Advertisment

ഇന്ന് ജൂലൈ 6, അന്താരാഷ്ട്ര ചുംബന ദിനവും സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്ര ദിനവും ഇന്ന്, നടൻ രൺവീർ സിം​ഗിന്റെയും നടി നികിത തുക്രാലിന്റെയും ജന്മദിനം ഇന്ന്, നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി മഹാത്മാഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project1334

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

1199 മിഥുനം 22
പുണർതം / പ്രതിപദം
2024  ജൂലൈ 6, ശനി

ഇന്ന്;

* സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്ര ദിനം! 
[ International Day Of Cooperatives ; കൂട്ടായ ശ്രമങ്ങൾ, ഈ കൂട്ടായ സംരംഭങ്ങൾ ശക്തി വർദ്ധിപ്പിക്കുന്നു, സഹകരണത്തിൻ്റെ ആദർശം ആഘോഷിക്കുന്ന ദിനമാണ് അന്താരാഷ്ട്ര സഹകരണ ദിനം.  ഈ ആഘോഷം അവരുടെ അംഗങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ അംഗീകരിക്കുന്നു.

publive-image

*ലോക സുനോസസ് ദിനം !
[ World Zoonosis Day! 
1885 ജൂലായ് 6-ന് ലൂയി പാസ്ചറാണ് സൂനോട്ടിക് രോഗത്തിനെതിരായ ആദ്യ വാക്സിനേഷൻ നൽകിയത്. മൃഗങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു രോഗകാരി മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് സൂനോസിസ്. സൂനോട്ടിക് രോഗസാധ്യതകളെക്കുറിച്ചും പ്രതിരോധത്തിനായുള്ള ദേശീയ ശ്രമങ്ങളെക്കുറിച്ചും കർഷകരെ ബോധവത്കരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.  മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം കാരണം, കർഷകർക്ക് സൂനോട്ടിക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.]

* അന്താരാഷ്ട്ര ചുംബന ദിനം : 
[ International Kissing Day ; ആഗോള തലത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം സുഹൃത്തുക്കളും പ്രിയപ്പെട്ടവരും തമ്മിലുള്ള വാത്സല്യം പ്രകടിപ്പിക്കുന്നതിനുള്ള ചുംബനത്തിൻ്റെ പ്രകടനത്തിനായി സമർപ്പിച്ചിരിക്കുന്നു. ഏതെങ്കിലും മതപരമോ സാംസ്കാരികമോ ആയ പരിപാടികളുമായി ബന്ധപ്പെടുത്താതെ, പ്രണയത്തിനായുള്ള ചുംബനവുമായി ബന്ധപ്പെട്ട ലളിതമായ ആനന്ദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിവസമാണിത്.]

* കൊമോറോസ് ദേശീയ ദിനം ! 
[ Comoros Day ; 1975 ജൂലായ് 6-ന് കൊമോറോസ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പൂർണ്ണമായും ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതിചെയ്യുന്ന അറബ് ലീഗിൻ്റെ ഏക രാജ്യമാണ് കൊമോറോസ്. അതിൻ്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും മൊറോണിയാണ്.  ഭൂരിഭാഗം ജനങ്ങളുടേയും മതവും ഔദ്യോഗിക സംസ്ഥാന മതവും സുന്നി ഇസ്ലാം ആണ്.] 

*  അന്താരാഷ്ട്ര ചെറി പിറ്റ് സ്പിറ്റിംഗ് ഡേ!  
[ International Cherry Pit Spitting Day ; എന്നത് ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന രസകരവും ലഘുവായതുമായ ഒരു സംഭവമാണ്.  ആർക്കാണ് ചെറി കുഴികൾ ഏറ്റവും ദൂരെ തുപ്പാൻ കഴിയുക എന്നറിയാൻ പങ്കെടുക്കുന്നവർ മത്സരിക്കുന്നു.]

* Virtually Hug a Virtual Assistant Day! 
[ വെർച്വൽ അസിസ്റ്റൻ്റുകൾ ലോകത്തെ തിരശ്ശീലയ്ക്ക് പിന്നിൽ ഓടിക്കൊണ്ടിരിക്കുന്നു, അതിനാൽ നിങ്ങളുടെ വെർച്വൽ അസിസ്റ്റൻ്റിന് ഒരു വെർച്വൽ ആലിംഗനത്തിൻ്റെ രൂപത്തിൽ കുറച്ച് അഭിനന്ദനങ്ങൾ അയയ്ക്കുന്നത് ഉറപ്പാക്കുക.]

publive-image

* ദേശീയ ഹോപ്-എ-പാർക്ക് ദിനം! 
[ National Hop-A-Park Day ;  ഈ പ്രത്യേക ദിവസം പ്രകൃതിയുടെ സൗന്ദര്യവും ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ സന്തോഷവും വിലമതിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.  നമ്മുടെ തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രകൃതി പരിസ്ഥിതിയുമായി വീണ്ടും ബന്ധപ്പെടാൻ ആളുകൾക്ക് ഇത് മൃദുലമായ ഒരു പ്രേരണയായി വർത്തിക്കുന്നു.]

* ദേശീയ ഫ്രൈഡ് ചിക്കൻ ദിനം!
[ National Fried Chicken Day ]

* National Air Traffic Control Day! 

* Take Your Webmaster to Lunch Day!
* National Hand Roll Day! 

*കുട കവർ  ദിവസം !
[Umbrella Cover Day
നിങ്ങളുടെ അടഞ്ഞ കുടയ്‌ക്ക് മുകളിലൂടെ പോകുന്ന തുണിയുടെ ചെറിയ സ്ലിപ്പ്, AKA ഒരു കുട കവർ പോലെയുള്ള ലൗകിക വസ്‌തുക്കളുടെ കഥകൾ പരിഗണിക്കാൻ കുറച്ച് സമയമെടുക്കുക.]
 
* പെറു : അദ്ധ്യാപക ദിനം !
* ലിത്വാനിയ: രാഷ്ട്രപദവി ദിനം!
* കൊമാറസ്, മലാവി: സ്വാതന്ത്ര്യ ദിനം!
* കസാഖ്സ്ഥാൻ: ക്യാപ്പിറ്റൽ ഡേ!
* പോളണ്ട്, റഷ്യ, ബലാറസ്, ഉക്രൈൻ:  കുപാല നൈറ്റ് [ഒരു വേനൽക്കാല ഉത്സവം ]
********

*ഇന്നത്തെ മൊഴിമുത്ത്
************
''ഈ കെട്ട ശീലത്തിന് നമ്മള്‍ക്കിടയില്‍ അംഗീകാരം ഉണ്ട് എന്നതിന് ഭാഷയില്‍ നിന്ന് ഞാന്‍ തെളിവ് തരാം:,

മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്. സ്വന്തം ജീവിതത്തില്‍നിന്ന് മറ്റു ഉദാഹരണങ്ങള്‍ ഓര്‍ത്തുനോക്കുക. നുണ നമ്മളെത്ര ഭംഗിയായി പറയുന്നു, അത് നേരാണ് എന്ന് ഭാവിക്കുന്നതിനെ നമ്മുടെ സംസ്കാരം എങ്ങനെ കൊണ്ടാടുന്നു എന്നതിന്റെ സൂചകം ആണ് 'ഭംഗിവാക്ക്'. ''
   [ - ശ്രീ.എം എന്‍ കാരശ്ശേരി  ]
  **********

ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക്  ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന  പതിനാലാമത്   ദലൈലാമ   ടെൻസിൻ ഗ്യാറ്റ്സോ എന്ന ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോയുടെയും (1935),

publive-image

1996ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ രജപുത്രന്‍, 1999ല്‍ മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍, ഡ്രീംസ്, സായ്വര്‍ തിരുമേനി, വടക്കുംനാഥന്‍, ചേട്ടായീസ്, സര്‍ സി പി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും സാള്‍ട്ട് മാംഗോ ട്രീ, ചേട്ടായീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായ ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍  പ്രശസ്തനുമായ ഷാജൂണ്‍ കാര്യലിന്റേയും  (1963),

നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള, ബൊളീവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടന്മാരിൽ ഒരാളും 2012 മുതൽ ഫോർബ്സ് ഇന്ത്യയുടെ 'സെലിബ്രിറ്റി 100' പട്ടികയിൽ ഇടംനേടുകയും ചെയ്ത രൺവീർ സിംഗ് ന്റേയും (1985), 

2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വരികയും പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുകയും (സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു) ചെയ്തിരുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമായ നികിത തുക്രാൽ (1981)ന്റേയും,

അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റും (2001 ജനുവരി 20നും . 2004-ലും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ സ്ഥാനമൊഴിഞ്ഞു.)   അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡൻറായിരുന്ന ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ മകനും റിപബ്ലിക്കൻ പാർട്ടിനേതാവുമായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷ് (1946)ന്റേയും,

 ( ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഒപ്പം  2 കോടി 10 ലക്ഷം പതിപ്പുകൾ വിറ്റഴിഞ്ഞ ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2003), ദ മാസക്കർ (2005), എന്നീ ആൽബങ്ങളിലൂടെ പ്രശസ്തിയിലേക്കുയർന്ന അമേരിക്കൻ റാപ്പ് ഗായകൻ കർട്ടിസ് ജെയിംസ് ജാക്സൺ ||| - 50 സെന്റ് ന്റേയും (1975), ജന്മദിനം !

ഇന്നത്തെ സ്മരണ !!
********
കണ്ടത്തിൽ വറുഗീസ്മാപ്പിള മ. (1857-1904)
കുന്നത്ത് ജനാർദ്ദനമേനോൻ മ. (1885-1955)
പാണക്കാട്പൂക്കോയതങ്ങൾ മ. (1913-1975)
ഇരിങ്ങൽ നാരായണി മ.(1994)
എൽ.പി.ആർ വർമ്മ മ. (1926-2003) 
അംബുജം സുരാസു മ. ( 2011)
മാൻസിങ്ങ് ഒന്നാമൻ മ. (1550-1614)
ജഗ്ജീവൻ റാം മ. (1908-1986)
ധിരുഭായി  അംബാനി മ. (1932- 2002)
ലുഡോവിക്കോ അരിസ്റ്റോ മ. (1474-1533)
സർ തോമസ് മൂർ മ. (1478 -1535 )
ജോർജ് സൈമൺ ഓം മ. (1789 -1854)
തോമസ് ഡാവെൻപോർട്ട്  മ.(1802-1851)
പോൾ ഡ്യൂസ്സെൻ മ. (1845 -1919)
മരിയ ഗൊരെത്തി മ.(1890 -1902)
വാസിലി ആക്സിയോനൊവ് മ. (1932-2009)
ചേതൻ ആനന്ദ് മ.  (1915 - 1997) 
പ്രതാപ് നാരായൺമിശ്ര മ. (1856 -1894)

ശ്യാമ പ്രസാദ് മുഖർജി ജ. (1901  - 1953 )
ഡി.എസ്. കോത്താരി ജ. (1905,  - 1993)
എം.ബാലമുരളീ കൃഷ്ണ ജ.(1930 - 2016)  
കാൾ ഹൈഡെൻസ്റ്റാം ജ. (1859 – 1940)
ഫ്രിഡ കാഹ്‌ലോ ജ. (1907 -1954)
അൻവർ ജലാൽപുരി ജ. (1947 - 2018), 

സ്മരണകൾ !!!
 *******
*പ്രധാനചരമദിനങ്ങൾ!!!

മലയാളത്തിലെ ആദ്യ ഗദ്യനാടക ങ്ങളിലൊന്നായ കലഹിനീദമനകം  സ്വതന്ത്ര വിവർത്തനം ചെയ്യുകയും, സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലാദ്യം തിരുമൂലവിലാസം ബാലികാ മഠം എന്ന പേരിൽ തിരുവല്ലയിൽ റസിഡൻഷ്യൽ സ്കൂളും കോട്ടയത്തെ എം.ഡി. സെമിനാരി ഹൈസ്കൂളും സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയും,  ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായ  ’കവി സമാജം' തുടങ്ങുകയും, മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനും കവിയും, ലിപി പരിഷ്കർത്താവും, ഗദ്യകാരനും  എഴുത്തുകാരനു മായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയെയും ( 1857 - 6 ജൂലൈ 1904),

publive-image

വന്ദേമാതരം " എന്ന ദേശീയ ഗീതവും (ആനന്ദമഠം എന്ന കൃതിയിൽ) കപാൽ കുണ്ഡല, മാലതി മാധവം ദുർഗേശ നന്ദിനി, തുടങ്ങിയ നോവലും എഴുതിയ ബങ്കിംചന്ദ്ര ചടോപാദ്ധ്യായയുടെ (ചാറ്റർജി ) ആദ്യത്തെതും അവസാനത്തേതുമായ ഇഗ്ലീഷ്  നോവൽ "രാജ് മോഹൻസ് വൈഫ് "   മലയാളത്തിലേക്ക് "മാതംങ്കിനി " എന്ന പേരിൽ  വിവർത്തനം ചെയ്യുകയും യേശുകൃസ്തു, അരവിന്ദയോഗി തുടങ്ങിയ ജീവചരിത്രങ്ങൾ  രചിക്കുകയും,  സമദർശി, സ്വരാജ്, ധർമ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം,എക്സ്പ്രസ്സ് തുടങ്ങിയവയിൽ  പത്രാധിപരായി ഇരിക്കുകയും ചെയ്ത കുന്നത്ത് ജനാർദ്ദനമേനോൻ എന്ന ,കണ്ണൻ ജനാർദ്ദനനെയും 
( 1885, ജുൺ 7 - 1955 ജൂലൈ 6)

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകന്‍, സംസ്ഥാന പ്രസിഡന്റ്റ്,  ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളെയും (1913 ജനുവരി 20-1975 ജൂലൈ 06),

ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന ചലച്ചിത്രത്തിലെ അമ്മ, കെ.ജി. ജോർജ്ജിന്റെ മേളയിലെ കുള്ളൻ കഥാപാത്രത്തിന്റെ അമ്മ തുടങ്ങി നിരവധി കഥാ പാത്രങ്ങളെ  സിനിമകളിൽ അവതരിപ്പിക്കുകയും,ഒട്ടേറെ റേഡിയോ നാടകങ്ങൾക്ക് ശബ്ദം പകരുകയും, കഥാപ്രസംഗ രംഗത്തും നാടക സംവിധായികയായും പ്രവർത്തിച്ച  നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്ന ഇരിങ്ങൽ നാരായണിയെയും (മരണം :6 ജൂലൈ 1994).

ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, കർണാടക സംഗീതവിദ്വാനും ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാൾ രവിവർമ്മ എൽ.പി.ആർ വർമ്മയെയും (ഫെബ്രുവരി 18, 1926-2003 ജൂലൈ 6) ,

നാല് പതിറ്റാണ്ടോളം മലയാള നാടകവേദികളിൽ സജീവമായിരുന്ന ശ്രദ്ധേയയായ ഒരു നടിയും, നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ സുരാസുവിന്റെ ജീവിതപങ്കാളിയും ആയിരുന്ന അംബുജം സുരാസുവിനെയും (മരണം: 6-ജൂലൈ 2011),

മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനും,  നവരത്നങ്ങളിൽ ഒരാളും,അംബെറിലെ  (ഇന്നത്തെ ജയ്പൂർ) രജപുത്ര രാജാവും ആയിരുന്ന മാൻസിങ്ങ് ഒന്നാമനെയും (ഡിസംബർ 21, 1550 – ജൂലൈ 6, 1614),

മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാമിന്റെയും(5 ഏപ്രിൽ 1908 – 6 ജൂലൈ 1986)

ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയ കാവ്യത്തിന്റെ രചയിതാവായ ഒരു ഇറ്റാലിയൻ കവി ലുഡോവിക്കോ അരിസ്റ്റോയെയും (സെപ്റ്റംബർ 8, 1474 – ജൂലൈ 6, 1533)

ഹെൻറി എട്ടാമന്റെ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിക്കുകയും ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുകയും, യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവും, ഇംഗ്ലണ്ടിലെ ‍പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനും,  രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമായിരുന്ന സർ തോമസ് മൂറിനെയും (1478 ഫെബ്റുവരി 7-1535 ജൂലൈ 6),

nikita-thukral-controversy-7

സ്വയം നിർമ്മിച്ച ഉപകരണം ഉപയോഗിച്ച് അദ്ദേഹം, ഒരു ചാലകത്തിലൂടെ (Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനവുമായി (Voltage) നേർ അനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടു പിടിക്കുകയും, പിന്നീട് ഓമിന്റെ നിയമം (Ohm's law) എന്ന പേരിൽ പ്രശസ്തമാകുകയും,   ഓമിന്റെ ശബ്ദനിയമം (Ohm's acoustic law) എന്ന പേരിൽ അറിയപ്പെടുന്ന നിയമം കണ്ടു പിടിക്കുകയും ചെയ്ത ഒരു പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന ജോർജ് സൈമൺ ഓമിനെയും(17 മാർച്ച് 1789 - 6 ജൂലൈ 1854).

വൈദ്യുത മോട്ടോർ ആദ്യമായി നിർമിക്കുകയും ലാഭകരമായി വിപണനം ചെയ്യുകയും ചെയ്ത ഒരു അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഡാവെൻപോർട്ടിനെയും (1802 ജൂലൈ 9- ജൂലൈ 6,1851),

തത്ത്വശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുന്നതിലൂടെ ജീവിതത്തിന്റെ അർഥം മനസ്സിലാക്കുവാനും അതിനെ ആത്മീയമായും മതപരമായും വ്യാഖ്യാനിക്കുവാനും സാധിക്കും എന്ന് വിശ്വസിക്കുകയും, ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചും,  പാശ്ചാത്യതത്ത്വചിന്തയും,  ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി രചിക്കുകയും ചെയ്ത  ജർമൻ തത്ത്വചിന്തകനും ഭാഷാശാസ്ത്രജ്ഞ നുമായിരുന്ന പോൾ ഡ്യൂസ്സെനെയും (1845 ജനുവരി 7 – 1919 ജൂലൈ 6),

തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു  വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷി യാകുകയും, പിന്നീട് കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത മരിയ ഗൊരെത്തിയെയും 
(ഒക്ടോബർ 16, 1890 - ജൂലൈ 6, 1902),

ഒരു ഡോക്റ്ററായ സ്വന്തം അനുഭവത്തെ പറ്റി "കളീഗ്സ്" എന്ന നോവലും, സോവിയറ്റിലെ യുവജനങ്ങളെ പറ്റി ടിക്കറ്റ് റ്റു ദി സ്റ്റാർസ്  എന്നീ കൃതികൾ അടക്കം ധാരാളം നോവലുകളും കഥകളും കവിതകളും രചിച്ച റഷ്യൻ എഴുത്തുകാരൻ വാസിലി ആക്സിയോനൊവിനെയും (ആഗസ്റ്റ് 20, 1932 – ജൂലൈ 6, 2009),

ഹിന്ദി ഖാരി ബോളി, ഭാരതേന്ദു കാലഘട്ടത്തിലെ ഉന്നായക് എന്ന്  വിളിക്കപ്പെടുന്ന എഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ  പ്രത്യേക പ്രശസ്തി നേടിയിരുന്ന, ഒപ്പം ആധുനിക ഹിന്ദിയുടെ സൃഷ്ടാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്രതാപ് നാരായൺ മിശ്രയേയും(24 സെപ്റ്റംബർ 1856 - 6 ജൂലൈ 1894) 

പ്രശസ്ത ഹിന്ദി ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തും ബോളിവുഡ് സിനിമകളെ ആദ്യമായി ഈ നിലയിലേക്ക് കൊണ്ടുവന്നതിൻ്റെ ക്രെഡിറ്റ് ഹോൾഡറും നിത്യഹരിത നടൻ ദേവ് ആനന്ദിൻ്റെ മൂത്ത സഹോദരനും ആയിരുന്ന ചേതൻ ആനന്ദിനേയും (3 ജനുവരി 1915 - 6 ജൂലൈ 1997) 

പത്താംക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും നിശ്ചയദാർഢ്യത്തിൻ്റെ അടിസ്‌ഥാനത്തിൽ വെറും മൂന്ന് പതിറ്റാണ്ട് കൊണ്ട് സ്വന്തമായി ഒരു വലിയ വ്യാപാര-വ്യവസായ സാമ്രാജ്യം സ്ഥാപിക്കുകയും  എണ്ണപ്പെട്ട ധാനിക്കറിൽ ഒരാളായി മാറുകയും ചെയ്ത റിലയൻസ് ഇൻഡസ്ട്രീസ് ഉടമ  ധീരജ്ലാൽ ഹിരാചന്ദ് അംബാനിയേയും  (28 ഡിസംബർ 1932 - 6 ജൂലൈ 2002),

*പ്രധാനജന്മദിനങ്ങൾ !!!

കൊൽക്കത്ത സർവ്വകലാശാലയുടെ  മുൻ വൈസ് ചാൻസലറും ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുൻ മന്ത്രിയുമായിരുന്ന   ശ്യാമ പ്രസാദ് മുഖർജിയുടെയും(1901 ജൂലൈ 6 - 1953 ജൂൺ 23)

ഡൽഹി യൂണിവേഴ്സിറ്റിയിൽ റീഡർ പ്രഫസർ, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവി, ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകൻ  യു.ജി.സി.യുടെ ചെയർമാൻ,  ഇന്ത്യൻ‍ സയൻസ് കോൺഗ്രസിന്റെ ഗോൾഡൻ ജൂബിലി വിഭാഗത്തിൽ ജനറൽ പ്രസിഡന്റ്,  ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റ്, തുടങ്ങിയ പദവികൾ വഹിക്കുകയും, സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസിലും  ഗവേഷണങ്ങൾ നടത്തുകയും ചെയ്ത  ഭൗതികശാസ്ത്രജ്ഞൻ ഡി.എസ്. കോത്താരി എന്ന ദൗലത്ത് സിങ് കോത്താരിയെയും (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4),

നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനും, കവിയും, സംഗീതസം‌വിധായകനും അഭിനേതാവുമായിരുന്ന മംഗലം‌പള്ളി ബാലമുരളീ കൃഷ്ണ എന്ന എം. ബാലമുരളീ കൃഷ്ണയെയും ( 1930 ജൂലൈ 6 -  2016 നവംബർ 22) . 

ചാർലി സ് മെൻ ,സൂത്ത് സെയർ, ബർത്ത് ഓഫ് ഗോഡ് തുടങ്ങിയ കൃതികൾ രചിച്ച സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവും,സ്വീഡിഷ് കവിയും നോവലിസ്റ്റും ആയിരുന്നു കാൾ ഗുസ്താവ് വെർണർ വാൻ ഹൈഡെൻസ്റ്റാമിനെയും (6 ജൂലൈ 1859 – 20 മേയ് 1940),

തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരിയും , കമ്യൂണിസ്റ്റ് അനുഭാവിയും, ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയുടെ ഭാര്യയും,  ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾ വരച്ചു പ്രശസ്തയാകുകയും, അവരുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം  യൂറോപ്പിലും അമേരിക്കയിലും അവരുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ഫ്രിഡ കാഹ്‌ലോയെയും
 (ജൂലൈ 6,1907 – ജൂലൈ 13, 1954),

ഹിന്ദു മതഗ്രന്ഥമായ 'ശ്രീമദ് ഭഗവത് ഗീത'  ഉറുദു കവിതയിലേക്ക് 'രഹ്‌റൗ സേ രെഹ്‌നുമാ തക്' , 'ഉർദു ഷായരി മേ ഗീതാഞ്ജലി' , 'ഉർദു ഷായരി മേ ഗീത' എന്നീ പേരുകളിൽ വിവർത്തനം ചെയ്യുകയും 'അക്ബർ ദി ഗ്രേറ്റ്' എന്ന സീരിയലിലും  സംഭാഷണങ്ങൾ നിർവഹിക്കുകയും 2018-ൽ  പത്മശ്രീ ലഭിക്കുകയും യഷ് ഭാരതി' ബഹുമതി നേടുകയും ചെയ്ത പ്രശസ്ത ഉറുദു കവി അൻവർ ജലാൽപുരിഎയും  (6 ജൂലൈ 1947 - 2 ജനുവരി 2018)
ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന് …
********

1189 -  ഈ ദിവസം, റിച്ചാർഡ് ദി ലയൺഹാർട്ട് ഇംഗ്ലണ്ടിൻ്റെ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു, മൂന്നാം കുരിശുയുദ്ധം കാണുന്ന ഒരു ഭരണം ആരംഭിച്ചു. 

publive-image

1415 - ബൊഹീമിയൻ മത പരിഷ്കർത്താവായ ജാൻ ഹുസിനെ സ്തംഭത്തിൽ ചുട്ടു കൊല്ലുകയും സഭാ അഴിമതിക്കെതിരായ വിയോജിപ്പിൻ്റെ പ്രതീകമായി മാറുകയും ചെയ്തു. 

1483 - റിച്ചാർഡ് മൂന്നാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.

1484 - പോർച്ചുഗീസ് കപ്പിത്താൻ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തി.

1495 - ഫോർനോവോ യുദ്ധവും ജൂലൈ 6 ന് കണ്ടു, അവിടെ ഫ്രഞ്ച് രാജാവ് ചാൾസ് എട്ടാമൻ ഹോളി ലീഗിനെതിരെ വിജയം ഉറപ്പിച്ചു. 

 1560 -  എഡിൻബർഗ് ഉടമ്പടി ഒപ്പുവച്ചു, ഇത് ഇംഗ്ലണ്ടിനും സ്കോട്ട്ലൻഡിനും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തി. 

1609 - ബൊഹേമിയയിൽ മതസ്വാതന്ത്ര്യം  അനുവദിച്ചു.

1785 - അമേരിക്കയിൽ പണമിടപാടിനുള്ള ഏകകമായി ഡോളർ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

1787 - പശ്ചിമ ബംഗാളിലെ ഷിബ്പൂരിൽ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിതമായി.

1801 - അൾജിസിറാസ് യുദ്ധം: ഫ്രഞ്ചു നാവികസേന ബ്രിട്ടീഷ് നാവികസേനയെ തോൽ‌പ്പിച്ചു.

1854 - യു.എസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ സമ്മേളനം മിഷിഗണിലെ ജാക്സണിൽ നടന്നു.

1859 - സ്കോട്ടിഷ് പുരോഹിതനും പ്രശസ്ത പര്യവേക്ഷകനുമായ ഡേവിഡ് ലെവിംഗ്സ്റ്റൺ ആദ്യമായി ഈ ഭൂമിയിൽ കാലുകുത്തി. അതിനുശേഷം ബ്രിട്ടൻ ഈ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

1859 - സ്വീഡിഷ് കവിയും നോവലിസ്റ്റും നോബൽ സമ്മാന ജേതാവുമായ വെർണർ വോൺ ഹൈഡൻസ്റ്റാം ജനിച്ചു.

1885 - പേപ്പട്ടിവിഷത്തിനെതിരെയുള്ള തന്റെ പ്രതിരോധമരുന്ന്‌ ലൂയി പാസ്ചർ വിജയകരമായി പരീക്ഷിച്ചു. ഒരു നായയിൽ നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന കുട്ടിയിലാണ്‌ ഈ മരുന്ന് പരീക്ഷിച്ചത്.

1892 - ദാദാബായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.

1893 - അയോവയിലെ പോമെറോയ് എന്ന ചെറുപട്ടണം ടൊർണാഡോയുടെ ആഘാതത്തിൽ നിശ്ശേഷം തകർന്നു. 71 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1903 - സ്വീഡിഷ് ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഹ്യൂഗോ തിയോറൽ ജനിച്ചു.

1905 - ആൽഫ്രെഡ് ഡീകിൻ രണ്ടാമതും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി.

1908 - ഉത്തരധ്രുവത്തിലേക്കുള്ള തന്റെ പര്യവേഷണയാത്ര റോബർട്ട് പിയറി ആരംഭിച്ചു.

1919 - ആർ. 34 എന്ന ബ്രിട്ടീഷ് ആകാശനൗക ന്യൂയോർക്കിലിറങ്ങി, ആദ്യമായി അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആകാശനൗകയായി.

1923  - സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്ഥാപിതമായി.

1944 - നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചു.

1952 -  ബ്രിട്ടീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ഹിലാരി മാൻ്റൽ ജനിച്ചു.

1961 -  മൊസാംബിക്കിനടുത്ത് പോർച്ചുഗീസ് കപ്പലിലുണ്ടായ സ്ഫോടനത്തിൽ 300 പേർ മരിച്ചു.

1964 - ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമായ മലാവി ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി, ഈ ദിവസം ഈ രാജ്യത്തിൻ്റെ ദേശീയ ദിനമായി പ്രഖ്യാപിക്കപ്പെട്ടു.

1966 - മലാവി ഒരു റിപ്പബ്ലിക്കായി. ഹേസ്റ്റിങ്സ് ബൻഡ ആദ്യ പ്രസിഡണ്ടായി.

1967 - ബയാഫ്രൻ യുദ്ധം: നൈജീരിയൻ പട്ടാളം ബയാഫ്രയിൽ അധിനിവേശം നടത്തിയതോടെ യുദ്ധത്തിന്‌ തുടക്കമായി.

1975 - കൊമോറോസ് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1978 - ആദ്യത്തെ മുഴുനീള ശബ്ദസിനിമ 'ദി ലൈറ്റ് ഓഫ് ന്യൂയോർക്ക്' പ്രദർശനം ആരംഭിച്ചു.

1990 - ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ സ്ഥാപിതമായി.

2002 -  അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ കൊല്ലപ്പെട്ടത് ഈ ദിവസമാണ്.

 2005 - നാൽപ്പതിനായിരം വർഷം പഴക്കമുള്ള മനുഷ്യ കാൽപ്പാടുകൾ മെക്സിക്കോയിൽ കണ്ടെത്തി.

 2005 - ഫ്രഞ്ച് നോവലിസ്റ്റായ ക്ലോഡ് സൈമൺ അന്തരിച്ചു.

2006 - ഇന്ത്യയും ചൈനയും തമ്മിൽ നടന്ന യുദ്ധസമയത്ത് അടച്ച നാഥുലാ ചുരം 44 വർഷത്തിനു ശേഷം വ്യാപാരാവശ്യങ്ങൾക്കായി തുറന്നു.

2006 - ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് പോർച്ചുഗലിനെ പരാജയപ്പെടുത്തി.

2006 - ഫെലിപെ കാൾഡെറോൺ മെക്സിക്കോയുടെ പ്രസിഡണ്ടായി.

2009 - 2009-ൽ ജദ്രങ്ക കോസോർ ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി.

2012 - യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD) പുറത്തിറക്കിയ വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് റിപ്പോർട്ട്-2012 അനുസരിച്ച്, 2012 മുതൽ 2014 വരെയുള്ള കാലയളവിൽ ചൈനയാണ് മൾട്ടിനാഷണൽ കമ്പനികളുടെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രം. അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയും.

2013 - നൈജീരിയയിലെ യോബി സ്റ്റേറ്റിലെ ഒരു സ്കൂളിൽ നടന്ന വെടിവയ്പിൽ 42 പേർ കൊല്ലപ്പെട്ടു.

2013 - ഏഷ്യാന എയർലൈൻസ് ഫ്ലൈറ്റ് 214 ആയി പ്രവർത്തിച്ച ബോയിംഗ് 777 സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെടുകയും വിമാനത്തിലുണ്ടായിരുന്ന 307 പേരിൽ 181 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2014 - ഇസ്രായേൽ വ്യോമസേന ഗാസ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഹമാസ് അംഗങ്ങളെ വധിച്ചു.

2017 - ഡെങ്കിപ്പനി പടർന്നുപിടിച്ച് 227 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു.

2020 - ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020 - ചാര ഉപഗ്രഹമായ 'ഒഫെക് 16' ഇസ്രയേൽ വിജയകരമായി വിക്ഷേപിച്ചു

2020 - സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായരെ നിയമിച്ചു. കേരളത്തിൽ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് ശശികല നായർ

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment