതാവും ഏഴാം കേരള നിയമസഭയിലെ അംഗവുമായിരുന്ന എസ്. രാമചന്ദ്രൻപിള്ളയെയും (29 ജനുവരി 1946 - 4 ഏപ്രിൽ 2013)
പുരാതനകാലത്തെ വിജ്ഞാന കോശങ്ങളിൽ ഒന്നായ 'നിരുക്തങ്ങൾ' (എറ്റിമോളജികൾ) എന്ന ബൃഹദ്സമാഹാരത്തിന്റെ സ്രഷ്ടാവും, "പൗരാണികലോകത്തിലെ അവസാനത്തെ പണ്ഡിതൻ" എന്നറിയപ്പെട്ടിരുന്ന ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂന്നു ദശാബ്ദക്കാലം സ്പെയിനിലെ സെവിൽ രൂപതയുടെ മെത്രാൻ പദവിയിലിരുന്ന സഭാപിതാവ് സെവിലിലെ ഇസിദോർ ( 560-നടുത്ത് - 4 ഏപ്രിൽ 636),
കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളർച്ചയിൽ കറിയുപ്പിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നതിന് വഴിതെളിക്കുകയും, വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിർമ്മിക്കുകയും , e ആധാരമാക്കിയുള്ള ലോഗരിതം (Natural Logarithm) എന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവും "ഡിസ്ക്രിപ്റ്റോ", കൺസ്ട്രക്റ്റോ" എന്നീ ഗ്രന്ഥങ്ങളുടെ കർത്താവും യുദ്ധാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളുടെ നിർമ്മാതാവും ആയിരുന്ന ജോൺ നേപ്പിയറിനെയും (1550 - ഏപ്രില്‍ 4, 1617),
രാസത്വരകപ്രവർത്തനം (catalysis), രാസസന്തുലനം (chemical equilibria), രാസപ്രവർത്തനവേഗത( reaction velocities) എന്നിവയിലുള്ള പ്രവർത്തനം പരിഗണിച്ച് 909ൽ രസതന്ത്രത്തിൽനോബൽസമ്മാനം ലഭിച്ച റഷ്യൻ ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞൻ ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് എന്ന വിൽഹെം ഓസ്റ്റ് വാൾഡിനെയും ( 2 സെപ്റ്റംബർ 1853 – 4 ഏപ്രിൽ 1932) ,
അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിനു നോബല്‍ സമ്മാനം ലഭിക്കുകയും വെള്ളക്കാരന്റെ വെടിയേറ്റ് മരിക്കുകയും ചെയ്ത മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ നെയും (1929ജനുവരി 15 - 1968 ഏപ്രിൽ 4),
പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവും പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയും രാഷ്ട്രീയ പകപോക്കലില്‍ തൂക്കി കൊല്ലപ്പെടുകയും ചെയ്ത സുൽഫിക്കർ അലി ഭൂട്ടോയേയും (ജനുവരി 5, 1928–ഏപ്രിൽ 4, 1979),
നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവും മൂലം പ്രശസ്തയായ അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്ന ഗ്ലോറിയ മെ ജോസഫീൻ സ്വാൻസണിനെയും (1899 മാർച്ച് 27-1983 ഏപ്രിൽ 4),
അഫ്ഗാനിസ്താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ സുരക്ഷാഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച പുലിറ്റ്സർ പുരസ്‌കാരം നേടിയ ജർമൻ ഫോട്ടോഗ്രാഫർ അൻജ നിഡ്രിൻഗാസിനെയും (12 ഒക്ടോബർ 1965- 4 ഏപ്രിൽ 2014),
ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെ സാരഥിയും മുസ്ലിം ബ്രദർഹുഡ് നേതാവും,ഇസ്ലാമിക തത്ത്വചിന്തകനും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് ഖുതുബിനെയും(ഏപ്രിൽ 26,1919 -ഏപ്രിൽ 4,2014),
ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ ഓപ്പോൾ തുടങ്ങി 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടൂള്ള പ്രശസ്തനായ സിനിമ നടന്‍ ബാലൻ കെ. നായരെയും (ഏപ്രിൽ 4, 1933 – ഓഗസ്റ്റ് 26, 2000),
ഹാരപ്പൻ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിക്കുകയും മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ 'തമിഴ് ഷേക്‌സ്പീയർ' എന്നറിയപ്പെടുകയും ചെയ്ത ചരിത്ര പണ്ഡിതനും തത്വചിന്തകനും നാടകകൃത്തും ആയിരുന്ന മനോന്മണീയം പി. സുന്ദരൻ പിള്ള (1855 ഏപ്രിൽ 4-1897 ഏപ്രിൽ).
മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതിയായ സംക്ഷേപവേദാര്‍ത്ഥം രചിച്ച ഇറ്റലിക്കാരനായ ഫാദർ ക്ലമന്റ് പിയാനിയോസിനെയും (1714- 1785 നവംബർ 9 )
ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പർവീൺ ബാബിയെയും (ഏപ്രിൽ 4 1949 - ജനുവരി 20, 2005),
ഐതിഹാസികതയും തീക്ഷ്ണമായ സ്വകാര്യ അദ്ധ്യാത്മികതയും ഉള്ള ചിത്രങ്ങള്‍ സംവിധാനം ചെയത് നവ റഷ്യൻ സിനിമയുടെ പതാക വാഹകനായ സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ ആന്ദ്രേ തർകോവ്സ്കിയെയും (1932 ഏപ്രിൽ 4 - 1986 ഡിസംബർ 29 ),
10 തിങ്സ് ഐ ഹേറ്റ് എബൗട്ട് യു, ദ പേട്രിയറ്റ് മോൺസ്റ്റേർസ് ബോൾ , എ നൈറ്റ്സ് റ്റേൽ, ബ്രോക്ക്‌ബാക്ക് മൗണ്ടൻ, ദ ഡാർക്ക് നൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഓസ്ട്രേലിയൻ ടെലിവിഷൻ- ചലച്ചിത്ര നടൻ ആയിരുന്ന ഹീത്ത് ആൻഡ്രു ലെഡ്ജറിനെയും (ഏപ്രിൽ 4, 1979 – ജനുവരി 22, 2008) ഓര്‍മ്മിക്കുന്നു
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '