/sathyam/media/media_files/NhKy3GNjxux3yQgyEi85.jpg)
1199 ചിങ്ങം 9
അനിഴം / നവമി
2023 ആഗസ്റ്റ് 25, വെള്ളി
ഇന്ന്,
ചട്ടമ്പിസ്വാമികളുടെ ജന്മദിനം !***********
സംസ്ഥാന ജീവകാരുണ്യദിനം !
* ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം !
* ഫ്രാൻസ് : വിമോചന ദിനം !
* ബ്രേസിൽ: സൈനിക ദിനം !
* വടക്കൻ കൊറിയ : സോൻഗൺ ഡേ ! <1960 ലെ കിം ജോൻഗിന്റെ പട്ടാള ഭരണത്തിന്റെ തുടക്കത്തിന്റെ ഓർമ്മക്ക് ! >
- In USA
National Kiss And Make Up Day
Burger Day
National Whiskey Sour Day
National Banana Split Day
National Franchise Appreciation Day
ഇന്നത്തെ മൊഴിമുത്തുകള്‍
************
''മികച്ച കേന്ദ്രം, നിർവചനം അനുസരിച്ച്, രണ്ടാം ക്ലാസ് ആളുകൾക്ക് ഫസ്റ്റ് ക്ലാസ് ജോലികൾ ചെയ്യാൻ കഴിയുന്ന സ്ഥലമാണ്."
"താൻ ശരിയാണെന്ന് ഉറപ്പുള്ള ഒരു മനുഷ്യൻ തെറ്റാണെന്ന് മിക്കവാറും ഉറപ്പാണ്."
"ഞാൻ കവിയല്ല, പക്ഷേ നിങ്ങൾ സ്വയം ചിന്തിക്കുകയാണെങ്കിൽ, ഞാൻ മുന്നോട്ട് പോകുമ്പോൾ, വസ്തുതകൾ നിങ്ങളുടെ മനസ്സിൽ ഒരു കവിത രൂപപ്പെടുത്തും."
"രസതന്ത്രം അനിവാര്യമായും ഒരു പരീക്ഷണാത്മക ശാസ്ത്രമാണ്: അതിന്റെ നിഗമനങ്ങൾ ഡാറ്റയിൽ നിന്നാണ്, അതിന്റെ തത്വങ്ങൾ വസ്തുതകളിൽ നിന്നുള്ള തെളിവുകളാൽ പിന്തുണയ്ക്കപ്പെടുന്നു."
< - മൈക്കൽ ഫാരഡെ >
***********
കേരളത്തിലെ പ്രശസ്തനായ തായമ്പക വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെയും (1954),
മലയാളത്തിനുപുറമേ തമിഴ്, കന്നട സിനിമകളിൽ അഭിനയിക്കുന്ന പ്രമുഖ നടി റോമ എന്നറിയപ്പെടുന്ന റോമ അസ്രാണിയുടെയും (1984),
മലയാള ചലച്ചിത്ര നിര്‍മ്മാതാവും സംവിധാനസഹായിയും അഭിനേതാവുമായ ആല്‍വിന്‍ ആന്റണിയുടേയും (1962),
തമിഴ് ചലച്ചിത്രമേഖലയിലെ നടനും, രാഷ്ട്രീയപ്രവർത്തകനുമായ വിജയകാന്ത് എന്ന എ. വിജയ കാന്തിന്റെയും(1952),
ആദ്യകാലത്ത് ഡോക്ടറായിരുന്നവരും പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷ പ്രവർത്തക,മനുഷ്യാവകാശപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ബംഗ്ലാദേശ് എഴുത്തുകാരിയും, 'ലജ്ജ' എന്ന നോവൽ എഴുതി മതമൗലിക വാദികളുടെ നോട്ടപ്പുള്ളിയാകുകയും ചെയ്ത തസ്ലീമ നസ്റിനിന്റെയും (1962),
ഫാസിസത്തിനും മതമൗലികവാദത്തിനു മെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ തന്നെ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യിൽ ബയോമെഡിക്കൽഎഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന രാം പുനിയാനിയുടെയും (1945),
പുരുഷ സഹൃദത്തിന്റെ കഥയായ മാൻ ബുക്കർ പ്രൈസ് ലഭിച്ച "ദി ഫിങ്ക്ലർ ക്വസ്ട്യൻ " എഴുതിയ പ്രസിദ്ധ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ഹോവാഡ് ജേകബ്സണിന്റെയും(1942 ),
ലോസ് ഏഞ്ചൽസിൽ ജനിച്ച ഒരു അമേരിക്കൻ നടിയും നടൻ എർണി ലൈവ്‌ലിയുടെ മകളും അദ്ദേഹത്തിന്റെ സംവിധാന സംരംഭമായ സാൻഡ്‌മാൻ (1998) എന്ന ചിത്രത്തിലൂടെ പ്രൊഫഷണലായി അരങ്ങേറ്റം കുറിച്ച ബ്ലേക്ക് എല്ലെൻഡർ ലൈവ്ലിയുടേയും (1987),
ഏഴാം വയസ്സിൽ അഭിനയിക്കാൻ തുടങ്ങിയ ഒരു സ്വീഡിഷ് നടനും നടൻ സ്റ്റെല്ലൻ സ്‌കാർസ്‌ഗാർഡിന്റെ മകനുമായ സ്റ്റോക്ക്‌ഹോമിൽ
ജനിച്ച അലക്സാണ്ടർ സ്കാർസ്ഗാർഡിൻ്റേയും ( 1976) ,
ബീറ്റിൽജ്യൂസ്, എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്, എഡ് വുഡ്, സ്ലീപി ഹോളോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി, ആലീസ് ഇൻ വണ്ടർലാൻഡ് തുടങ്ങിയ ചിത്രങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമായ 'ടിമോത്തി വില്ല്യം 'ടിം' ബർട്ടന്റെയും (1958) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
എം. രാമവർമ്മ രാജ മ. (1880-1970)
ടി.സി. ജോൺ മ. (1949-2013 )
ചേമഞ്ചേരി നാരായണൻ നായർ മ. (1932-2014)
ജോസഫ് കലസാൻസ് മ. (1557-1648)
ജെയിംസ് വാട്ട് മ. (1736-1819)
വില്യം ഹെർഷൽ മ. (1738 -1822 )
മൈക്കേൽ ഫാരഡേ മ. (1791-1867)
ഫ്രീഡ്രിക്ക് നീച്ച മ. ( 1844 - 1900
ഹെൻറി ബെക്വറൽ മ. (1852 -1908)
നീൽ ആംസ്ട്രോങ് മ. (1930 -2012)
ചെങ്കിസ് ഖാൻ മ. ( - 1227)
പ്ലീനി (Gaius Plinius Secundus)(AD23- 79)
ചട്ടമ്പിസ്വാമികൾ ജ. (1853 -1924)
കണ്ടത്തിൽ മാർ ആഗസ്തീനോസ് ജ. (1874 -1956 )
പി. ആർ. രാമവർമ്മരാജ ജ. (1904-2001)
ഡോ.കെ.ഭാസ്‌കരന്‍നായർ ജ.(1913-1982)
കെ.പി. അപ്പൻ ജ. (1936 - 2008)
മേരി ഫൗസ്റ്റീന കൊവാൾസ്ക ജ. (1905-1938)
ഷോൺ കോണറി ജ. (1930- 1920)
അലാമ മഷ്റിഖി ജ. (1888- )
<പാക്കിസ്ഥാൻ ഗണിത ശാസ്ത്രജ്ഞൻ. ഖാസ്കർ പ്രസ്ഥാനം സ്ഥാപിച്ചു.>
ചരിത്രത്തിൽ ഇന്ന് ……
********
1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു.
1917 - ബ്രിട്ടിഷ് ആർമിയിൽ ഇന്ത്യൻ ജവാൻമാർക്ക് ഉന്നത പദവി നൽകി തുടങ്ങി.
1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി
1957 - ഇന്ത്യൻ പോളോ ടീം ലോകകപ്പ് നേടി
1977 - 'Ocean to sky' (ഗംഗ മുതൽ എവറസ്റ്റ് വരെ) എന്ന സാഹസിക യജ്ഞം എഡ്മണ്ട് ഹിലാരി തുടങ്ങി.
1981 - വൊയേജർ 2 ശൂന്യാകാശ വാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു.
1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
1991 - മൈക്കൽ ഷൂമാക്കർ ഫോർമുല വൺ കാറോട്ട മത്സരത്തിൽ അരങ്ങേറി
2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.
2012 - വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
2017 - ഹാർവി ചുഴലിക്കാറ്റ് ടെക്സാസിൽ ശക്തമായ കാറ്റഗറി 4 ചുഴലിക്കാറ്റായി , 2004 ന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ കരകയറുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് . കിഴക്കൻ ടെക്സസിന്റെ ഭൂരിഭാഗവും വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുകയും 106 പേർ കൊല്ലപ്പെടുകയും 125 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
2017 - റാഖൈൻ സ്റ്റേറ്റിലെ സംഘർഷം (2016-ഇന്ന് വരെ) : അരാക്കൻ റോഹിങ്ക്യ സാൽവേഷൻ ആർമി നടത്തിയ 26 വ്യത്യസ്ത ആക്രമണങ്ങളിൽ നൂറ്റി എഴുപത് പേർ കൊല്ലപ്പെട്ടു , ഇത് മ്യാൻമറിലെയും മലേഷ്യയിലെയും സർക്കാരുകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന് ,
മാവേലിക്കര മുനിസിപ്പാലിറ്റി ആദ്യ പ്രസിഡന്റും, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയfൽ 1930 - 32 കാലയളവിൽ അംഗവും, 1962 മുതൽ 63 വരെ കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയർമാനും, ആദ്യ സ്കൗട്ട്സ് കമീഷണറും, രാജ രവിവർമ്മയുടെ മകനും ചിത്രകാരനുമായിരുന്ന എം. രാമവർമ്മ രാജയെയും(1880 - 25 ഓഗസ്റ്റ് 1970)
ബാലസാഹിത്യകാരനും നോവലിസ്റ്റും ചലച്ചിത്രഗാന രചയിതാവുമായിരുന്ന ടി.സി. ജോണിനെയും (മരണം 2013 ഓഗസ്റ്റ് 25),
ഒരു പിടി വറ്റ്, കിം കരണീയം തുടങ്ങി മുന്നൂറിലേറെ നാടകങ്ങളിലും, തൂവൽ കൊട്ടാരം, ബാലേട്ടൻ, ഉമ്മാച്ചു, ആമീന ടെയ്ലേഴ്‌സ്, നടൻ അമ്മക്കിളിക്കൂട് തുടങ്ങി ഇരുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച ചേമഞ്ചേരി നാരായണൻ നായരെയും (1932- 25 ഓഗസ്റ്റ് 2014),
2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തംനിരീക്ഷണങ്ങളോടൊപ്പം ചേർത്ത് അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ ഉൾപ്പെടുത്തി 36 വോള്യങ്ങളുള്ള ലോകചരിത്രത്തിൽ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതൻ പ്ലീനിയെയും (Gaius Plinius Secundus) (AD 23- ഓഗസ്റ്റ് 25, 79),
പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ജോസഫ് കലസാൻസിനെയും (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25),
ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ഉപകരണനിർമാതാവായി ജോലി ചെയ്യുമ്പോൾ ആവിയന്ത്രങ്ങളുടെ സാങ്കേതികവിദ്യയിൽ ആകൃഷ്ടനാകുകയും ഒരു പ്രത്യേക കണ്ടൻസർ ഉപയോഗിക്കുന്നതിലൂടെ യന്ത്രങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനും ഊർജ്ജനഷ്ടം കുറയ്ക്കാനുമുതകുന്ന ഒരു സാങ്കേതിക സംവിധാനം അവതരിപ്പിക്കുകയും ഇത് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്ത സ്കോട്ടിഷ് മെക്കാനിക്കൽ എഞ്ചിനിയർ ജെയിംസ് വാട്ടിനെയും (1736 ജനുവരി 19 – 1819 ഓഗസ്റ്റ് 25),
ഇൻഫ്രാറെഡ് തരംഗങ്ങളെയും യുറാനസ് എന്ന ഗ്രഹത്തെയും കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനും ഒപ്പം സംഗീതജ്ഞനും ആയിരുന്ന വില്യം ഹെർഷൽ(1738 നവംബർ 15 -1822 ഓഗസ്റ്റ് 25),
വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടു പിടിച്ച വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ മൈക്കേൽ ഫാരഡേയെയും(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25),
'സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു' എന്ന വിഖ്യാത കൃതിയടക്കം മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും ക്രിസ്തുമതത്തേയും, അംഗീകൃത ചിന്തകന്മാരായ പ്ലേറ്റോ, കാന്റ് തുടങ്ങിയവരേയും ദൈവദൂഷണസമാനം പ്രകോപനപരമായ ശൈലിയിൽ വിമർശിക്കുകയും, 'ചുറ്റികകൊണ്ട് തത്ത്വവിചാരംനടത്തുന്നവൻ' (Philosopher of the hammer) എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്ത ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയ ഫ്രീഡ്രിക്ക് വിൽഹെം നീച്ചയെയും (ഒക്ടോബർ 15, 1844 - ഓഗസ്റ്റ് 25, 1900),
ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും ശ്രദ്ധേയമായ പഠനങ്ങൾ നടത്തുകയും റേഡിയോ ആക്ടീവത കണ്ടു പിടിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഭൌതീക ശാസ്ത്രജ്ഞൻ അന്ത്വാൻ ഹെൻറി ബെക്വറലിനെയും ( 1852 ഡിസംബർ 15- ഓഗസ്റ്റ് 25, 1908),
ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തുകയും അവിടെ ബെസ് ആൽഡ്രിനിനോടൊപ്പം 2.5 മണിക്കൂർ ചെലവഴിച്ച ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്ങിനെയും (1930 ആഗസ്റ്റ് 5 -2012 ഓഗസ്റ്റ് 25)
ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുകയും, വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കുകയും, മത പുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയും ചെയ്ത് സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്ന ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) ,
ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ ആദ്യത്തെ വ്യക്തി ആയിരുന്ന കണ്ടത്തിൽ മാർ ആഗസ്തീനോസിനെയും (1874 ആഗസ്റ്റ് 25-1956 ജനുവരി 10)
കേരളത്തിന്റെ ചരിത്ര പ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളായിരുന്ന പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗം ശ്രീ. പി. ആർ. രാമവർമ്മരാജയെയും (ആഗസ്റ്റ് 25 ,1904 - ആഗസ്റ്റ് 11, 2001),
ദീര്‍ഘകാലം വിവിധ കോളജുകളില്‍ സുവോളജി അധ്യാപകനായും, 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിന്‍സിപ്പാളായും, 1960ല്‍ കേരളത്തിലെ ആദ്യത്തെ കോളജ് വിദ്യാഭ്യാസ ഡയറക്‌ടറായും, കേരള സാഹിത്യഅക്കാദമിയുടെ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായും സേവന മനുഷ്ഠിക്കുകയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്‌ത്ര സാഹിത്യകാരന്മാരില്‍ ഒരാളുമായ ഡോ.കെ.ഭാസ്‌കരന്‍നായരെയും (1913 ആഗസ്റ്റ് 25- ജൂൺ 8, 1982)
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണ്ണങ്ങളും, ബൈബിൾ വെളിച്ചത്തിന്റെ കവചം, കലാപം, വിവാദം, വിലയിരുത്തൽ, സമയപ്രവാഹവും സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവസത്തയും, ഉത്തരാധുനികത വർത്തമാനവും, വംശാവലിയും,
ഇന്നലെകളിലെ അന്വേഷണ പരിശോധനകൾ, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, മധുരം നിന്റെ ജീവിതം, തുടങ്ങിയ കൃതികൾ രചിക്കുകയും, മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകൻ കെ.പി. അപ്പനെയും(ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008),
റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്ന വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്കയെയും (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938),
ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ നായകനായ സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായ സർ തോമസ് ഷോൺ കോണറിയെയും (ആഗസ്റ്റ് 25, 1930- ഒക്റ്റോബർ 31,1920) ഓർമ്മിക്കാം.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ