ഇന്ന് നവംബര്‍ 3: ജപ്പാന്‍ : സാംസ്‌കാരിക ദിനവും ഇക്വാഡോര്‍: സ്വാതന്ത്ര്യദിനവും ഇന്ന്: കെ.പി. രാജേന്ദ്രന്റേയും രമേഷ് നാരായണന്റെയും സനുഷ സന്തോഷിന്റെയും ജന്മദിനം: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം 'ദ ബോംബെ ടൈംസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്‌സ്' എന്ന പേരില്‍ തുടക്കം കുറിച്ചതും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.എസ്. ഗ്രാന്‍ഡ് വിജയിച്ചതും കൊളംബിയയില്‍ നിന്ന് പനാമ സ്വാതന്ത്ര്യം നേടിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
nov

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

🌅ജ്യോതിർഗ്ഗമയ🌅
                      
1199 തുലാം 17
പുണർതം  / ഷഷ്ഠി
2023 / നവംബർ 3, വെള്ളി

ഇന്ന് ;
* ജപ്പാൻ : സാംസ്കാരിക ദിനം !
* യു.എ.ഇ  : പതാകദിനം !
* പനാമ, ഡൊമിനിക്ക , മൈക്രോനേഷ്യ, 
   ഇക്വാഡോർ :  സ്വാതന്ത്ര്യദിനം.!
* മാലി ദ്വീപ്: വിജയ ദിനം !
* കിഴക്കൻ തൈമുർ: മാതൃദിനം!

Advertisment

fae3f64a-0695-459a-89f3-79a1fe567a8e.jpg

** ലോക ജെല്ലിഫിഷ് ദിനം !
[* World Jellyfish Day ; ഊഷ്മളവും തണുത്തതുമായ സമുദ്ര പ്രദേശങ്ങൾ മുതൽ ആഴക്കടലുകളും തീരപ്രദേശങ്ങളും വരെ ഏത് കാലാവസ്ഥയിലും ജെല്ലിഫിഷിന് അതിജീവിക്കാൻ കഴിയും. എല്ലാ വർഷവും നവംബർ 3 ലോക ജെല്ലിഫിഷ് ദിനമായി ആചരിക്കുന്നു.]

* ക്ലിഷേ ദിനം ! (Cliché Day )
["ക്ലീഷെ" എന്ന വാക്ക് ഫ്രഞ്ചിൽ നിന്നാണ് വന്നത്. ഇത് യഥാർത്ഥത്തിൽ ഒരു ഓനോമാറ്റോപ്പിയ ആയിരുന്നു, അത് ഉപയോഗിക്കുമ്പോൾ നിർമ്മിച്ച ചലിക്കുന്ന തരത്തിൽ നിന്നുള്ള ഒരു പ്രിന്റിംഗ് പ്ലേറ്റ് (സ്റ്റീരിയോടൈപ്പ് എന്നും അറിയപ്പെടുന്നു) ശബ്ദത്തെ വിവരിക്കുന്നു. ഇക്കാരണത്താൽ, വാക്കിന്റെ അർത്ഥം സാവധാനത്തിൽ വികസിച്ചു, ഒരു ചിന്തയും എഴുതാത്ത ഒരു റെഡിമെയ്ഡ് വാക്യം അർത്ഥമാക്കുന്നു]

* സ്മാർട്ട് ഹോം  ദിനം !
[ Smart Home Day ; ആധുനിക സാങ്കേതികവിദ്യയുടെ യോജിപ്പുള്ള സംയോജനത്തെ നമ്മുടെ താമസ സ്ഥലങ്ങളിലേക്ക് സ്വീകരിക്കുന്നു, സൗകര്യത്തിന്റെയും കാര്യക്ഷമതയുടെയും ഒരു പുതിയ യുഗം ആരംഭിക്കുന്നു.]

* ദേശീയ വീട്ടമ്മമാരുടെ ദിനം
[National Housewife Day ; ദശലക്ഷക്കണക്കിന് കഠിനാധ്വാനികളായ വീട്ടമ്മമാരെ തിരിച്ചറിയുന്നതിനായി ദേശീയ വീട്ടമ്മ ദിനം ആചരിക്കുന്നു. കുട്ടികളെയും വീടിനെയും പരിപാലിക്കുന്ന അമ്മമാരെ ഈ ദിവസം ആദരിക്കുന്നു.]

  • ഫൗണ്ടൻ പേന  ദിനം !
    [Fountain Pen Day ; കലയുടെയും എഴുത്തിന്റെയും സമ്മിശ്രമായ മഷിയുടെ വശ്യമായ ഉപകരണങ്ങൾ, കടലാസിന്റെ ക്യാൻവാസിലേക്ക് ചിന്തകളെ മനോഹരമായി ഒഴുകാൻ അനുവദിക്കുന്നു.]
  • a9409210-58d4-4c97-a87b-d8080460c485.jpg

* Japanese Culture Day
* Love Your Lawyer Day
* National Sandwich Day

* മാർസിപാൻ ആഴ്ച
[Marzipan Week ; തനതായ ഘടനയും അതിലോലമായ ബദാം സ്വാദും കൊണ്ട്, മാർസിപാൻ ഒരു സ്വാദിഷ്ടമായ ട്രീറ്റാണ് - മധുരപലഹാരമിഷ്ടമുള്ളവർക്ക് അനുയോജ്യമാണ് ]

ഇന്നത്തെ മൊഴിമുത്തുകൾ
**********
''എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.''

           [ - ജലാലുദീൻ റൂമി ]
  ********** 
മുൻ  റവന്യൂ- ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയും (വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ, 2006-11) സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവുമായ കെ.പി. രാജേന്ദ്രന്റേയും (1954), 

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ജനിച്ച മലയാളിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീത സം‌വിധായകനുമായ രമേഷ് നാരായണന്റെയും (1959),

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവുവിന്റെയും  (1940),

തമിഴ് മലയാളം സിനിമകളിൽ അഭിനയിക്കുന്ന സനുഷ സന്തോഷിന്റെയും (1990),

a8231f45-ed50-48a4-a0f1-136af3079250.jpg

ബ്രിട്ടീഷ്-അമേരിക്കൻ  പത്രപ്രവർത്തകയും  എഡിറ്ററുമായ ഡേം അന്ന വിൻടോറിന്റെയും (1949),

ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയ ടീമുകളിൽ കളിക്കുന്ന താരമായ എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറിയുടെയും  (1990) ജന്മദിനം !

ഇന്നത്തെ സ്മരണ !
********
പി നരേന്ദ്രനാഥ്, മ. (1934 -1991)
ഡോ. ആർ. നരേന്ദ്രപ്രസാദ്, മ.(1945-2003 )
പ്രൊ. തൃക്കൊടിത്താനം ഗോപിനാഥന്‍ നായർ, മ. (1925 -2008)
കൈലാശ്പതി മിശ്ര, മ. (1923 –2012)

ഔറംഗസിബ്, ജ. (1618-1707)
റെയ്‌മൺ പണിക്കര,  ജ. (1918-2010)
ഇബ്രാഹിം സുലൈമാൻ സേട്ട്, ജ. (1922-2005)
പൃഥ്വിരാജ് കപൂർ, ജ. (1906-1972)
തക്കമീനേ ജോക്കീച്ചീ ജ. (1854 -1922)
എഡ്വേർഡ് ബഗ്രിറ്റ്സ്കി, ജ.(1895–1934)
ഖുർറം മുറാദ്, ജ. (1932 -1996 )
ചാൾസ ബ്രോൺസൻ, ജ. (30, 2003) 
ഫ്രിറ്റ്സ് സ്റ്റാൾ, ജ. (1930 - 2012)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്്്്്്
644 - രണ്ടാമത് ഖലീഫ ഉമർ- ഇബ്ന്‌ അൽ ഖാത്തിബ്‌ (umar- ibn al Khattib) വധിക്കപ്പെട്ടു.

1493 - കൊളംബസ് കരീബിയൻ കടലിൽവെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.

1534 - ഇംഗ്ലിഷ് പാർലമെൻറ് Act of Supremacy പാസാക്കി. ഭരണാധികാരിയായ രാജാക്കൻ മാരെ Church of England ന്റെ തലവൻമാരാക്കി.

1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം 'ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌' എന്ന പേരിൽ തുടക്കം കുറിച്ചു.

1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു.

1903 - കൊളംബിയയിൽ നിന്ന് പനാമ സ്വാതന്ത്ര്യം നേടി.

1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

a8231f45-ed50-48a4-a0f1-136af3079250.jpg

1928 - തുർക്കി അറബി അക്കം ഉപേക്ഷിച്ച് റോമൻ സമ്പ്രദായം സ്വീകരിച്ചു.

1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു

1946 - ജപ്പാൻ ചക്രവർത്തി ഹിരോഹിതോ പുതിയ ഭരണഘടന പ്രഖ്യാപിച്ചു.

1954 - സിനിമാ വേദിയിൽ അത്ഭുതം സൃഷ്ടിച്ച ജപ്പാനീസ് ഫിക്ഷൻ സിനിമ ഗോഡ്സില്ല റിലീസായി.

1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.

1973 - ശുക്രൻ, ചൊവ്വ എന്നിവയെ പറ്റി പഠിക്കാനുള്ള Mariner 10 NASA വിക്ഷേപിച്ചു..

1978 - ഡൊമിനിക്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. കൊളംബസ് ഡൊമിനിക്ക കണ്ടു പിടിച്ച ദിവസം കൂടിയാണ് ഇന്ന്.

8300bdcc-7e18-4fee-a59b-7361af02e480.jpg

1979 - നോർത്ത്‌ കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.

1980 - നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ)രൂപീകൃതമായത്.

1984 - ഇന്ദിരാ പ്രിയദർശിനിയുടെ സംസ്കാരം ശക്തി സ്ഥലിൽ നടന്നു..

1987 - Garden Gould ന് 30 വർഷത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം LASER ന് Patent കിട്ടി. 

1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

2002 - D D NEWS സംപ്രേഷണം തുടങ്ങി

2007 - പാക്ക് പ്രസിഡണ്ട് പർവേസ് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഭരണഘടന സസ്പെൻഡ് ചെയ്തു.

2014 - 2001 ലെ വേൾഡ് ട്രെയിഡ് സെൻറർ ഭീകരാക്രമണത്തിന് 13 വർഷത്തിന് ശേഷം WTC ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

a68e7019-6506-4337-8aa8-9543659c861b.jpg
ഇന്ന്, 
വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി  ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ  30-ൽ പരം കൃതികളുടെ കർത്താവായ പി നരേന്ദ്രനാഥിനെയും (1934 ഓഗസ്റ്റ് 18- 1991 നവംബർ 3),

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ഡോ.നരേന്ദ്ര പ്രസാദിനെയും ( 1945-2003 നവംബര്‍ 3)

മദ്യവര്‍ജ്ജനപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവും പണ്ഡിതനും പ്രൊഫസറും കവിയും ഉജ്ജ്വലവാഗ്മി യുമായിരുന്ന തൃക്കൊടിത്താനം ഗോപിനാഥന്‍ നായരെയും (1 ഒക്റ്റോബർ 1925 -നവംബർ 3, 2008)

ബീഹാറിൽ കാർപുരി ഠാക്കൂറിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ആളും പിന്നീട് ബി ജെ പിയുടെ ബീഹാറിലെ ആദ്യത്തെ പ്രസിഡന്റ് ആകുകയും ദേശീയ വൈസ് പ്രസിഡൻറും ഗുജറാത്തിന്റെയും രാജസ്ഥാനിന്റെയും ഗവർണർ പദം അലങ്കരിക്കുകയും ചെയ്ത കൈലാശ് പതി മിശ്രയെയും  (5 ഒക്റ്റോബർ  1923 – 3 നവംബർ 2012),?

474c969a-da59-403e-9304-eeb484eb018d.jpg

മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരുടെയും കാർമെൻ പണിക്കരുടെയും മകനും, മതങ്ങളുടെ താരതമ്യപഠനം, മതാന്തരസം‌വാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്ന റെയ്‌മൺ പണിക്കരെയും (1918 നവംബർ 3 - 2010 ഓഗസ്റ്റ് 26),

മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ച മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിനെയും ( 1922 നവംബർ 3-2005),

1658 മുതൽ 1707-ൽ മരണം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് മുഴുവനായും വ്യാപിച്ചുകിടക്കുന്ന മുഗൾ സാമ്രാജ്യം അതിന്റെ ഏറ്റവും വലിയ പരിധിയിലെത്തിച്ച് ഭരിച്ച ആറാമത്തെ മുഗൾ ചക്രവർത്തിയായി രുന്ന സാധാരണയായി ഔറംഗസീബ് എന്നറിയപ്പെടുന്ന മുഹി അൽ-ദിൻ മുഹമ്മദിനെയും (1618 നവംബർ 3- 3 മാർച്ച്, 1707)

ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എറ്റവും കൂടുതൽ അഭിനേതാക്കളെയും സംവിധായകരെയും നൽകിയ കപൂർ കുടുംബത്തിന്റെ കാരണവരും സിനിമയിലും നാടക രംഗത്തും ഒരു മികച്ച നടനുമായിരുന്ന പൃഥ്വിരാജ് കപൂറിനെയും  ( നവംബർ 1906 - 29 മേയ് 1972),

20439961-6bd0-4b5a-9e8c-a9421627d9e3.jpg

അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിക്കുകയും, ഹോർമോണുകളുടെ രസതന്ത്ര പഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിയിക്കുകയും ചെയ്ത ജാപ്പനീസ് രസതന്ത്രജ്ഞൻ തക്കമീനേ ജോക്കീച്ചീയെയും(നവംബർ 3,1854 - ജൂലൈ 22,1922),

റഷ്യയിലെ ഒഡേസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നവകാല്പനിക കവിയും ജ്ഞാനനിർമ്മിതിവാദിയും ആയിരുന്ന എഡ്വേർഡ് ബഗ്രിറ്റ്സ്കിയെയും ( നവംബർ 3 1895 – ഫെബ്രുവരി 16, 1934),

ജമാഅത്തെ ഇസ്ലാമിയുടെ നേതാവും, 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ച പാകിസ്താൻ കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഖുർറംമുറാദിനെയും (1932 നവംബർ 3-1996 ഡിസംബർ 19),

0461ffd5-2f7b-422f-9f05-de7cd71f02da.jpg

മാഗ്നിഫിസന്റ് സെവൻ, ഡെത്ത് വിഷ്, ഡെർട്ടി ഡെസൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹോളിവുഡിലെ പ്രശസ്ത അഭിനേതാവ്  ചാൾസ് ഡെന്നിസ് ബുച്ചിൻസ്കി എന്ന ചാൾസ് ബ്രോൺസണിനെയും (നവംമ്പർ 3, 1921 – ഓഗസ്റ്റ് 30, 2003) ,

ബെർക്കിലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഫിലോസഫി ആന്റ് സൗത്ത് & സൗത്ത്‌ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്റെ മുൻ പ്രൊഫസറായിരുന്ന ജൊഹാൻ ഫ്രെഡറിക്(ഫ്രിറ്റ്സ്) സ്റ്റാളിനെയും(നവംബർ 3, 1930 -ഫെബ്രുവരി 19, 2012) ഓർമ്മിക്കാം.
  
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment