ഇന്ന് ഒക്ടോബർ 3, നവരാത്രി ആരംഭം, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും പി. കെ ജയലക്ഷ്മിയുടെയും സംഗീത സംവിധായകൻ ശരത്തിന്റെയും ജന്മദിനം, ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്ന് തുരത്തിയതും ഇറാഖ് ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project october 3

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
 കൊല്ലവർഷം 1200 
കന്നി 17
അത്തം  / പ്രഥമ
2024/ ഒക്ടോബര്‍ 3, 
വ്യാഴം

Advertisment

ഇന്ന്
നവരാത്രി ആരംഭം ;
National Boyfriend’s Day ![കാമുകരുള്ളവർക്ക് തങ്ങൾ എത്രമാത്രം വിലമതിക്കപ്പെടുന്നുവെന്ന് അവർക്ക് തന്നെ അറിയാമെന്ന് ഉറപ്പാക്കാൻ ഒരു ദിനം. അതാണ് ദേശീയ ബോയ്‌ഫ്രണ്ട്സ് ദിനം.]publive-image

*Jewish New year ![ജൂതന്മാർക്കും നാളെ പുതുവർഷമാണ്]               

*ദേശീയ സാങ്കേതിക വിദഗ്ധരുടെ  ദിനം! [ സ്വയം ഒരു പുതിയ സാങ്കേതിക ഗാഡ്‌ജെറ്റ് നേടൂ, സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതലറിയൂ, മറ്റുള്ളവരെ അത് പഠിപ്പിക്കൂ, ഈ നാളുകളിൽ നമ്മുടെ ആധുനിക ജീവിതത്തിൽ സാങ്കേതിക വിദഗ്ധർക്കും ടെക്കികൾക്കും സമൂഹത്തിൽ ഉള്ള പ്രാധാന്യത്തെ അംഗീകരിയ്ക്കുക. ]

*വൈറസ്  ദിനം ![വൈറസുകൾ നമ്മുടെ ജീവിതത്തിലും ആവാസവ്യവസ്ഥയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു, എല്ലായ്പ്പോഴും അത് മോശമായ രീതിയിലല്ല എന്ന കാര്യം എത്ര പേർക്കറിയാം?!. ഈ റോളുകളെക്കുറിച്ചും വൈറസുകൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ എങ്ങനെ സ്വാധിനിക്കുന്നുവെന്നും അറിയുവാൻ ഒരു ദിനം. ]publive-image

*ദേശീയ പഞ്ചസാര രഹിത  ദിനം![ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക .ശുദ്ധീകരിച്ച പഞ്ചസാര കഴിയ്ക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന ഓർമ്മപ്പെടുത്തലിനായി ഒരു ദിനം. ഒരോരുത്തരും കഴിക്കുന്ന പഞ്ചസാരയുടെ അളവ് സ്വയം കുറയ്ക്കാൻ ആളുകളെ പ്രേരിപ്പിയ്ക്കുന്നതിന് ദേശീയ പഞ്ചസാര വിരുദ്ധ ദിനം ഇവിടെയുണ്ട്. എന്നാലും പതിറ്റാണ്ടുകളായി പഞ്ചസാരയുടെ ഉപയോഗത്തിൻ്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ശരാശരി പാശ്ചാത്യ ഭക്ഷണക്രമത്തിന് ആരോഗ്യകരമായ ബദലുകൾ വാഗ്ദാനം ചെയ്യാനുള്ള അവസരം കൂടിയാണിത്.] 

*Buy British day![യുകെയുടെ സമ്പന്നമായ പൈതൃകവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ആഗോള വിപണിയിൽ യഥേഷ്ടം വിറ്റഴിയപ്പെടുമ്പോൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ പ്രോത്സാഹിപ്പിയ്ക്കാനും അവയിൽ നിക്ഷേപിക്കാനും എല്ലാവരെയും പ്രേരിപ്പിയ്ക്കുന്നതിലൂടെ ബൈ ബ്രിട്ടീഷ് ഡേ ഒരു കൊടുക്കൽ-വാങ്ങൽഈ പ്രാദേശിക പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു]publive-image

*അന്താരാഷ്ട്ര ക്രംഹോൺ ദിനം![വിസിൽബോ എന്ന ഒരു കൂട്ടം സംഗീതജ്ഞർ 2021-ലാണ് അന്താ-രാഷ്ട്ര ക്രംഹോൺ ദിനം സ്ഥാപിച്ചത്. ഒക്‌ടോബർ 3-ന് ഒരു പ്രത്യേക ദിനത്തിൽ അവരുടെ ആദ്യ ആൽബം പുറത്തിറക്കാൻ ഒരു പ്രത്യേക കാരണം തേടുന്നു, അങ്ങനെ ഈ ദിവസം പിറന്നു. നവോത്ഥാന സംഗീതത്തിൻ്റെ ചെറുതും എന്നാൽ വ്യതിരിക്തവുമായ ഈ ഭാഗത്തെ അഭിനന്ദിക്കാനും പര്യവേക്ഷണം നടത്താനും ഇത് ഒരു അവസരമാകുമെന്നതാണ് ഇന്നത്തെ ദിവസത്തെ പ്രതീക്ഷ. ]

publive-image

*National wide awake day![ദേശീയ വ്യാപകമായ ഉണർവിൻ്റെ ദിനം യുവജന പ്രവർത്തനത്തിൻ്റെയും രാഷ്ട്രീയ ഇടപെടലുകളുടെയും ആത്മാവിനെ ആദരിക്കുന്ന ആവേശകരവും അർത്ഥവത്തായതുമായ ഒരു ആഘോഷമാണ് ഇത്.എബ്രഹാം ലിങ്കൻ്റെ തിരഞ്ഞെടുപ്പിലും ഉന്മൂലന പ്രസ്ഥാനത്തിലും നിർണായക പങ്ക് വഹിച്ച യുവപ്രവർത്തകരുടെ ഒരു കൂട്ടം വൈഡ് എവേക്സിനെ ഇത് സ്മരിയ്ക്കുന്നു.മാറ്റത്തെ സ്വാധീനിക്കാനുള്ള യുവജനങ്ങളുടെ ശക്തിയെ ഈ ദിവസം ഉയർത്തിക്കാട്ടുന്നതിനോടൊപ്പം ഉത്സാഹത്തോടും സർഗ്ഗാത്മകതയോടും കൂടി നാഗരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഈ ദിനം എല്ലാവരെയും പ്രേരിപ്പിക്കുന്നു. ]

ഒക്റ്റോബർ മാസത്തിലെ ആചരണങ്ങൾ ;
* Breast Cancer Awareness Month
* Mental Health Month
* Hispanic Heritage Month
* Dysautonomia Awareness Month
* Family History Month
* Black Cat Awareness Month
* Dyslexia Awareness Month
* Emotional Intelligence Awareness Monthpublive-image

* ഇറാക്ക് : സ്വാതന്ത്ര്യ ദിനം !
* ജർമ്മനി : ഇരുജർമ്മനികളും ഒരുമിച്ചദിനം !
* ഇറ്റലി: കുടിയേറ്റത്തിന്റെ ഇരകളുടെ ഓർമ  ദിനം !
* ദ. കൊറിയ: ദേശീയ സ്ഥാപന ദിനം

ഇന്നത്തെ മൊഴിമുത്ത് 
''സമരങ്ങള്‍ നടക്കുമ്പോള്‍ പൊതുമുതലിന് നാശം ഉണ്ടാകും. ഇത് പ്രാചീനമായ ഒരു തെറ്റാണ്. ജനങ്ങളെ പ്രാന്ത് പിടിപ്പിക്കുന്ന ' പരിഷ്‌കാരങ്ങള്‍' നടപ്പാക്കുകയും സ്വസ്ഥവും സുരക്ഷിതവുമായ പ്രസ് ക്ലബുകളില്‍ ഇരുന്നു പൊതു മുതലിനെകുറിച്ച് വിലപിക്കുകയും ചെയ്യുന്നവര്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ചും ഓര്‍ക്കേണ്ടതാണ്. പൊതുമുതല്‍ മന്ത്രിമാര്‍ക്ക് മാത്രം നശിപ്പിക്കാന്‍ ഉള്ളതാണെന്ന് നമ്മുടെ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ല. അടികൊണ്ടും വെടികൊണ്ടും അതിനിടെ തകര്‍ന്നത് ആളുകളുടെ ശരീരങ്ങള്‍ ആണ്. ഒരു രാജ്യത്തിന്റെ പൊതു മുതലില്‍ ജനങ്ങളും പെടും എന്ന വിനീത ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.'' [ - എം എൻ വിജയൻ ]
ജന്മദിനം
ഇന്ത്യയുടെ 45-മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും (1953),publive-image

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയും കേരള നിയമസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന പി. കെ ജയലക്ഷ്മിയുടെയും (1980),

 2011-ലെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസം‌വിധായകൻ ശരത്തിന്‍റെയും (1964),publive-image

തമിഴ് സിനിമ നടൻ രംഗരാജ് സുബ്ബയ്യ എന്ന  സത്യരാജിന്റെയും (1954),

ബ്രൗൺ യൂണിവേഴ്സിറ്റി. ബാസ്കോ ഷോറൂം. ബാക് ബെറി ലൈബ്രറി തുടങ്ങിയ കെട്ടിടങ്ങളുടെ ശിൽപ്പിയായ അമേരിക്കൻ   ആർക്കിടെക്റ്റും പ്ലാനറുമായ ഡെനിസ് സ്കോട്ട് ബ്രൗണിന്റെയും(1931),

ഒരു അമേരിക്കൻ നടിയായ ടെസ്സ ലിൻ തോംസൻ്റേയും ( 1983),

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ഗ്വെൻ റെനീ സ്റ്റെഫാനിയുടേയും (1969 ),

വാട്ടർ ലാൻഡ്, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ ജംഗിൾ ബുക്ക് , വൺജിൻ ,   അബെർഡീൻ  ദ ബ്രദേഴ്സ് ഗ്രിം , 300 ,   റെഡ് ബാരോൺ എന്നീ ചിത്രങ്ങളിലും   ടെർമിനേറ്റർ: ദ സാറ കോണർ ക്രോണിക്കിൾസ് , ഗെയിം ഓഫ് ത്രോൺസ് എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച  ലെന ഹീഡെയുടെയും   (1973) ജന്മദിനം !publive-image

സ്മരണാഞ്ജലി !!!
കാരാട്ട് അച്യുതമേനോൻ  മ. (1866-1913)
ടി. ഉബൈദ്‌ മ. (1908-1972)
എന്‍ കെ കുഞ്ഞികൃഷ്ണന്‍ നായര്‍ മ. (1917-2012)
കൊളുത്തൂർ ഗോപാലൻ  മ( 1918 -  2019
പ്രൊഫ. എം.എൻ. വിജയൻ മ. (1930-2007)
എൻ. മോഹനൻ മ. (1933 - 1999)
മാ പോ സി  മ. (1906-1995),
അബ്ദുൽ ഹഖ് അൻസാരി മ.(1931-2012)
ഉഷാ രവി മ. (1940-2013)
കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള(മരണം 2023). 
പുനലൂർ മധു മ.( 1956- 2022)[
ജലാൽ തലബാനി മ. (1933-2017)
അസ്സീസിയിലെ ഫ്രാൻസിസി മ.(1182 -1226)

publive-image

മരുമക്കത്തായത്തറവാടിന്റെ ജീർണാവസ്ഥ  പ്രമേയമാക്കി കൊണ്ട് അമ്മായിപ്പഞ്ചതന്ത്രം, വിരുതൻശങ്കു എന്നീ കൃതികളിലൂടെ പ്രസിദ്ധനായിത്തീർന്ന മലയാളസാഹിത്യകാരനായിരുന്ന കാരാട്ട് അച്യുതമേനോൻ (1866 - 1913 ഒക്റ്റോബർ 3),

കുമ്പളയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവഗണനക്കും ബഹിഷ്കരണത്തിനുമെതിരെ ശബ്ദിക്കുക, മതയാഥാസ്ഥികത ക്കെതിരെ ശക്തമായി പൊരുതുക, മാതൃഭാഷയിൽ വെള്ളിയാഴ്ച പ്രഭാഷണം നിർവ്വഹിച്ചതിന്റെയും അനാചാരങ്ങളെ എതിർത്തതിന്റെയും പേരിൽ ബഹിഷ്കരണങ്ങൾ സഹിക്കേണ്ടി വരുക, വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരുവാൻ ഒരു വിദ്യാഭ്യാസ പ്രചാരണജാഥ സംഘടിപ്പിക്കുന്ന വഴി കാസർകോഡ്‌ ആദ്യമായി ഗവ. മുസ്‌ലിം ഹൈസ്‌കൂൾ സ്ഥാപിക്കുക തുടങ്ങിയ സാമൂഹ്യ പ്രവർത്തികൾ ചെയ്ത ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്ന ടി. ഉബൈദ് (1908 ഒക്ടോബർ 7-ഒക്ടോബർ 3, 1972)

ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തെ] പ്രതിനിധീകരിച്ച ഒരു സ്വാതന്ത്ര്യസമരസേനാനിയായ എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ (08 സെപ്റ്റംബർ 1917- 03 ഒക്ടോബർ 2002)

ഒരു ഇന്ത്യൻ പോഷകാഹാര വിദഗ്ദ്ധനായിരുന്ന   കൊളുത്തൂർ ഗോപാലൻ FRCP, FRS, FAMS, FASc (29 നവംബർ 1918 - 3 ഒക്ടോബർ 2019) 

മാർക്സിന്റെ സമൂഹ ചിന്തയുടെയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രത്തിന്റെയും സ്വാധീനത്താൽ, കാവ്യ വിശകലനത്തിനും ജീവിത വ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകനും ആനൽ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള  മലയാളത്തിലെ മനഃശാസ്ത്രനിരൂപണ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എൻ. വിജയൻ (1930 ജൂൺ 8- 2007 ഒക്ടോബർ 3),publive-image

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെമകനും, കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ, കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ്  കോർപ്പറേഷന്റെ  ഡയറക്റ്റർ തുടങ്ങിയ പദവികൾ വഹിച്ച മലയാളത്തിലെ  പ്രശസ്തനായ ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്ന എൻ.മോഹനൻ (ഏപ്രിൽ 27 1933 -ഒക്ടോബർ 3 1999),

നിരവധി മലയാളചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണ് ഉഷാ രവി (1940 - 3 ഒക്ടോബർ 2013).

publive-image

കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു ശാസ്താംകോട്ട വേങ്ങ കുറിശ്ശേരിൽ വീട്ടിൽ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള(മരണം : 03 ഒക്ടോബർ 2023). 

കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ രാഷ്ട്രീയപ്രവർത്തകനും ഒൻപതാം കേരളനിയമസഭയിൽ പുനലൂർ മണ്ഡലത്തിൽ നിന്നുമുള്ള സാമാജികനുമായിരുന്നു പുനലൂർ മധു(25 നവംബർ 1956-3 ഒക്ടോബർ 2022)[

ആന്ധ്രപ്രദേശ് രൂപികരിച്ചപ്പോൾ ,മദ്രാസ് (ചെനൈ) തമിഴ്നാടിന്റെ തലസ്ഥാനമായി തുടരാൻ പൊരുതിയ തമിഴ് അരശു കഴഗത്തിന്റെ സ്ഥാപകനും, സ്വാതന്ത്ര്യാനന്തരം മദ്രാസ് കോർ പ്പറേഷന്റെ കൊടിയടയാളം തീരുമാനിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയും ,100 ഓളം കൃതികൾ രചിക്കുകയും ചെയത മൈലാപൂർ പൊന്നുസ്വാമി ശിവഗ്നാനം എന്ന മാ പോ(26 ജൂൺ 1906 – 3 ഒക്ടോബർ 1995),

publive-image
ഖൗമി യക് ജീഹതി ഓർ ഇസ്‌ലാം (ഉർദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുർ (ഉർദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷൻ ടുദി എക്‌സിജീസ് ഓഫ് ഖുർആൻ(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫിൽ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി)  ഇബ്‌നു തൈമിയ്യയുടെ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇൻ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുൽ ഉബൂദിയ്യ  തുടങ്ങിയ കൃതികൾ രചിച്ച ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും,ജമാഅത്തെ ഇസ്‌ലാമി അമീറും, ഗ്രന്ഥകാരനുമായിരുന്ന അബ്ദുൽ ഹഖ് അൻസാരി
 (1931 ജനുവരി 9 - ഒക്റ്റോബർ 3, 2012),

എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്ന റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സംന്യാസസഭകളുടെ സ്ഥാപകനുമായ  അസ്സീസിയിലെ ഫ്രാൻസിസ്(1182 -സെപ്റ്റംബർ 26-1226 ഒക്റ്റോബർ 3) 

ഇറാഖിൻ്റെ ആറാം പ്രസിഡൻ്റായിരുന്ന ജലാൽ തലബാനി(1933- 3 ഒക്ടോബർ 2017 )publive-image

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ടഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
പി എ വാര്യർ ജ. (1920 -1985) 
 ആൽബർട്ട് ഗുന്തർ ജ (1830- 1914)
എലിനോറ ഡൂസേ ജ. (1858-1924)
തോമസ് വൂൾഫ് ജ.(1900-1938)
ജെയിംസ് ബുച്ചാനൻ (ജു) മ. (1919-2013)
ഗോർ വിഡാൽ ജ. (1925 - 2012)

പ്രഗത്ഭനായ അദ്ധ്യാപകനും സഹൃദയനായ നിരുപകനും നല്ല പത്രപ്രവർത്തകനും, നോവലുകളും, ചെറുകഥകളും, വിവർത്തനങ്ങളും, ബാലസാഹിത്യവും, നാടകങ്ങളും, ജീവചരിത്രങ്ങളും രചിക്കുകയും ചെയ്ത പുലാക്കാട്ട് വാരിയത്ത് അച്ച്യുതവാര്യർ എന്ന പി എ വാര്യർ(1920 ഒക്റ്റോബർ 3- ജൂലൈ 15, 1985) ,

ജർമനിയിൽ ജനിച്ച ഒരു ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും, മൽസ്യശാസ്ത്രജ്ഞനും, തവള ശാസ്ത്രജ്ഞനും ആയിരുന്നു ആൽബർട്ട് ഗുന്തർ (Albert Karl Ludwig Gotthilf Günther). (റൊയൽ സൊസൈറ്റി ഫെലോ), അഥവാ Albert Charles Lewis Gotthilf Günther(3 ഒക്ടോബർ 1830 – 1 ഫെബ്രുവരി 1914)

ഒരു ഇറ്റാലിയൻ നടിയായിരുന്നുഎലിനോറ ഡൂസേ (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21)

തന്റെ "കാൽക്കുലസ് ഓഫ് കണ്സൻറ്റ് " എന്ന പുസ്തകത്തിൽ "പൊതുജന തിരഞ്ഞെടുക്കൽ സിദ്ധാന്തം"  ആവിഷ്ക്കരിച്ചതിനു നോബൽ പുരസ്ക്കാരം ലഭിച്ച അമേരിക്കൻ അർത്ഥശാസ്ത്രജ്ഞൻ  ജെയിംസ് മക്ഗിൽ ബുച്ചാനൻ ജുനിയർ( ഒക്റ്റോബർ  3, 1919 – ജനുവരി 9, 2013),

publive-image

സിറ്റി ആൻഡ് ദി പില്ലർ", "ലിങ്കൺ", "വാഷിങ്ടൺ ഡി.സി.", "1876" തുടങ്ങിയ നോവലുകൾ എഴുതി കഥ, നോവൽ, തിരക്കഥ, നാടകം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ അമേരിക്കൻ സാഹിത്യകാരനും, സിനിമ നടനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന ഗോർ വിഡാൽ
3 ഒക്ടോബർ 1925 - 31 ജൂലൈ 2012) 

ചരിത്രത്തിൽ ഇന്ന് …
1510 - ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി.publive-image

1908 - ലിയോൺ ട്രോട്സ്കിയും മറ്റും ചേർന്ന് USSRൽ പ്രാവ്ദ പത്രം സ്ഥാപിച്ചു..

1932 - ഇറാഖ് ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടി

1941- നാസികൾ പാരിസിലെ സിനഗോഗുകൾ ( ജൂതമത ആരാധനാ കേന്ദ്രം ) തകർത്തുpublive-image

1942 - ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.

1952 - ബ്രിട്ടന്റെ ആദ്യത്തെ അണുബോംബ് പരീക്ഷണം (operation hurricane) ആസ്ട്രേലിയയിലെ മോൺടെ ബല്ലോയിൽ നടന്നു. 

1957 - ആകാശവാണി, വിവിധ ഭാരതി പ്രക്ഷേപണം തുടങ്ങി.publive-image

1974 - നൂറ്റാണ്ടിന്റെ ഫുട്ബാൾ താരം, ഫുട്ബാൾ രാജാവ് ബ്രസിലുകാരനായ പെലെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് ബൂട്ടഴിച്ചു. (1363 മത്സരം, 1281 ഗോളുകൾ)

1977 - അഴിമതിയാരോപ ണത്തിന്റെ പേരിൽ മൊറാർജി ദേശായിയുടെ ജനതാ പാർട്ടി സർക്കാർ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു.

1978 - കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ 'ദുർഗ' (കനുപ്രിയ അഗർവാൾ) പിറന്നു.

1990 - ജർമൻ ഏകീകരണം പൂർത്തിയായി.

1992 - ഗീത് ശ്രീറാം സേഥി എന്ന ഗീത് സേഥി ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരങ്ങളിലൊരാൾ. ലോക അമച്വർ ബില്യാർഡ് കിരിടം ആദ്യമായി നേടി ചരിത്രം സൃഷ്ടിച്ചു. പിന്നിട് 4 തവണ കൂടി നേടി.publive-image

1995 - അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി.

1997 - മദ്ധ്യ ഇറ്റലിൽ മൂന്നാമതും ഭൂകമ്പം. പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച സെൻറ് ഫ്രാൻസിസ് ബസിലിക്കയ്ക്ക്‌ സാരമായ കേടുപാടുകൾ സംഭവിച്ചു.

2010 - 19 മത് കോമൺ വെൽത്ത് ഗയിംസ് ന്യൂഡൽഹിയിൽ തുടങ്ങി.publive-image

2013 - ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം ബോട്ട് മുങ്ങി 360 കുടിയേറ്റക്കാർ മരിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment