/sathyam/media/media_files/VrT1egps08dNXeMmIBXn.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
🌅ജ്യോതിർഗ്ഗമയ🌅
.
1199 തുലാം 15
മകയിരം / ചതുർത്ഥി
2023 / നവംബർ 1, ബുധൻ
ഇന്ന് ;
* കേരളപ്പിറവിദിനം !
[ആന്ധ്രപ്രദേശ്, കർണ്ണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും ചണ്ഡിഗഢ്, ലക്ഷദ്വീപ്, ആൻഡമാൻ, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വന്നു, പിറവി ദിനം ആഘോഷിക്കുന്നു.]
/sathyam/media/media_files/m1ZU0QLk9mJASavybh6X.jpg)
* മലയാള ഭാഷ ദിനം!
* ***********
* കേരള ഹൈക്കോടതി നിലവിൽ വന്നു (1956) !
* മലയാളം സർവ്വകലാശാലയ്ക്ക് ഇന്ന് 11 വയസ്സ് !
* വയനാട് ജില്ല രൂപീകൃതമായി !
* പത്തനംതിട്ട ജില്ല രൂപീകൃതമായി !
- എല്ലാ വിശുദ്ധരുടെയും പെരുന്നാൾ !!
[ ഓൾ സെയിന്റ്‌സ് ഡേ, ഓൾ ഹാലോസ് ഡേ എന്നും അറിയപ്പെടുന്നു.
ഹാലോമസ്; അറിയപ്പെട്ടവരായാലും അറിയപ്പെടാത്തവരായാലും സഭയിലെ എല്ലാ വിശുദ്ധരുടെയും ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു ക്രിസ്ത്യൻ ആഘോഷമാണ് /sathyam/media/media_files/T4rsfGiRKz3YBjzMbRhk.jpg)
* ലോക വേഗൻ ദിനം !
[World Vegan Day ; കേവലം പച്ചക്കറികൾ മാത്രം കഴിക്കുകയും പക്ഷിമൃഗാദികളുടെ ഒരു ഉൽപ്പനവും കഴിക്കുകയൊ ഉപയോഗിക്കുകയൊ ചെയ്യാത്ത ഒരു പ്രസ്ഥാനമാണ് വേഗനിസം ]
Wobbly Wednesday !
[ആടിയുലഞ്ഞ കണ്ണുകൾ ; കണ്ണുകളുടെ അനിയന്ത്രിതമായ ചലനം, വിഷ്വൽ പാതയിലെ പ്രശ്നങ്ങളുടെ ലക്ഷണമാണ്. നിസ്റ്റാഗ്മസ് ബാധിച്ചവർക്കായി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പിന്തുണ ചാരിറ്റിയായ നിസ്റ്റാഗ്മസ് നെറ്റ്‌വർക്കാണ് ഈ ദിനം സ്ഥാപിച്ചത്. ചലിക്കുന്ന കണ്ണുകൾ എന്നറിയപ്പെടുന്ന നിസ്റ്റാഗ്മസിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.]
/sathyam/media/media_files/ucBec2MCY6ktq3OK3CSb.jpg)
Movember (മൂവ്ബർ)
[ഒരു മാസം മുഴുവനും പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിക്കുന്നു! ]
* അൾജീരിയ: ദേശീയദിനം/പട്ടിണി
വിരുദ്ധദിനം !
* അമേരിക്ക ;
ദേശീയ ബ്രഷ് ദിനം !
Vinegar Day !
Scented Candle Day
Go Cook For Your Pets Day
Zero Tasking Day
Extra Mile Day
French Fried Clam Day
National Calzone Day
National Cinnamon Day
National Family Literacy Day
National Authors’ Day
National Brush Day/sathyam/media/media_files/m5NUDoBNzehPd7MBvuzB.jpg)
* Day of the Dead
[ Wed Nov 1st, 2023 - Nov 2nd, 2023 ]
* Marzipan Week
[ Nov 1st, 2023 - Tue Nov 7th, 2023]
* World Vegan Month
Lung Cancer Awareness Month
National Novel Writing Month
National Children’s Month
National Adoption Month
National Peanut Butter Lovers Month
National Epilepsy Awareness Month
National Pomegranate Month
National Native American Heritage Month
Manatee Awareness Month
[These gentle giants of the sea need our care and understanding to thrive in their home - the tranquil waters of coastal habitats.]
ഇന്നത്തെ മൊഴിമുത്ത്
**********
''ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാല്‍ തിളയ്‌ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍''
[ -മഹാകവി വള്ളത്തോൾ ]
***********
ലോക പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യറായ് ബച്ചന്റെയും (1973),
1980കളിൽ ഹിന്ദി ചലചിത്രങ്ങളിൽ തിളങ്ങി നിന്ന നായിക പദ്മിനി കോൽഹാപൂരിയുടെയും (1965),
/sathyam/media/media_files/cwKf9W68jIVBjXiaSQLR.jpg)
താരെ ജമീൻ പർ ഉൾപ്പടെ വിവിധ ഭാഷകളിലായി 45-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും നിർമ്മാതാവും എഴുത്തുകാരിയുമായ ടിസ്ക ചോപ്രയുടെയും (1973),
പ്രമുഖ മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാഡമി അംഗവും സത്യം ഓൺലൈനിന്റെ മുഖ്യ പത്രാധിപരും കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയയുടെ (കോം ഇന്ത്യ) പ്രസിഡന്റുമായ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റേയും (1972),
2012-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ദീപക് പറമ്പോളിൻ്റേയും (1988),
/sathyam/media/media_files/jefjXlOGVtJWbmhmtEWr.jpg)
കവിത, വിവർത്തനസാഹിത്യം, ആത്മകഥ തുടങ്ങി നിരവധി കൃതികളുടെ രചയിതാവും സാംസ്കാരിക പ്രവർത്തകയും അദ്ധ്യപികയുമായ ഗീത മുന്നൂർക്കോടിന്റേയും (1959),
മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടുന്ന ആദ്യ വനിതയും എഴുത്തുകാരിയും, ആനിമേഷൻ കഥ കലാകാരിയും സംവിധായികയുമായ ബ്രെണ്ട ചാപ്മാന്റെയും (1962) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
/sathyam/media/media_files/KNZc0qHLBGPOwHcBRfuL.jpg)
**************
കെ.എ ദാമോദരമേനോൻ മ. (1906-1980 )
പുത്തൻപറമ്പിൽ തൊമ്മച്ചൻ മ. (1836-1901)
ഇ.പി. ഗോപാലൻ മ. (1912- 2001)
വി കെ മാധവന്‍കുട്ടി മ. (1934-2005 )
പി.തോമസ്, മ. (1908-1996)
എസ് അലി റാജ മ. (1922- 2007)
ഡെയിൽ കാർനിഗെ മ. (1888 -1955)
ജൂനിയസ് ജയെവർദ്ധനെ മ. (1906-1996)
എസ്രാ പൌണ്ട് മ. (1885 -1972)
ഹെൻട്രിക് ടെർബ്രുഗ്ഘൻ മ. (1588-1629)
വിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ ജ. (1894-1935)
ആയതൻ ബാലഗോപാലൻ ജ. (1907-1989)
എഡ്വേർഡ് സെയ്ദ് ജ. (1935 - 2003 )
നരേന്ദ്ര ധാബോൽക്കർ ജ. (1945 - 2013)/sathyam/media/media_files/2arw1tae2yU1Rai7KXzX.jpg)
ചരിത്രത്തിൽ ഇന്ന്…
**************
1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.
1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ് ടെമ്പസ്റ്റ്' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.
1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു./sathyam/media/media_files/gkKUPGIqTmTRVK4zvCV8.jpg)
1848 - കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ
ബെഞ്ചമിൻ ബെയ്ലി 'ജ്ഞാനനിക്ഷേപം' എന്ന മാസിക ആരംഭിച്ചു. ഇത് മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമായി കരുതപ്പെടുന്നു. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്. ബെഞ്ചമിൻ ബെയ്ലി തന്നെ രൂപകൽപന ചെയ്ത പ്രസ്സിലായിരുന്നു ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചിരുന്നത്.
1894 - ഡിഫ്തീരിയക്കെതിരെ മരുന്നു കണ്ടു പിടിച്ചതായി പാരീസിലെ ഡോ. Raux പ്രഖ്യപിച്ചു.
1894 - നിക്കൊളോസ് 11 റഷ്യയിലെ സാർ ചക്രവർത്തി (tsar) ആയി.
1911 - വിമാനത്തിൽ നിന്ന് ബോംബ് വർഷിക്കുന്ന രീതി ആദ്യമായി തുടങ്ങി.
1913 - ലാലാ ഹർദയാലും മറ്റും ചേർന്ന് ഗദ്ദാർ പാർട്ടി അമേരിക്കയിൽ വച്ച് രൂപീകരിച്ചു/sathyam/media/media_files/2s18jPwnqYHpyJnTuzdX.jpg)
1931- കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു.
1936- ഇറ്റലി- ജർമനി സൈനിക സഖ്യം 'Axis' നിലവിൽ വന്നു.
1937 - തിരുവിതാംകൂർ സർവ്വകലാശാല ആരംഭിച്ചു.
1952 - അമേരിക്ക ivy mike എന്ന് വിളിപ്പേരിട്ട ഏറ്ററും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു.
1954 - Fulgencio Batista Cuba യിലെ ഭരണാധികാരിയും ഏകാധിപതിയുമായി.
1956 - കേരള ഹൈക്കോടതി നിലവിൽ വന്നു./sathyam/media/media_files/iy7AJnSRGTJypj2AAt5f.jpg)
1956 - മലയാള ഭാഷസംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം ഇന്ത്യയിലെസംസ്ഥാനമായി നിലവിൽ വന്നു.
1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.
1960 - ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി തുടങ്ങി.
1966 - ഹരിയാന സ്ഥാനം രൂപീകരിച്ചു.
1967- പ്രഥമ കേരള ലോട്ടറി വിതരണം ആരംഭിച്ചു.
1969 - സി. അച്യുതമേനോൻ മന്ത്രിസഭ അധികാരമേറ്റു.
1980 - കേരളത്തിലെ വയനാട് ജില്ല രൂപവത്കരിച്ചു.
1982 - പത്തനം തിട്ട ജില്ല നിലവിൽ വന്നു.
1986 - സ്വിസ്സർലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.
1993 - യൂറോപ്യൻ രാജ്യങ്ങൾക്ക് യൂറൊ എന്ന പൊതു നാണയം ഉപയോഗിക്കാവുന്ന Maastritch treaty നിലവിൽ വന്നു.
1997 - ജയിംസ് കാമറൂൺ സംവിധാന ചെയ്ത നിരവധി Oscar നേടിയ Leonardo De Caprio (നായകൻ) Kite Winslet (നായിക) അഭിനയിച്ച the titanic എന്ന ചിത്രം റിലീസ് ചെയ്തു.
2000 - ചത്തിസ്ഗഢ് സംസ്ഥാനം നിലവിൽ വന്നു.
2003- പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ കൊടിയിറങ്ങി.
2006 - കേരള സർക്കാരിന്റെ ഹോസ്പിറ്റൽ കിയോസ് ക് പദ്ധതി മലപ്പുറത്തെ താഴെക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.
2008- കേരള സർക്കാറിന്റെ കാൻസർ സുരക്ഷാ പദ്ധതി ആരംഭിച്ചു.
2012 - തിരൂർ ആസ്ഥാനമാക്കി മലയാളം സർവകാലാശാല നിലവിൽ വന്നു.
*************
ഇന്ന്,
സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമായ പുത്തൻപറമ്പിൽ തൊമ്മച്ചനെയും (1836 ജൂലൈ 8 - 1901 നവംബർ 1)
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ഉദ്യോഗം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ സ്വാതന്ത്ര്യ സേനാനിയും, കെ.പി.സി.സി. പ്രസിഡന്റും, മുൻ രാഷ്ട്രീയ നേതാവും, സംസ്ഥാന മന്ത്രിയും, മാതൃഭൂമി പത്രാധിപരും,, സാഹിത്യകാരനും ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനും ആയിരുന്ന കെ.എ. ദാമോദര മേനോനെയും (1906 ജൂൺ 10-1980 നവംമ്പർ 1)
മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.പി. ഗോപാലനെയും, (1912- 01 നവംബർ 2001),
മാതൃഭൂമി ദില്ലി ലേഖകന്‍ മാതൃഭൂമി ബ്യൂറോ ചീഫ്, പത്രാധിപര്‍, ഏഷ്യാനെറ്റ് ഡയറക്ടര്‍, ചീഫ് കറസ്പോണ്ടന്റ്റ്, തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച പത്രകാരനും സാഹിത്യകാരനും ആയിരുന്ന വി കെ മാധവന്‍കുട്ടിയെയും (1934 ജനവരി 17 - നവംബര്‍ 1,2005 )
പ്രശസ്തമായ പഥേർ പാഞ്ചാലി അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാ വിവരണങ്ങളും എഴുതിയ ബംഗാളി എഴുത്തുകാരനും നോവലിസ്റ്റുമാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് യെയും (12സെപ്റ്റംബർ 1894-1നവംബർ 1950),
ആൻ, അന്ദാജ്, മദർ ഇൻഡ്യ, രേശ്മാ ഔർ ശേഹറ, തുടങ്ങിയ സിനിമകളിലുടെ ഹിന്ദി സിനിമാ ലോകത്തെ പ്രശസ്ത തിരകഥാകൃത്തും സംവിധായകനും ആയിരുന്ന എസ് അലി റാജയെയും (1922 – 1 November 2007),
തെളിഞ്ഞ പശ്ചാത്തലത്തിൽ കറുത്ത രൂപങ്ങളെ അവതരിപ്പിക്കുന്ന ഫ്ലൂട്ട് പ്ലെയേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ കൂടാതെ നിരവധി മതാധിഷ്ഠിത ചിത്രങ്ങൾ വരച്ച ഡച്ച് ചിത്രകാരനായിരുന്ന ഹെൻട്രിക് ടെർബ്രുഗ്ഘനെയും (1588- നവംബർ 1, 1629)/sathyam/media/media_files/dcWWZU1xSAtexxFfE1yj.jpg)
ഇന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായ "എങ്ങനെ സ്നേഹിതരെ സ്വാധീനിച്ച് നേടാം ?" (How to Win Friends and Influence People ? ) , വ്യാകുലതകൾ അവസാനിപ്പിച്ചു എങ്ങനെ ജീവിതമാരംഭിക്കാം ? ( How to Stop Worrying and Start Living :1948), അറിയപ്പെടാത്ത ലിങ്കൺ ( Lincoln the Unknown :1932) തുടങ്ങിയ കൃതികൾ രചിക്കുകയും സ്വയംപുരോഗതി, വില്പനതന്ത്രം , ഏകിഭൂത പരിപാലനം , പ്രസംഗകല, വ്യക്തിഗത കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പഠന പരിപാടികൾ വികസിപ്പിക്കുകയും ചെയ്ത പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും,പ്രസംഗികനും ആയിരുന്ന ഡെയിൽ കാനിഗെ എന്ന് അറിയപ്പെട്ടിരുന്ന ഡെയിൽ ബ്രെക്കെൻറിഡ്ജ് കാർനിഗെയെയും (നവംബർ 24,1888 - നവംബർ 1,1955),
ശ്രീലങ്കൻ ദേശീയപ്രസ്ഥാനത്തിന്റെ നായകനും, ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മന്ത്രിസഭകളിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും, പുതുതായി സൃഷ്ടിച്ച എക്സിക്യുട്ടീവ് പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്നതിനു മുൻപ് 1977 മുതൽ 1978 വരെ ശ്രീലങ്കൻ പ്രധാനമന്ത്രിയായും പ്രവർത്തിച്ച ശ്രീലങ്കയിലാകെ ജെ.ആർ(JR) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെയെയും (സെപ്റ്റംബർ 17 1906 - നവംബർ 1, 1996),
ഇമേജിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത പെഴ്‌സോണ ആൻഡ് എക്‌സൾട്ടേഷൻസ് (1909), ഹോമേജ് റ്റു സെക്സ്റ്റസ് പ്രോപ്പർട്ടിയസ് (1918), കാന്റോസ് (1925-60)എന്നിവ
തുടങ്ങിയ കൃതികളിലൂടെ ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിക്കുകയും, ഭാഷകൾ പഠിച്ചെടുക്കുന്നതിൽ പ്രത്യേക വൈഭവം കാട്ടുകയും, 1908-ൽ യൂറോപ്പിലെത്തുകയും അനായാസം അംഗീകാരം നേടുകയും,രണ്ടാം ലോകയുദ്ധത്തിൽ ഇറ്റാലിയൻ ഏകാധിപതിയായ മുസ്സോളിനിക്കു പിന്തുണ നല്കിയതിന് യു.എസ്. ഗവൺമെന്റ് അറസ്റ്റുചെയ്തെങ്കിലും മാനസികരോഗിയായതിനാൽ വിചാരണയ്ക്കു വിധേയനാക്കാതെ മനോരോഗ ചികിത്സാലയത്തിലാക്കിയ ഒരു അമേരിക്കൻ കവിയും വിമർശകനും വിവർത്തകനുമായിരുന്ന എസ്രാ പൌണ്ടിനെയും (30 ഒക്റ്റോബർ 1885 -1 നവംബർ 1972),
കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, ചേവായൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി. ആയതൻ ബാലഗോപാലനെയും (01 നവംബർ 1907- 1989),
ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാര നിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്ന സമയത്ത് 2013 ൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ കബഡി ടീമംഗവും സാമൂഹിക പ്രവർത്തകനു മായിരുന്ന നരേന്ദ്ര ധാബോൽക്കറെയും (1945 നവംബർ 1-20 ഓഗസ്റ്റ് 2013),
പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയും, പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവി, വിമർശകൻ എന്നീ നിലകളിൽ? പ്രശസ്തനായ എഡ്വേർഡ് വാദി സൈദിനെയും (1935 നവംബർ 1 - 2003 സെപ്റ്റംബർ 25) ഓർമ്മിക്കാം. !
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us